Skip to content

ഇതെന്താ ടി20 ക്രിക്കറ്റോ, 6 ഓവറിൽ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 58 റൺസ്, ബാസ്ബോളിന് മുൻപിൽ വിറച്ച് പാകിസ്താൻ

കറാച്ചിയിൽ നടന്നുകൊണ്ടിരിക്കുന്ന പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ട് വിജയത്തിലേക്ക്. രണ്ടാം ഇന്നിങ്സിൽ 167 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം കളി നിർത്തുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് നേടിയിട്ടുണ്ട്.

38 പന്തിൽ 50 റൺസ് നേടിയ ബെൻ ഡക്കറ്റും, 15 റൺസ് നേടിയ ബെൻ സ്റ്റോക്സുമാണ് ഇംഗ്ലണ്ടിന് വേണ്ടി ക്രീസിലുള്ളത്. 41 റൺസ് നേടിയ സാക് ക്രോലിയുടെയും 10 റൺസ് നേടിയ രേഹൻ അഹമ്മദിൻ്റെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. മൂന്നാം ദിനം തന്നെ മത്സരം അവസാനിപ്പിക്കുവാൻ തുനിഞ്ഞിറങ്ങിയ ഇംഗ്ലണ്ടിന് തകർപ്പൻ തുടക്കമാണ് ലഭിച്ചത്. 6 ഓവറിൽ 50 റൺസ് ഇംഗ്ലണ്ട് നേടിയിരുന്നു.

നേരത്തെ ആദ്യ ഇന്നിങ്സിൽ 50 റൺസിൻ്റെ ലീഡ് നേടിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ പാകിസ്ഥാനെ 216 റൺസിൽ ചുരുക്കികെട്ടിയിരുന്നു. ഒരു ഘട്ടത്തിൽ 164 ന് 3 എന്ന നിലയിൽ നിന്നാണ് പാകിസ്ഥാൻ തകർന്നടിഞ്ഞത്.

48 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ രേഹൻ അഹമ്മദാണ് പാകിസ്ഥാനെ തകർത്തത്. ജാക്ക് ലീച്ച് മൂന്ന് വിക്കറ്റുകൾ നേടിയപ്പോൾ ജോ റൂട്ട്, മാർക്ക് വുഡ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. 54 റൺസ് നേടിയ ക്യാപ്റ്റൻ ബാബർ അസമും, 53 റൺസ് നേടിയ സൗദ് ഷക്കീലും മാത്രമാണ് പാകിസ്ഥാൻ നിരയിൽ തിളങ്ങിയത്.

ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ ഹാരി ബ്രൂക്ക്, 64 റൺസ് നേടിയ ബെൻ ഫോക്‌സ്, 51 റൺസ് നേടിയ ഒല്ലി പോപ്പ് എന്നിവരാണ്