Skip to content

ബംഗ്ലാദേശിനെതിരായ തകർപ്പൻ വിജയം, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ സജീവമാക്കി ഇന്ത്യ

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ വിജയത്തോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി ഇന്ത്യ. മത്സരത്തിൽ 188 റൺസിൻ്റെ വിജയമാണ് ഇന്ത്യ കുറിച്ചത്. ഇന്ത്യ ഉയർത്തിയ 512 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 324 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

സെഞ്ചുറി നേടിയ സാകീർ ഹസൻ, 84 റൺസ് നേടിയ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ, 67 റൺസ് നേടിയ ഷാൻ്റോ എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി അക്ഷർ പട്ടേൽ നാല് വിക്കറ്റും കുൽദീപ് യാദവ് മൂന്ന് വിക്കറ്റും നേടി.

നേരത്തെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 258 റൺസ് നേടി ഡിക്ലയർ ചെയ്തുകൊണ്ടാണ് 512 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി രണ്ടാം ഇന്നിങ്സിൽ പുജാരയും ശുഭ്മാൻ ഗില്ലും സെഞ്ചുറി നേടിയിരുന്നു.

മത്സരത്തിലെ വിജയത്തോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് ടേബിളിൽ ശ്രീലങ്കയെ പിന്നിലാക്കി ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. സൗത്താഫ്രിക്കയും ഓസ്ട്രേലിയയുമാണ് പോയിൻ്റ് ടേബിളിൽ ഇന്ത്യയ്ക്ക് മുൻപിലുള്ളത്.