Skip to content

നീണ്ട 12 വർഷങ്ങൾക്ക് ശേഷം ടെസ്റ്റിലേക്ക്, ആദ്യത്തെ വിക്കറ്റ് നേടി വമ്പൻ തിരിച്ചുവരവ് – വീഡിയോ

2010ൽ അരങ്ങേറ്റം കുറിച്ച് പിന്നീട് ഒരിക്കലും അവസരം ലഭിക്കാതെ 12 വർഷങ്ങൾക്ക് ശേഷം ടീമിൽ തിരിച്ചെത്തി ആദ്യ വിക്കറ്റ് തന്നെ വീഴ്ത്തി ജയദേവ് ഉനദ്ഗഡ്. 118 മത്സരങ്ങളാണ് ഉനദ്ഗഡിന് നഷ്ട്ടമായത്. ഒടുവിൽ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിൽ ടീമിൽ തിരിച്ചെത്തുകയായിരുന്നു.

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ വിക്കറ്റ് ഉനദ്ഗഡിന്റെ വകയായിരുന്നു. 15 റൺസ് നേടിയ സാകിർ ഹസനെ വിക്കറ്റ് കീപ്പർ രാഹുലിന്റെ കൈകളിൽ എത്തിച്ചാണ് വിക്കറ്റ്. 2010ൽ സൗത്താഫ്രിക്കയ്ക്കെതിരെയാണ് 19ആം വയസ്സിൽ അരങ്ങേറ്റം കുറിച്ചത്, എന്നാൽ അന്ന് വിക്കറ്റ് നേടാത്തതിനാൽ ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ വിക്കറ്റ് നേടാൻ 2022 വരെ കാത്തിരിക്കേണ്ടി വന്നു.

മത്സരം ആദ്യ ദിനം ലഞ്ചിന് പിരിഞ്ഞപ്പോൾ ബംഗ്ലാദേശ് 2ന് 82 എന്ന നിലയിലാണ്. 23 റൺസുമായി മോമിനുൽ ഹഖും, 16 റൺസുമായി ശാഖിബുൽ ഹസനുമാണ് ക്രീസിൽ. 24 റൺസ് നേടിയ ഓപ്പണർ ഷാന്റോയും പുറത്തായിട്ടുണ്ട്. അശ്വിനായിരുന്നു വിക്കറ്റ്. ആദ്യ മത്സരത്തിൽ ഇന്ത്യ 188 റൺസിന്റെ ജയം നേടിയിരുന്നു.