Skip to content

ഇത് ഇന്ത്യയിലായിരുന്നുവെങ്കിൽ അവർ എന്തൊക്കെ പറഞ്ഞേനെ !! ഗാബയിലെ പിച്ചിനെതിരെ വീരേന്ദർ സെവാഗ്

ഓസ്ട്രേലിയയും സൗത്താഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് രണ്ട് ദിവസത്തിനകം അവസാനിച്ചതിന് പുറകെ ഓസ്ട്രേലിയക്കെതിരെ വിമർശനവുമായി വീരേന്ദർ സെവാഗ്. ഈ ടെസ്റ്റ് മത്സരം നടന്നത് ഇന്ത്യയിലായിരുന്നുവെങ്കിൽ വിമർശിക്കാൻ ഒരുപാട് ആളുകൾ എത്തിയേനെയെന്നും അവരുടെ കാപട്യം അമ്പരിപ്പിക്കുന്നതാണെന്നും സെവാഗ് തുറന്നടിച്ചു.

ബാറ്റിങിന് ഒട്ടും അനുകൂലമല്ലാത്ത പിച്ചായിരുന്നു ഗാബയിൽ കണ്ടത്. രണ്ടാം ദിനത്തിലെ അവസാന സെഷനിൽ തന്നെ മത്സരം അവസാനിച്ചു. 34 വിക്കറ്റുകളാണ് രണ്ട് ദിനം കൊണ്ട് പിറന്നത്. രണ്ടാം ഇന്നിങ്സിൽ സൗത്താഫ്രിക്ക 99 റൺസിന് പുറത്തായപ്പോൾ 34 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് 4 വിക്കറ്റുകൾ നഷ്ടപെട്ടിരുന്നു.

” 142 ഓവറുകൾ, 2 ദിവസം പോലും മത്സരം നീണ്ടുനിന്നില്ല. പക്ഷേ ഏതുതരം പിച്ചുകളാണ് ആവശ്യമെന്ന് അവർ എപ്പോഴും പ്രഭാഷണം നടത്തികൊണ്ടിരിക്കും. ഇത് ഇന്ത്യയിലാണ് നടന്നതെങ്കിൽ ടെസ്റ്റ് ക്രിക്കറ്റിനെ നശിപ്പിക്കുന്നു, ടെസ്റ്റ് ക്രിക്കറ്റിൻ്റെ അവസാനം എന്ന ലേബൽ അവർ നൽകിയേനെ. അവരുടേത് കാപട്യങ്ങൾ മനസ്സിനെ ഞെട്ടിക്കുന്നു. ” വീരേന്ദർ സെവാഗ് കൂട്ടിച്ചേർത്തു.

ഓസ്ട്രേലിയൻ ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് അവസാനിച്ച രണ്ടാമത്തെ മത്സരം കൂടിയാണിത്.