Skip to content

10 ബില്യൺ ഡോളറും കടന്ന് ഐ പി എല്ലിൻ്റെ മൂല്യം, ലോകത്തിലെ ഏറ്റവും സമ്പന്ന ലീഗുകളിലൊന്ന്

ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ലീഗുകളിൽ ഒന്നായി ഇന്ത്യൻ പ്രീമിയർ ലീഗ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഐ പി എല്ലിൻ്റെ മൂല്യത്തിൽ വമ്പൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. പുതിയ രണ്ട് ടീമുകൾ എത്തിയതിനൊപ്പം മീഡിയ റൈറ്റ്സിലൂടെ ലഭിച്ച വമ്പൻ കരറുമാണ് ഐ പി എല്ലിൻ്റെ മൂല്യത്തിൽ കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം 2022 ലെ ഐ പി എല്ലിൻ്റെ മൂലം 10 ബില്യൺ ഡോളറാണ് അതായത് 91000 കോടി ഇന്ത്യൻ രൂപ. കഴിഞ്ഞ വർഷം 6.1 ബില്യണായിരുന്നു ഐ പി എല്ലിൻ്റെ മൂല്യം. ഒറ്റവർഷം കൊണ്ട് 80% വളർച്ചയാണ് ഐ പി എൽ കൈവരിച്ചത്.

15 വർഷത്തോളം മാത്രം പഴക്കമുള്ള ഐ പി എല്ലിൻ്റെ വളർച്ച ഏവരെയും അമ്പരിപ്പിക്കുന്നത്. ഇത്രയും വർഷം കൊണ്ട് മീഡിയ റൈറ്റ്സിൽ വമ്പൻ ലീഗുകളെ പോലും പിന്നിലാക്കുവാൻ ഇന്ത്യൻ പ്രീമിയർ ലീഗിന് സാധിച്ചു. ഒരു മത്സരത്തിന് 118 കോടിയാണ് മീഡിയ റൈറ്റ്സ് വഴി ഐ പി എല്ലിന് ലഭിക്കുന്നത്. അമേരിക്കൻ ലീഗായ NFL മാത്രമാണ് ഇക്കാര്യത്തിൽ ഐ പി എല്ലിന് മുൻപിലുള്ളത്.

എന്നാൽ ad റേറ്റിൻ്റെ കാര്യത്തിൽ ഐ പി എൽ ഇപ്പോഴും മറ്റു ലീഗുകൾക്ക് പിന്നിലാണ്. ഓരോ 10 സെക്കൻഡിനും 20 ലക്ഷം ലഭിക്കുമ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ്, NFL തുടങ്ങിയ ലീഗുകളിൽ അത് 80 ലക്ഷത്തിന് മുകളിലാണ്. അതുകൊണ്ട് തന്നെ ഇനിയും വളർച്ചയ്ക്കുള്ള സാധ്യത ഐ പി എല്ലിന് മുൻപിലുണ്ട്.