Skip to content

ഹാട്രിക്ക് നേടി ഹെതർ ഗ്രഹാം, അഞ്ചാം ടി20യിലും ആധികാരിക വിജയം കുറിച്ച് ഓസ്ട്രേലിയ

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിലും ആധികാരിക വിജയം കുറിച്ച് ഓസ്ട്രേലിയ. മത്സരത്തിൽ ഇന്ത്യയെ 54 റൺസിന് പരാജയപെടുത്തിയ ഓസ്ട്രേലിയ പരമ്പര 4-1 ന് സ്വന്തമാക്കി. ഓസ്ട്രേലിയക്ക് വേണ്ടി ഓൾ റൗണ്ടർ ഹെതർ ഗ്രഹാം ഹാട്രിക്ക് കുറിച്ചു.

മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 197 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 142 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 34 പന്തിൽ 53 റൺസ് നേടിയ ദീപ്തി ശർമ്മ മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്.

ഓസ്ട്രേലിയക്ക് വേണ്ടി ഹെതർ ഗ്രഹാം ഹാട്രിക്ക് അടക്കം നാല് വിക്കറ്റും ആഷ് ഗാർഡ്നർ രണ്ട് വിക്കറ്റും നേടി. പതിമൂന്നാം ഓവറിലെ അഞ്ചാം പന്തിൽ ദേവിക വൈദ്യ, അവസാന പന്തിൽ രാധ യാദവ് ഇരുപതാം ഓവറിലെ ആദ്യ പന്തിൽ രേണുക സിങ് എന്നിവരെ പുറത്താക്കിയാണ് ഹെതർ ഗ്രഹാം എന്നിവരെ പുറത്താക്കിയാണ് താരം ഹാട്രിക്ക് നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 32 പന്തിൽ 66 റൺസ് നേടിയ ഗാർഡ്നർ, 35 പന്തിൽ 64 റൺസ് നേടിയ ഗ്രേസ് ഹാരിസ് എന്നിവരുടെ മികവിലാണ് വമ്പൻ സ്കോർ കുറിച്ചത്. വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 4-1 ന് ഓസ്ട്രേലിയ സ്വന്തമാക്കി. സൂപ്പർ ഓവറിലേക്ക് നീണ്ട രണ്ടാം ടി20 മത്സരത്തിൽ മാത്രമാണ് ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിച്ചത്.