Skip to content

36 പന്തിൽ ഫിഫ്റ്റി, രഞ്ജി ട്രോഫിയിൽ തകർത്തടിച്ച് സഞ്ജു സാംസൺ

രഞ്ജി ട്രോഫിയിൽ രാജസ്ഥാനെതിരായ മത്സരത്തിൽ കേരളത്തെ വിജയിപ്പിക്കാൻ തകർപ്പൻ പോരാട്ടം കാഴ്ച്ചവെച്ച് സഞ്ജു സാംസൺ. ടി20 ശൈലിയിൽ ബാറ്റ് വീശിയ സഞ്ജു വെറും 36 പന്തിൽ നിന്നും രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റി പൂർത്തിയാക്കി. 395 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന്… Read More »36 പന്തിൽ ഫിഫ്റ്റി, രഞ്ജി ട്രോഫിയിൽ തകർത്തടിച്ച് സഞ്ജു സാംസൺ

അവിശ്വസനീയ റിഫ്ലക്ഷൻ! പുജാരയെ പുറത്താക്കി മോമിനുൽ ഹഖിന്റെ ക്യാച്ച് – വീഡിയോ

രണ്ടാം ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശിനെ 227ന് പുറത്താക്കി ആദ്യ ഇന്നിംഗ്‌സിന് ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ രണ്ടാം ദിനം പുരോഗമിക്കുമ്പോൾ 3ന് 73 എന്ന നിലയിൽ. ഏറ്റവും ഒടുവിൽ 55 പന്തിൽ 24 റൺസ് നേടിയ പൂജാരയാണ് പുറത്തായത്. ഷോർട്ട് ലെഗിൽ നിന്ന്… Read More »അവിശ്വസനീയ റിഫ്ലക്ഷൻ! പുജാരയെ പുറത്താക്കി മോമിനുൽ ഹഖിന്റെ ക്യാച്ച് – വീഡിയോ

പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നെടുമ്പാശ്ശേരിയിൽ, സ്ഥല പരിശോധന നടത്തി ജയ് ഷാ

കേരളത്തിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നെടുമ്പാശ്ശേരിയിൽ. മുൻപ് ഇടകൊച്ചിയിൽ നിശ്ചയിച്ചിരുന്ന സ്റ്റേഡിയം നിയമപ്രശ്നങ്ങളെ തുടർന്നാണ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റുന്നത്. ഐ പി എൽ താരലേലത്തിനായി കൊച്ചിയിൽ എത്തിയ ബിസിസിഐ സെക്രട്ടറി ജയ് ഷാ കെ സി എ ഭാരവാഹികൾക്കൊപ്പം അത്താണിക്കടുത്തുള്ള സ്ഥലം പരിശോധിച്ചു.… Read More »പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നെടുമ്പാശ്ശേരിയിൽ, സ്ഥല പരിശോധന നടത്തി ജയ് ഷാ

ടീമിൻ്റെ ആവശ്യകതയാണ് നോക്കേണ്ടത്, കുൽദീപിനെ ഒഴിവാക്കിയതിനെ കുറിച്ച് ഉമേഷ് യാദവ്

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ നിന്നും സ്പിന്നർ കുൽദീപ് യാദവിനെ ഒഴിവാക്കിയ തീരുമാനത്തോട് പ്രതികരിച്ച് ഇന്ത്യൻ പേസർ ഉമേഷ് യാദവ്. ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് കുൽദീപ് നേടിയിരുന്നു. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് രണ്ടാം… Read More »ടീമിൻ്റെ ആവശ്യകതയാണ് നോക്കേണ്ടത്, കുൽദീപിനെ ഒഴിവാക്കിയതിനെ കുറിച്ച് ഉമേഷ് യാദവ്

അമ്പയർ നോട്ട്ഔട്ട് വിധിച്ചിട്ടും,
റിഷഭ് പന്തിന്റെ വാക്ക് കേട്ട് റിവ്യുവിന് നൽകി, ഒടുവിൽ സംഭവിച്ചത് ഇങ്ങനെ – വീഡിയോ

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ വിക്കറ്റിന് പിന്നിൽ റിഷഭ് പന്തിന് നല്ല ദിവസമായിരുന്നില്ല. ശാഖിബിനെതിരായ സ്റ്റംപിങ് പാഴാക്കിയതും അശ്വിന്റെ ഓവറിൽ കീപ്പിങ്ങിലെ പിഴവ് കാരണം ബൈ ഫോർ വഴങ്ങിയതും ഇതിൽപ്പെടും. എന്നാൽ ഒടുവിൽ കൃത്യമായി റിവ്യു എടുക്കാൻ ആവശ്യപ്പെട്ട് വിക്കറ്റ് നേടി… Read More »അമ്പയർ നോട്ട്ഔട്ട് വിധിച്ചിട്ടും,
റിഷഭ് പന്തിന്റെ വാക്ക് കേട്ട് റിവ്യുവിന് നൽകി, ഒടുവിൽ സംഭവിച്ചത് ഇങ്ങനെ – വീഡിയോ

മികവ് പുലർത്തി ഉമേഷ് യാദവും അശ്വിനും, ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശിനെ ചുരുക്കികെട്ടി ഇന്ത്യ

ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ആതിഥേയരായ ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 227 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ഉമേഷ് യാദവിൻ്റെയും അഷ്വിൻ്റെയും ബൗളിംഗ് മികവിലാണ് കുറഞ്ഞ സ്കോറിൽ ഇന്ത്യ… Read More »മികവ് പുലർത്തി ഉമേഷ് യാദവും അശ്വിനും, ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശിനെ ചുരുക്കികെട്ടി ഇന്ത്യ

ഞങ്ങൾ മൂന്നുപേരുടെയും ശരാശരി കുറയാൻ കാരണം ഇന്ത്യയിലെ പിച്ചുകളാണ്, അജിങ്ക്യ രഹാനെ

ഇന്ത്യൻ ടീമിൽ കളിക്കവെ തൻ്റെ ബാറ്റിങ് ആവറേജ് കുറയാൻ കാരണം ഇന്ത്യയിലെ പിച്ചുകളാണെന്ന് അജിങ്ക്യ രഹാനെ. തൻ്റെ മാത്രമല്ല മറ്റു സീനിയർ താരങ്ങളായ വിരാട് കോഹ്ലി, ചേതേശ്വർ പുജാര എന്നിവരുടെ ആവറേജിലും കുറവ് വന്നിരുന്നുവെന്നും അജിങ്ക്യ രഹാനെ ചൂണ്ടിക്കാട്ടി. രഞ്ജി ട്രോഫിയിൽ… Read More »ഞങ്ങൾ മൂന്നുപേരുടെയും ശരാശരി കുറയാൻ കാരണം ഇന്ത്യയിലെ പിച്ചുകളാണ്, അജിങ്ക്യ രഹാനെ

നീണ്ട 12 വർഷങ്ങൾക്ക് ശേഷം ടെസ്റ്റിലേക്ക്, ആദ്യത്തെ വിക്കറ്റ് നേടി വമ്പൻ തിരിച്ചുവരവ് – വീഡിയോ

2010ൽ അരങ്ങേറ്റം കുറിച്ച് പിന്നീട് ഒരിക്കലും അവസരം ലഭിക്കാതെ 12 വർഷങ്ങൾക്ക് ശേഷം ടീമിൽ തിരിച്ചെത്തി ആദ്യ വിക്കറ്റ് തന്നെ വീഴ്ത്തി ജയദേവ് ഉനദ്ഗഡ്. 118 മത്സരങ്ങളാണ് ഉനദ്ഗഡിന് നഷ്ട്ടമായത്. ഒടുവിൽ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിൽ ടീമിൽ തിരിച്ചെത്തുകയായിരുന്നു. ബംഗ്ലാദേശിനെതിരായ… Read More »നീണ്ട 12 വർഷങ്ങൾക്ക് ശേഷം ടെസ്റ്റിലേക്ക്, ആദ്യത്തെ വിക്കറ്റ് നേടി വമ്പൻ തിരിച്ചുവരവ് – വീഡിയോ

ഇന്ത്യൻ ടീമിൽ തിരിച്ചെത്തുകയാണ് എൻ്റെ ലക്ഷ്യം, ഡബിൾ സെഞ്ചുറിയ്ക്ക് പുറകെ പ്രതികരിച്ച് അജിങ്ക്യ രഹാനെ

ഇന്ത്യൻ ടീമിൽ തിരിച്ചെത്തുകയാണ് ഇപ്പോഴും തൻ്റെ ലക്ഷ്യമെന്ന് സീനിയർ ബാറ്റ്സ്മാൻ അജിങ്ക്യ രഹാനെ. രഞ്ജി ട്രോഫിയിലെ തകർപ്പൻ ഡബിൾ സെഞ്ചുറിയ്ക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയാണ് തൻ്റെ ലക്ഷ്യമെന്ന് രഹാനെ തുറന്നുപറഞ്ഞത്. രഞ്ജി ട്രോഫിയിൽ ഹൈദരാബാദിനെതിരായ മത്സരത്തിലാണ്… Read More »ഇന്ത്യൻ ടീമിൽ തിരിച്ചെത്തുകയാണ് എൻ്റെ ലക്ഷ്യം, ഡബിൾ സെഞ്ചുറിയ്ക്ക് പുറകെ പ്രതികരിച്ച് അജിങ്ക്യ രഹാനെ

10 ബില്യൺ ഡോളറും കടന്ന് ഐ പി എല്ലിൻ്റെ മൂല്യം, ലോകത്തിലെ ഏറ്റവും സമ്പന്ന ലീഗുകളിലൊന്ന്

ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ലീഗുകളിൽ ഒന്നായി ഇന്ത്യൻ പ്രീമിയർ ലീഗ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഐ പി എല്ലിൻ്റെ മൂല്യത്തിൽ വമ്പൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. പുതിയ രണ്ട് ടീമുകൾ എത്തിയതിനൊപ്പം മീഡിയ റൈറ്റ്സിലൂടെ ലഭിച്ച വമ്പൻ കരറുമാണ് ഐ പി… Read More »10 ബില്യൺ ഡോളറും കടന്ന് ഐ പി എല്ലിൻ്റെ മൂല്യം, ലോകത്തിലെ ഏറ്റവും സമ്പന്ന ലീഗുകളിലൊന്ന്

സെഞ്ചുറിയുമായി സച്ചിൻ ബേബി, തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം തിരിച്ചെത്തി കേരളം

രഞ്ജി ട്രോഫിയിൽ രാജസ്ഥാനെതിരായ മത്സരത്തിൽ തിരിച്ചടിച്ച് കേരളം. ആദ്യ ഇന്നിങ്സിൽ തുടക്കത്തിൽ തകർന്ന കേരളം സെഞ്ചുറി നേടിയ സച്ചിൻ ബേബിയുടെയും സഞ്ജു സാംസൻ്റെയും മികവിലാണ് തിരിച്ചെത്തിയത്. രണ്ടാം ദിനം കളി നിർത്തുമ്പോൾ കേരളം ആദ്യ ഇന്നിങ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 264… Read More »സെഞ്ചുറിയുമായി സച്ചിൻ ബേബി, തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം തിരിച്ചെത്തി കേരളം

റമീസ് രാജ പുറത്ത്, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് പുതിയ ചെയർമാൻ

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ ചെയർമാൻ സ്ഥാനത്തുനിന്നും റമീസ് രാജയെ പുറത്താക്കി. നജാം സേതിയെയാണ് പുതിയ ചെയർമാനായി നിയമിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം പാകിസ്ഥാൻ്റെ പുതിയ പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് റമീസ് രാജയെ ചെയർമാൻ സ്ഥാനത്തുനിന്നും മാറ്റിയിരിക്കുന്നത്. റമീസ് രാജ ചെയർമാനായിരിക്കെ ഏഷ്യ കപ്പിലും ടി20… Read More »റമീസ് രാജ പുറത്ത്, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് പുതിയ ചെയർമാൻ

തകർച്ചയിൽ രക്ഷകനായി കേരള ക്യാപ്റ്റൻ സഞ്ജു, രഞ്ജി ട്രോഫിയിൽ വീണ്ടും മികച്ച പ്രകടനം

രഞ്ജി ട്രോഫിയിൽ വീണ്ടും മികച്ച പ്രകടനം പുറത്തെടുത്ത് കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ. രാജസ്ഥാനെതിരായ മത്സരത്തിൽ തുടക്കത്തിൽ തകർന്ന കേരളത്തെ മികച്ച പ്രകടനത്തിലൂടെ സഞ്ജു തകർച്ചയിൽ നിന്നും കരകയറ്റി. എന്നാൽ അർഹിച്ച സെഞ്ചുറി കഴിഞ്ഞ മത്സരത്തിലെന്ന പോലെ ഇക്കുറിയും സഞ്ജുവിന് നഷ്ടമായി.… Read More »തകർച്ചയിൽ രക്ഷകനായി കേരള ക്യാപ്റ്റൻ സഞ്ജു, രഞ്ജി ട്രോഫിയിൽ വീണ്ടും മികച്ച പ്രകടനം

ഹാട്രിക്ക് നേടി ഹെതർ ഗ്രഹാം, അഞ്ചാം ടി20യിലും ആധികാരിക വിജയം കുറിച്ച് ഓസ്ട്രേലിയ

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിലും ആധികാരിക വിജയം കുറിച്ച് ഓസ്ട്രേലിയ. മത്സരത്തിൽ ഇന്ത്യയെ 54 റൺസിന് പരാജയപെടുത്തിയ ഓസ്ട്രേലിയ പരമ്പര 4-1 ന് സ്വന്തമാക്കി. ഓസ്ട്രേലിയക്ക് വേണ്ടി ഓൾ റൗണ്ടർ ഹെതർ ഗ്രഹാം ഹാട്രിക്ക് കുറിച്ചു. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ… Read More »ഹാട്രിക്ക് നേടി ഹെതർ ഗ്രഹാം, അഞ്ചാം ടി20യിലും ആധികാരിക വിജയം കുറിച്ച് ഓസ്ട്രേലിയ

ബിസിസിഐയുടെ നിർണായക യോഗം നാളെ, ഹാർദിക്ക് പാണ്ഡ്യ പുതിയ ക്യാപ്റ്റനായേക്കും

ബിസിസിഐയുടെ Apex കൗൺസിൽ യോഗം നാളെ നടക്കും. നിർണായക തീരുമാനങ്ങളായിരിക്കും ഈ യോഗത്തിൽ ബിസിസിഐ ചർച്ച ചെയ്യുക. റിപ്പോർട്ടുകൾ പ്രകാരം ഹാർദിക്ക് പാണ്ഡ്യയെ ഇന്ത്യൻ ടി20 ടീമിൻ്റെ ക്യാപ്റ്റനായി ബിസിസിഐ നിയമിച്ചേക്കും. അതുമാത്രമല്ല ക്യാപ്റ്റൻ രോഹിത് ശർമ്മ അടക്കമുള്ള സീനിയർ താരങ്ങളുടെ… Read More »ബിസിസിഐയുടെ നിർണായക യോഗം നാളെ, ഹാർദിക്ക് പാണ്ഡ്യ പുതിയ ക്യാപ്റ്റനായേക്കും

രഞ്ജി ട്രോഫിയിൽ സെഞ്ചുറിയുമായി തിളങ്ങി അജിങ്ക്യ രഹാനെ

രഞ്ജി ട്രോഫിയിൽ മുംബൈയ്ക്കായി തകർപ്പൻ സെഞ്ചുറി കുറിച്ച് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. ഹൈദരാബാദിനെതിരായ മത്സരത്തിലായിരുന്നു സീനിയർ താരത്തിൻ്റെ ഈ തകർപ്പൻ പ്രകടനം. 121 പന്തിൽ നിന്നുമാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തൻ്റെ 38 ആം സെഞ്ചുറി അജിങ്ക്യ രഹാനെ നേടിയത്. മോശം… Read More »രഞ്ജി ട്രോഫിയിൽ സെഞ്ചുറിയുമായി തിളങ്ങി അജിങ്ക്യ രഹാനെ

അദ്ദേഹത്തിന് ബ്രെറ്റ് ലീയെന്നോ അക്തറെന്നോ നോട്ടമുണ്ടായിരുന്നില്ല, ബാറ്റിങിൽ തൻ്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി ഇഷാൻ കിഷൻ

ബാറ്റിങിൽ തൻ്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ. അടുത്തിടെ നടന്ന അഭിമുഖത്തിലായിരുന്നു ഇക്കാര്യം ഇഷാൻ കിഷൻ വെളിപ്പെടുത്തിയത്. ഇടംകയ്യൻ ബാറ്റ്സ്മാനായ ഇഷാൻ കിഷൻ്റെ ബാറ്റിങിലെ റോൾ മോഡൽ ഒരു വലംകയ്യനായിരുന്നു മറ്റാരുമല്ല ഇന്ത്യയുടെ… Read More »അദ്ദേഹത്തിന് ബ്രെറ്റ് ലീയെന്നോ അക്തറെന്നോ നോട്ടമുണ്ടായിരുന്നില്ല, ബാറ്റിങിൽ തൻ്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി ഇഷാൻ കിഷൻ

രഞ്ജി ട്രോഫിയിൽ ഏകദിന ശൈലിയിൽ ബാറ്റ് വീശി തിരിച്ചുവരവറിയിച്ച് സൂര്യകുമാർ യാദവ്

രഞ്ജി ട്രോഫിയിലെ തൻ്റെ തിരിച്ചുവരവ് മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യയുടെ സൂര്യകുമാർ യാദവ്. മുംബൈയ്ക്ക് വേണ്ടി രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കളിക്കാനെത്തിയ സൂര്യ ഹൈദരാബാദിനെതിരായ മത്സരത്തിൽ ഏകദിന ശൈലിയിലായിരുന്നു ബാറ്റ് വീശിയത്. ഹൈദരാബാദിനെതിരെ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ… Read More »രഞ്ജി ട്രോഫിയിൽ ഏകദിന ശൈലിയിൽ ബാറ്റ് വീശി തിരിച്ചുവരവറിയിച്ച് സൂര്യകുമാർ യാദവ്

വിജയകുതിപ്പ് തുടർന്ന് ഇംഗ്ലണ്ട്, പാകിസ്ഥാനിൽ സ്റ്റോക്സും കൂട്ടരും കുറിച്ചത് ചരിത്ര റെക്കോർഡ്

ടെസ്റ്റ് പരമ്പരയിൽ പാകിസ്ഥാനെ വെള്ളപൂശി ചരിത്രറെക്കോർഡ് കുറിച്ച് ബെൻ സ്റ്റോക്സ് നയിക്കുന്ന ഇംഗ്ലണ്ട്. കറാച്ചിയിൽ നടന്ന മൂന്നാം മത്സരത്തിൽ 8 വിക്കറ്റിന് വിജയിച്ചാണ് പരമ്പര 3-0 ന് ഇംഗ്ലണ്ട് തൂത്തുവാരിയത്. ഇതോടെ പാകിസ്ഥാനിൽ മറ്റൊരു ടീമിനും നേടാൻ സാധിക്കാത്ത റെക്കോർഡ് ഇംഗ്ലണ്ട്… Read More »വിജയകുതിപ്പ് തുടർന്ന് ഇംഗ്ലണ്ട്, പാകിസ്ഥാനിൽ സ്റ്റോക്സും കൂട്ടരും കുറിച്ചത് ചരിത്ര റെക്കോർഡ്

മൂന്നാം ടെസ്റ്റിലും തകർപ്പൻ വിജയം, ടെസ്റ്റ് പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്, നാണംകെട്ട് പാകിസ്ഥാൻ

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലും തകർപ്പൻ വിജയം കുറിച്ച് ഇംഗ്ലണ്ട്. കറാച്ചിയിൽ നടന്ന മത്സരത്തിൽ വിക്കറ്റിനായിരുന്നു ഇംഗ്ലണ്ട് വിജയിച്ചത്. വിജയത്തോടെ പരമ്പര 3-0 ന് ബെൻ സ്റ്റോക്സും കൂട്ടരും തൂത്തുവാരി. രണ്ടാം ഇന്നിങ്സിൽ 167 റൺസിൻ്റെ വിജയലക്ഷ്യം 2 വിക്കറ്റ്… Read More »മൂന്നാം ടെസ്റ്റിലും തകർപ്പൻ വിജയം, ടെസ്റ്റ് പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്, നാണംകെട്ട് പാകിസ്ഥാൻ

അവസാന ഇന്നിങ്സിൽ പൂജ്യത്തിന് പുറത്ത്, ബ്രാഡ്മാനും ചന്ദ്രപോളും ഗാംഗുലിയും അടക്കമുള്ളവരുടെ പട്ടികയിൽ ഇനി അസർ അലിയും

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ അവസാന ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായി പാകിസ്ഥാൻ്റെ സീനിയർ ബാറ്റ്സ്മാൻ അസർ അലി. കറാച്ചിയിൽ നടന്നുകൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ അസർ അലി നേരിട്ട നാലാം പന്തിലാണ് പുറത്തായത്. അവസാന ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായതോടെ ഡോൺ ബ്രാഡ്മാൻ,… Read More »അവസാന ഇന്നിങ്സിൽ പൂജ്യത്തിന് പുറത്ത്, ബ്രാഡ്മാനും ചന്ദ്രപോളും ഗാംഗുലിയും അടക്കമുള്ളവരുടെ പട്ടികയിൽ ഇനി അസർ അലിയും

പരസ്പരം സഹായിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്, സഞ്ജുവുമായും പന്തുമായുള്ള മത്സരത്തോട് പ്രതികരിച്ച് ഇഷാൻ കിഷൻ

ഇന്ത്യയിലെ നിലവിലെ മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാരാണ് സഞ്ജുവും ഇഷാൻ കിഷനും റിഷഭ് പന്തും. ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിൻ്റെ വിക്കറ്റ് കീപ്പറാകുവാനായുള്ള മത്സരത്തിലാണ് മൂവരുമുള്ളത്. ഇപ്പോഴിതാ ഈ മത്സരത്തോട് പ്രതികരിച്ചിരിക്കുകയാണ് ഇഷാൻ കിഷൻ. അടുത്തിടെ നടന്ന അഭിമുഖത്തിലായിരുന്നു തൻ്റെ അഭിപ്രായം… Read More »പരസ്പരം സഹായിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്, സഞ്ജുവുമായും പന്തുമായുള്ള മത്സരത്തോട് പ്രതികരിച്ച് ഇഷാൻ കിഷൻ

ഇതെന്താ ടി20 ക്രിക്കറ്റോ, 6 ഓവറിൽ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 58 റൺസ്, ബാസ്ബോളിന് മുൻപിൽ വിറച്ച് പാകിസ്താൻ

കറാച്ചിയിൽ നടന്നുകൊണ്ടിരിക്കുന്ന പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ട് വിജയത്തിലേക്ക്. രണ്ടാം ഇന്നിങ്സിൽ 167 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം കളി നിർത്തുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് നേടിയിട്ടുണ്ട്. 38 പന്തിൽ 50 റൺസ് നേടിയ ബെൻ… Read More »ഇതെന്താ ടി20 ക്രിക്കറ്റോ, 6 ഓവറിൽ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 58 റൺസ്, ബാസ്ബോളിന് മുൻപിൽ വിറച്ച് പാകിസ്താൻ

അരങ്ങേറ്റത്തിൽ അഞ്ച് വിക്കറ്റ് നേട്ടവുമായി രേഹൻ അഹമ്മദ്, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

തൻ്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ടിൻ്റെ യുവതാരം രേഹൻ അഹ്മദ്. കറാച്ചി ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലായിരുന്നു യുവതാരം അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയത്. താരത്തിൻ്റെ മികവിൽ പാകിസ്ഥാനെ രണ്ടാം ഇന്നിങ്സിൽ 216 റൺസിൽ ഇംഗ്ലണ്ട് ചുരുക്കികെട്ടി.… Read More »അരങ്ങേറ്റത്തിൽ അഞ്ച് വിക്കറ്റ് നേട്ടവുമായി രേഹൻ അഹമ്മദ്, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ഇന്ത്യയ്ക്ക് തിരിച്ചടി, രണ്ടാം ടെസ്റ്റിൽ നിന്നും രോഹിത് ശർമ്മ പുറത്ത്

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ നിന്നും പുറത്ത്. ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ രോഹിത് ശർമ്മ ആദ്യ മത്സരത്തിലും കളിച്ചിരുന്നില്ല. പരിക്കിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി രോഹിത് ശർമ്മ ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. എന്നാൽ പരിക്കിൽ നിന്നും… Read More »ഇന്ത്യയ്ക്ക് തിരിച്ചടി, രണ്ടാം ടെസ്റ്റിൽ നിന്നും രോഹിത് ശർമ്മ പുറത്ത്

ഇത് ഇന്ത്യയിലായിരുന്നുവെങ്കിൽ അവർ എന്തൊക്കെ പറഞ്ഞേനെ !! ഗാബയിലെ പിച്ചിനെതിരെ വീരേന്ദർ സെവാഗ്

ഓസ്ട്രേലിയയും സൗത്താഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് രണ്ട് ദിവസത്തിനകം അവസാനിച്ചതിന് പുറകെ ഓസ്ട്രേലിയക്കെതിരെ വിമർശനവുമായി വീരേന്ദർ സെവാഗ്. ഈ ടെസ്റ്റ് മത്സരം നടന്നത് ഇന്ത്യയിലായിരുന്നുവെങ്കിൽ വിമർശിക്കാൻ ഒരുപാട് ആളുകൾ എത്തിയേനെയെന്നും അവരുടെ കാപട്യം അമ്പരിപ്പിക്കുന്നതാണെന്നും സെവാഗ് തുറന്നടിച്ചു. ബാറ്റിങിന് ഒട്ടും അനുകൂലമല്ലാത്ത… Read More »ഇത് ഇന്ത്യയിലായിരുന്നുവെങ്കിൽ അവർ എന്തൊക്കെ പറഞ്ഞേനെ !! ഗാബയിലെ പിച്ചിനെതിരെ വീരേന്ദർ സെവാഗ്

വെറും 99 റൺസിന് പുറത്തായി സൗത്താഫ്രിക്ക, ഗാബ ടെസ്റ്റിൽ വിജയം കുറിച്ച് ഓസ്ട്രേലിയ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഓസ്ട്രേലിയക്ക് 6 വിക്കറ്റിൻ്റെ വിജയം. വെറും രണ്ട് ദിനം കൊണ്ടാണ് ഗാബയിൽ നടന്ന ടെസ്റ്റ് മത്സരം ഓസ്ട്രേലിയ അവസാനിപ്പിച്ചത്. രണ്ടാം ഇന്നിങ്സിൽ 34 റൺസിൻ്റെ വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു.… Read More »വെറും 99 റൺസിന് പുറത്തായി സൗത്താഫ്രിക്ക, ഗാബ ടെസ്റ്റിൽ വിജയം കുറിച്ച് ഓസ്ട്രേലിയ

ബംഗ്ലാദേശിനെതിരായ തകർപ്പൻ വിജയം, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ സജീവമാക്കി ഇന്ത്യ

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ വിജയത്തോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി ഇന്ത്യ. മത്സരത്തിൽ 188 റൺസിൻ്റെ വിജയമാണ് ഇന്ത്യ കുറിച്ചത്. ഇന്ത്യ ഉയർത്തിയ 512 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 324 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. സെഞ്ചുറി… Read More »ബംഗ്ലാദേശിനെതിരായ തകർപ്പൻ വിജയം, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ സജീവമാക്കി ഇന്ത്യ

നാലാം ടി20 യിൽ പോരാടി തോറ്റ് ഇന്ത്യ, ആവേശവിജയത്തോടെ പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ പോരാടിതോറ്റ് ഇന്ത്യ. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ 7 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. മത്സരത്തിലെ വിജയത്തോടെ പരമ്പര 3-1 ന് ഓസ്ട്രേലിയ സ്വന്തമാക്കി. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 189 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന… Read More »നാലാം ടി20 യിൽ പോരാടി തോറ്റ് ഇന്ത്യ, ആവേശവിജയത്തോടെ പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

ഇതാര് ധോണിയോ, അതിവേഗ സ്റ്റമ്പിങുമായി ഞെട്ടിച്ച് റിഷഭ് പന്ത്, വീഡിയോ കാണാം

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ അതിവേഗ സ്റ്റാമ്പിങിലൂടെ ആരാധകരെ ഞെട്ടിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. പലപ്പോഴും കീപ്പിങിൽ പഴികേൾക്കാറുള്ള താരം ഇക്കുറി മികച്ച പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. കോഹ്ലിയിൽ നിന്നും മിസ്സായ ക്യാച്ച് താരം കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശ് വിക്കറ്റ്… Read More »ഇതാര് ധോണിയോ, അതിവേഗ സ്റ്റമ്പിങുമായി ഞെട്ടിച്ച് റിഷഭ് പന്ത്, വീഡിയോ കാണാം