Skip to content

അമ്പയർ നോട്ട്ഔട്ട് വിധിച്ചിട്ടും,
റിഷഭ് പന്തിന്റെ വാക്ക് കേട്ട് റിവ്യുവിന് നൽകി, ഒടുവിൽ സംഭവിച്ചത് ഇങ്ങനെ – വീഡിയോ

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ വിക്കറ്റിന് പിന്നിൽ റിഷഭ് പന്തിന് നല്ല ദിവസമായിരുന്നില്ല. ശാഖിബിനെതിരായ സ്റ്റംപിങ് പാഴാക്കിയതും അശ്വിന്റെ ഓവറിൽ കീപ്പിങ്ങിലെ പിഴവ് കാരണം ബൈ ഫോർ വഴങ്ങിയതും ഇതിൽപ്പെടും. എന്നാൽ ഒടുവിൽ കൃത്യമായി റിവ്യു എടുക്കാൻ ആവശ്യപ്പെട്ട് വിക്കറ്റ് നേടി കൊടുത്ത് റിഷഭ് പന്ത് ആരാധകരുടെ കയ്യടി വാങ്ങിച്ചിരിക്കുകയാണ്.

69ആം ഓവറിലെ നാലാം പന്തിൽ ഉമേഷ് യാദവിന്റെ ഡെലിവറി നേരെ പതിച്ചത് നൂറുൽ ഹസന്റെ പാഡിലാണ്. ഇന്ത്യൻ താരങ്ങൾ ശക്തമായി അപ്പീൽ ചെയ്‌തെങ്കിലും അമ്പയർ നോട്ട്ഔട്ട് വിധിച്ചു. ഇതോടെ റിവ്യുവിന് നൽകണോയെന്ന ശങ്കയോടെ ചോദ്യവുമായി ക്യാപ്റ്റൻ രാഹുലെത്തി. റിവ്യു എടുക്കനായിരുന്നു റിഷഭ് പന്തിന്റെ നിർദ്ദേശം.

തേർഡ് അമ്പയറുടെ പരിശോധനയിൽ കൃത്യമായി ഔട്ട് ആണെന്ന് തെളിഞ്ഞതോടെ ഓണ്ഫീൽഡ് അമ്പയർ തെറ്റ്തിരുത്തി ഔട്ട് വിധിച്ചു. 6 റൺസ് നേടിയാണ് നൂറുൽ ഹസൻ മടങ്ങിയത്. മത്സരത്തിൽ ബംഗ്ലാദേശ് 227ന് ഓൾ ഔട്ടായിട്ടുണ്ട്. 84 റൺസ് നേടിയ മോമിനുൽ ഹഖ് മാത്രമാണ് തിളങ്ങിയത്. 4 വിക്കറ്റ് വീതം വീഴ്ത്തി ഉമേഷ് യാദവും, അശ്വിനുമാണ് ബംഗ്ലാദേശിനെ പെട്ടെന്ന് തകർത്തത്.