Skip to content

പാകിസ്ഥാൻ പര്യടനത്തിൽ നിന്നും കരുണരത്നെയും മലിംഗയും മാത്യൂസും പിന്മാറി

പാകിസ്ഥാൻ പര്യടനത്തിൽ നിന്നും ശ്രീലങ്കൻ ക്യാപ്റ്റൻ കരുണരത്നെയും സീനിയർ താരങ്ങളായ ലസിത് മലിംഗയും ഏഞ്ചലോ മാത്യൂസും പിന്മാറിയതായി റിപ്പോർട്ടുകൾ. സുരക്ഷാ സംബന്ധമായ കാരണങ്ങളെ തുടർന്നാണ് താരങ്ങളുടെ പിന്മാറ്റം. സെപ്റ്റംബർ 25 നാണ് മൂന്ന് ഏകദിന മത്സരവും മൂന്ന് ട്വന്റി20 മത്സരവും അടങ്ങുന്ന… Read More »പാകിസ്ഥാൻ പര്യടനത്തിൽ നിന്നും കരുണരത്നെയും മലിംഗയും മാത്യൂസും പിന്മാറി

നാലാം ടെസ്റ്റിൽ 185 റൺസിന്റെ വിജയം ; ആഷസ് പരമ്പര നിലനിർത്തി ഓസ്‌ട്രേലിയ

നാലാം ടെസ്റ്റിൽ നേടിയ 185 റൺസിന്റെ തകർപ്പൻ വിജയത്തോടെ നീണ്ട 18 വർഷങ്ങൾക്ക് ശേഷം ആഷസ് പരമ്പര നിലനിർത്തി ഓസ്‌ട്രേലിയ. രണ്ടാം ഇന്നിങ്‌സിൽ 383 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയരായ ഇംഗ്ലണ്ടിന് 197 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി.… Read More »നാലാം ടെസ്റ്റിൽ 185 റൺസിന്റെ വിജയം ; ആഷസ് പരമ്പര നിലനിർത്തി ഓസ്‌ട്രേലിയ

തുടർ പരാജയങ്ങൾ രണ്ടാം ഇന്നിങ്സിന് പിന്നാലെ നെറ്റ്‌സിലിറങ്ങി വാർണർ

കരിയറിലെ മോശം ഫോമിലൂടെ കടന്നു പോവുകയാണ് ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ . തുടർച്ചയായി മൂന്നാം തവണയാണ് പൂജ്യത്തിൽ പുറത്തായത് . 2, 8, 3, 5, 65, 0, 0, 0 എന്നിങ്ങനെയാണ് ഈ ആഷസ് സീരിസിലെ വാർണറിന്റെ സ്കോറുകൾ… Read More »തുടർ പരാജയങ്ങൾ രണ്ടാം ഇന്നിങ്സിന് പിന്നാലെ നെറ്റ്‌സിലിറങ്ങി വാർണർ

മാച്ച് ഫീയായി ലഭിച്ച ഒന്നരലക്ഷം രൂപ ഗ്രൗണ്ട് ജീവനക്കാർക്ക് സമ്മാനിച്ച് സഞ്ജു സാംസൺ

സൗത്താഫ്രിക്ക എ യെക്കെതീരായ പരമ്പരയിൽ ലഭിച്ച മാച്ച് ഫീ തിരുവനന്തപുരം സ്റ്റേഡിയത്തിലെ ഗ്രൗണ്ട് ജീവനക്കാർക്ക് സമ്മാനിച്ച് സഞ്ജു വി സാംസൺ . കനത്ത മഴമൂലം പരമ്പരയിലെ അഞ്ച് മത്സരവും ഓവറുകൾ വെട്ടികുറച്ചാണ് നടത്തിയത്. പരമ്പരയിലെ അഞ്ചാം മത്സരത്തിൽ 48 പന്തിൽ ആറ്… Read More »മാച്ച് ഫീയായി ലഭിച്ച ഒന്നരലക്ഷം രൂപ ഗ്രൗണ്ട് ജീവനക്കാർക്ക് സമ്മാനിച്ച് സഞ്ജു സാംസൺ

‘സമ്പൂജ്യൻ’ പൂജ്യത്തിൽ ഹാട്രിക്ക് അടിച്ച് വാർണർ ; നാണക്കേടിന്റെ റെക്കോർഡ്

നാലാം ആഷസ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിലും പതിവ് തെറ്റിക്കാതെ ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ .ആദ്യ ഓവറിൽ നേരിട്ട ആറാം പന്തിൽ തന്നെ പൂജ്യത്തിൽ എൽ.ബി.ഡബ്ല്യൂവിലൂടെ പുറത്താവുകയായിരുന്നു . തുടർച്ചയായ മൂന്നാം തവണയാണ് പൂജ്യത്തിൽ പുറത്താവുന്നത് . മൂന്ന് തവണയും സ്റ്റുവർട്ട്… Read More »‘സമ്പൂജ്യൻ’ പൂജ്യത്തിൽ ഹാട്രിക്ക് അടിച്ച് വാർണർ ; നാണക്കേടിന്റെ റെക്കോർഡ്

ഐസിസി ടി20 റാങ്കിങ് പ്രഖ്യാപിച്ചു ; വമ്പൻ നേട്ടമുണ്ടാക്കി ലസിത് മലിംഗ

ഏറ്റവും പുതിയ ഐസിസി ടി 20 റാങ്കിങ്കിൽ വമ്പൻ നേട്ടവുമായി ശ്രീലങ്കൻ ക്യാപ്റ്റൻ ലസിത് മലിംഗ . ന്യൂസിലാൻഡിനെതിരായ ടി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ തുടർച്ചയായ നാല് വിക്കറ്റ് നേട്ടമുൾപ്പടെ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ  20 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി റാങ്കിങ്ങിൽ… Read More »ഐസിസി ടി20 റാങ്കിങ് പ്രഖ്യാപിച്ചു ; വമ്പൻ നേട്ടമുണ്ടാക്കി ലസിത് മലിംഗ

നാല് പന്തിൽ നാല് വിക്കറ്റ് ; മലിംഗയ്ക്ക് മുന്നിൽ അടി പതറി ന്യൂസിലാൻഡ്

ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ അവസാന ടി20 മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 126 റൺസ് വിജയം പിന്തുടർന്ന ന്യൂസിലാൻഡ് അക്ഷരാർത്ഥത്തിൽ മലിംഗയ്ക്ക് മുന്നിട്ട് അടി പതറുകയായിരുന്നു . തുടർച്ചയായ 4 പന്തിൽ 4 വിക്കറ്റ് വീഴ്ത്തിയ മലിംഗ മത്സരത്തിൽ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി… Read More »നാല് പന്തിൽ നാല് വിക്കറ്റ് ; മലിംഗയ്ക്ക് മുന്നിൽ അടി പതറി ന്യൂസിലാൻഡ്

സ്റ്റീവ് സ്മിത്തിനെ തടയാൻ ബുംറ തന്നെ വേണം ; മുൻ ഇംഗ്ലണ്ട് താരം

ടെസ്റ്റ് ക്രിക്കറ്റിൽ സ്ഥിരതയ്ക്ക് പര്യയമായിരിക്കുകയാണ് ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് . 4 ഇന്നിങ്സിൽ നിന്നായി 3 സെഞ്ചുറിയും ഒരു അർദ്ധ സെഞ്ചുറിയും ഉൾപ്പടെ താരം നേടിയത് 589 റൺസാണ് . ഇംഗ്ലണ്ട് ബോളർമാർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് പോലും… Read More »സ്റ്റീവ് സ്മിത്തിനെ തടയാൻ ബുംറ തന്നെ വേണം ; മുൻ ഇംഗ്ലണ്ട് താരം

ആഷസ് കാണുന്നതിനായി 12 വയസ്സുകാരൻ ചവറ്റുകൊട്ട ചുമന്നത് 4 വർഷം ; വൈറലായി ഓസീസ് ആരാധകൻ

ആഷസ് കാണുന്നതിനായി 12 വയസ്സുകാരൻ ഓസീസ് ആരാധകൻ വഹിച്ച കഷ്ടപ്പാടുകളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ശ്രേദ്ധേയമായിരിക്കുന്നത് . 4 വർഷം ചവറ്റുകൊട്ട ചുമന്നാണ് ഇതിനായുള്ള പണം മാക്‌സ് വെയ്റ്റ് എന്ന ഈ കൊച്ചു ആരാധകൻ കണ്ടെത്തിയത് . 8 വയസ്സായിരുന്നപ്പോൾ 2015ൽ… Read More »ആഷസ് കാണുന്നതിനായി 12 വയസ്സുകാരൻ ചവറ്റുകൊട്ട ചുമന്നത് 4 വർഷം ; വൈറലായി ഓസീസ് ആരാധകൻ

കോഹ്ലിയോ സ്മിത്തോ ആരാണ് മികച്ചവൻ ; ഷെയ്ൻ വോൺ പറയുന്നു

ആഷസിലെ അവിശ്വസനീയ പ്രകടനത്തിലൂടെ ടെസ്റ്റിൽ തന്നെ വെല്ലാൻ ആരുമില്ലെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് . പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷത്തെ വിലക്ക് ലഭിച്ച സ്മിത്ത് ഈ വർഷം കളിച്ചത് വെറും 4 ടെസ്റ്റ് ഇന്നിംഗ്സുകളാണ്… Read More »കോഹ്ലിയോ സ്മിത്തോ ആരാണ് മികച്ചവൻ ; ഷെയ്ൻ വോൺ പറയുന്നു

കോഹ്ലിയോ ധോണിയോ ആരാണ് മികച്ച നായകൻ മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ താരം പറയുന്നു

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതോടെ ധോണിയെ മറികടന്ന് ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന നായകനായി കോഹ്ലി മാറി . ഒപ്പം ടെസ്റ്റിൽ വിദേശത്തും കൂടുതൽ വിജയം നേടുന്ന നായകനായും റെക്കോർഡ് സ്വന്തമാക്കി . നായകനായി 48… Read More »കോഹ്ലിയോ ധോണിയോ ആരാണ് മികച്ച നായകൻ മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ താരം പറയുന്നു

ഡബിൾ സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത് ; ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ

സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ ഇരട്ടസെഞ്ചുറി മികവിൽ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ. എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 497 റൺസ് നേടി ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ടെസ്റ്റ് കരിയറിലെ മൂന്നാം ഇരട്ടസെഞ്ചുറി… Read More »ഡബിൾ സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത് ; ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ

ബ്രാഡ്മാൻ പോലും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി സ്റ്റീവ് സ്മിത്ത്

2019 ആഷസിലും 500 റൺസ് സ്വന്തമാക്കിയതോടെ അപൂർവ റെക്കോർഡ് നേടിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് . തുടർച്ചയായി 3 ആഷസിലും 500 ൽ കൂടുതൽ റൺസ് നേടുന്ന ആദ്യ താരമായി സ്മിത്ത് മാറി. വെറും 4 ഇന്നിങ്സിൽ നിന്നാണ് ഈ… Read More »ബ്രാഡ്മാൻ പോലും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി സ്റ്റീവ് സ്മിത്ത്

ക്രിക്കറ്റ് ബോർഡ് ചെയർമാൻ കൂടി ആക്കാത്തത് അത്ഭുതപ്പെടുത്തി ; മിസ്ബാഹുൽ ഹഖിനെ പരിഹസിച്ച് അക്തറിന്റെ ട്വീറ്റ്

കഴിഞ്ഞ ദിവസമാണ് പാകിസ്താന്റെ പുതിയ കോച്ചും ചീഫ് സെലക്ടറുമായി മിസ്ബാഹുൽ ഹഖിനെ പിസിബി തിരഞ്ഞെടുത്തത് . ഇരട്ട റോളിൽ ചുമതലയേറ്റ മിസ്ബാഹുൽ ഹഖിൻ അഭിനന്ദനവുമായി നിരവധി പ്രമുഖ താരങ്ങൾ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു. അഭിനന്ദനങ്ങൾക്കൊപ്പം മിസ്ബാഹിനെ കണക്കിന് പരിഹസിച്ചുമാണ് മുൻ പാക്… Read More »ക്രിക്കറ്റ് ബോർഡ് ചെയർമാൻ കൂടി ആക്കാത്തത് അത്ഭുതപ്പെടുത്തി ; മിസ്ബാഹുൽ ഹഖിനെ പരിഹസിച്ച് അക്തറിന്റെ ട്വീറ്റ്

ഷർട്ട് ഇല്ലാതെ ഫോട്ടോ പോസ്റ്റ് ചെയ്ത് വിരാട് കോഹ്ലി ; ട്രാഫിക് പിഴ അടച്ചതാണോയെന്ന് ട്രോളന്മാർ

കഴിഞ്ഞ ദിവസം കോഹ്ലി പോസ്റ്റ് ചെയ്ത ഷർട്ട് ഇല്ലാതെ ഇരിക്കുന്ന ഫോട്ടോയാണ് ഇപ്പോൾ ട്രോളന്മാർക്ക് ചാകരായിരിക്കുന്നത് . ട്രാഫിക് നിയമം ലംഘിച്ചാലുള്ള കനത്ത പിഴയും ചേർത്താണ് ട്രോളന്മാർ പോസ്റ്റിൽ കമെന്റ് ചെയ്തിരിക്കുന്നത് . കഴിഞ്ഞ ദിവസം നിയമം ലംഘിച്ചതിന്റെ പേരിൽ 23000… Read More »ഷർട്ട് ഇല്ലാതെ ഫോട്ടോ പോസ്റ്റ് ചെയ്ത് വിരാട് കോഹ്ലി ; ട്രാഫിക് പിഴ അടച്ചതാണോയെന്ന് ട്രോളന്മാർ

ടെസ്റ്റിൽ ഇന്ത്യയ്ക്ക് പുതിയ ഓപ്പണറെ നിർദ്ദേശിച്ച് സൗരവ് ഗാംഗുലി

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ആധിപത്യത്തോടെയാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത് . എന്നാൽ ഓപ്പണർ കെ എൽ രാഹുലിന്റെ ദയനീയ പ്രകടനം ഇന്ത്യയ്ക്ക് പുതിയ തലവേദനയാണ് സൃഷ്ട്ടിച്ചിരിക്കുന്നത് .4 ഇന്നിങ്സിൽ നിന്നായി ഒരു മികച്ച സ്‌കോർ പോലും രാഹുലിന് കണ്ടെത്താനായിരുന്നില്ല .… Read More »ടെസ്റ്റിൽ ഇന്ത്യയ്ക്ക് പുതിയ ഓപ്പണറെ നിർദ്ദേശിച്ച് സൗരവ് ഗാംഗുലി

പാകിസ്താന്റെ മുഖ്യ പരിശീകനായി മിസ്ബാഹുൽ ഹഖിനെ നിയമിച്ചു

മുൻ നായകൻ മിസ്ബാഹുൽ ഹഖിനെ പാകിസ്താന്റെ പുതിയ മുഖ്യ പരിശീകനായി നിയമിച്ചു . മൂന്ന് വർഷത്തെ കരാറാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് താരത്തിന് നൽകിയിരിക്കുന്നത് . ഒപ്പം വഖാർ യൂനിസിനെയും ബോളിങ് പരിശീലകനായി നിയമിച്ചിട്ടുണ്ട് . മുൻ പാക് നായകൻ ഇൻകിതാബ്‌… Read More »പാകിസ്താന്റെ മുഖ്യ പരിശീകനായി മിസ്ബാഹുൽ ഹഖിനെ നിയമിച്ചു

സ്റ്റുവർട്ട് ബ്രോഡിന് മുന്നിൽ വീണ്ടും മുട്ടുകടക്കി വാർണർ ; വീഡിയോ കാണാം

നാലാം ആഷസ് മത്സരത്തിലും ഇംഗ്ലണ്ട് ബോളർ സ്റ്റുവർട്ട് ബ്രോഡിന് മുന്നിൽ കീഴടങ്ങി ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ . നേരിട്ട രണ്ടാം പന്തിൽ തന്നെ കീപ്പർ ബേർസ്റ്റോയ്ക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത് . ഈ ആഷസിൽ സീരീസിൽ തന്നെ 5 തവണയാണ്… Read More »സ്റ്റുവർട്ട് ബ്രോഡിന് മുന്നിൽ വീണ്ടും മുട്ടുകടക്കി വാർണർ ; വീഡിയോ കാണാം

ആർത്തുവിളിച്ച ആരാധകരോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ച് കോഹ്ലിയും ബുംറയും ; വീഡിയോ കാണാം

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മസരത്തിന്റെ നാലാം ദിവസം ഡാരൻ ബ്രാവോയുടെ പകരക്കാനായി എത്തിയ ജെർമിൻ ബ്ലാക്ക്വുഡിന്റെ വിക്കറ്റ് നേടിയതിന് പിന്നാലെ ആർത്തുവിളിച്ച ആരാധകരോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ഫാസ്റ്റ് ബോളർ ബുംറയും . 49… Read More »ആർത്തുവിളിച്ച ആരാധകരോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ച് കോഹ്ലിയും ബുംറയും ; വീഡിയോ കാണാം

ടെസ്റ്റ് കിരീടം തിരികെ നേടി സ്റ്റീവ് സ്മിത്ത് ; പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമത്

ഒടുവിൽ ടെസ്റ്റ് ക്രിക്കറ്റിൽ നഷ്ട്ടപ്പെട്ട ഒന്നാം റാങ്ക് സ്ഥാനം തിരികെ നേടി മുൻ ഓസ്‌ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് . വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെ വിരാട് കോഹ്‌ലി രണ്ടാം സ്ഥാനത്തേക്ക് മാറി . നിലവിലെ… Read More »ടെസ്റ്റ് കിരീടം തിരികെ നേടി സ്റ്റീവ് സ്മിത്ത് ; പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമത്

257 റൺസിന്റെ തകർപ്പൻ വിജയം ; ടെസ്റ്റ് പരമ്പരയും തൂത്തുവാരി ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 257 റൺസിന്റെ തകർപ്പൻ വിജയം. ഇതോടെ ടെസ്റ്റ് പരമ്പര ഇന്ത്യ 2-0 ന് തൂത്തുവാരി. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 258 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 210 റൺസ് എടുക്കുന്നതിനിടെ മുഴുവൻ… Read More »257 റൺസിന്റെ തകർപ്പൻ വിജയം ; ടെസ്റ്റ് പരമ്പരയും തൂത്തുവാരി ഇന്ത്യ

വിക്കറ്റിന് പിന്നിൽ ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി റിഷാബ് പന്ത്

ബാറ്റിങ്ങിലെ മോശം പ്രകടനത്തിനിടയിലും വിക്കറ്റിന് പിന്നിൽ ധോണിയെ മറികടന്ന് ഇന്ത്യൻ യുവ താരം റിഷാബ് പന്ത് .ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തില്‍ 50 പുറത്താക്കലുകള്‍ നടത്തിയ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. ക്രെയ്ഗ് ബ്രാത്‌വെയ്റ്റിനെ ക്യാച്ചിലൂടെ പുറത്താക്കിയാണ് ഈ റെക്കോർഡിൽ… Read More »വിക്കറ്റിന് പിന്നിൽ ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി റിഷാബ് പന്ത്

സച്ചിൻ ശേഷം ആ നേട്ടം സ്വന്തമാക്കി വിഹാരി

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് സീരീസിൽ തകർപ്പൻ ഫോമിലാണ് ഇന്ത്യൻ താരം ഹനുമാൻ വിഹാരി . അവസാന ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയതിന് പിന്നാലെ രണ്ടാം ഇന്നിങ്സിൽ വീണ്ടും അർദ്ധസെഞ്ചുറി നേടിയിരിക്കുകയാണ് വിഹാരി. ഇതോടെ സച്ചിൻ ശേഷം ഇന്ത്യയ്ക്ക് വേണ്ടി ആറാം… Read More »സച്ചിൻ ശേഷം ആ നേട്ടം സ്വന്തമാക്കി വിഹാരി

‘അന്ന് ഡിആർഎസ് ഇല്ലായിരുന്നു ‘ ; ഹർഭജന്റെ ഹാട്രിക്ക് വീഡിയോയ്ക്ക് ഗിൽക്രിസ്റ്റിന്റെ മറുപടി

2001 ഓസ്‌ട്രേലിയയ്ക്ക് എതിരെയായിരുന്നു ഒരു ഇന്ത്യൻ താരത്തിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ഹാട്രിക്ക് നേട്ടം ഹർഭജൻ സിങ് സ്വന്തമാക്കിയത് . പ്രതാപകാലത്തെ ഓസ്‌ട്രേലിയയ്ക്ക് എതിരെയായിരുന്നു ഹർഭജന്റെ ഈ നേട്ടം . വമ്പന്മാരായ റിക്കി പോണ്ടിങ് , ആദം ഗിൽക്രിസ്റ് , ഷെയ്ൻ… Read More »‘അന്ന് ഡിആർഎസ് ഇല്ലായിരുന്നു ‘ ; ഹർഭജന്റെ ഹാട്രിക്ക് വീഡിയോയ്ക്ക് ഗിൽക്രിസ്റ്റിന്റെ മറുപടി

സാമ്പത്തികമായി കോഹ്ലി സപ്പോർട്ട് ചെയ്തില്ലായിരുന്നുവെങ്കിൽ ഞാൻ ഇവിടെ എത്തിലായിരുന്നു – ടെന്നീസ് താരം സുമിത് നഗൾ

യുഎസ് ഓപ്പണിൽ ടെന്നീസ് ഇതിഹാസം റോജർ ഫെഡററുമായി ഏറ്റുമുട്ടി ഒരു സെറ്റ് സ്വന്തമാക്കിയതിന് പിന്നാലെ വാർത്തകളിൽ ഇടം പിടിച്ച താരമാണ് ഇന്ത്യയുടെ യുവ ടെന്നീസ് താരം സുമിത് നഗൾ . ഫെഡററിനെതിരെ പരാജയപ്പെട്ടുവെങ്കിലും കൈയ്യടിയോടെയായിരുന്നു നഗൾ മടങ്ങിയത് . തന്റെ നേട്ടത്തിന്… Read More »സാമ്പത്തികമായി കോഹ്ലി സപ്പോർട്ട് ചെയ്തില്ലായിരുന്നുവെങ്കിൽ ഞാൻ ഇവിടെ എത്തിലായിരുന്നു – ടെന്നീസ് താരം സുമിത് നഗൾ

രണ്ടാം ടെസ്റ്റിലും പിടിമുറുക്കി ഇന്ത്യ ; വെസ്റ്റിൻഡീസിന് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യ പിടിമുറുക്കുന്നു. 468 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങിനിറങ്ങിയ വെസ്റ്റിൻഡീസ് മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ 45 റൺസ് നേടിയിട്ടുണ്ട്. 4 റൺസ് നേടിയ ബ്രൂക്ക്സ്, 18… Read More »രണ്ടാം ടെസ്റ്റിലും പിടിമുറുക്കി ഇന്ത്യ ; വെസ്റ്റിൻഡീസിന് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം

റോസ് ടെയ്ലർ തിളങ്ങി ആദ്യ ടി20യിൽ ന്യൂസിലാൻഡിന് തകർപ്പൻ വിജയം

റോസ് ടെയ്ലറുടെ തകർപ്പൻ ബാറ്റിങ് മികവിൽ ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിന് അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 175 റൺസിന്റെ വിജയലക്ഷ്യം 19.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ ന്യൂസിലാൻഡ് മറികടന്നു. 29 പന്തിൽ… Read More »റോസ് ടെയ്ലർ തിളങ്ങി ആദ്യ ടി20യിൽ ന്യൂസിലാൻഡിന് തകർപ്പൻ വിജയം

അന്താരാഷ്ട്ര ടി20യിൽ ഇനി ഒന്നാമൻ മലിംഗ ; മറികടന്നത് ഷാഹിദ് അഫ്രീദിയെ

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും പരാജയപെട്ടുവെങ്കിലും മത്സരത്തിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയതോടെ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളറെന്ന ചരിത്രനേട്ടം സ്വന്തമാക്കി ശ്രീലങ്കൻ ക്യാപ്റ്റൻ ലസിത് മലിംഗ. 98 വിക്കറ്റുകൾ നേടിയ മുൻ പാകിസ്ഥാൻ താരം ഷാഹിദ്… Read More »അന്താരാഷ്ട്ര ടി20യിൽ ഇനി ഒന്നാമൻ മലിംഗ ; മറികടന്നത് ഷാഹിദ് അഫ്രീദിയെ

ഫിഫ്റ്റിയുമായി രഹാനെയും വിഹാരിയും ; വെസ്റ്റിൻഡീസിന് 468 റൺസിന്റെ വിജയലക്ഷ്യം

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ വെസ്റ്റിൻഡീസിന് 468 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ 299 റൺസിന്റെ കൂറ്റൻ ലീഡുമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 168 റൺസ് നേടി ഡിക്ലയർ ചെയ്യുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി വൈസ്… Read More »ഫിഫ്റ്റിയുമായി രഹാനെയും വിഹാരിയും ; വെസ്റ്റിൻഡീസിന് 468 റൺസിന്റെ വിജയലക്ഷ്യം

ഇന്ത്യൻ ഫാസ്റ്റ് ബോളർമാർ ലോകം ഭരിക്കുന്നത് കാണാൻ ഞാൻ ജീവിച്ചിട്ടുണ്ടാകുമെന്ന് കരുതിയിരുന്നില്ല – വിവിയൻ റിച്ചാർഡ്‌സ്

ഇന്ത്യൻ ഫാസ്റ്റ് ബോളർമാർ ലോകം ഭരിക്കുന്നത് കാണാൻ ഞാൻ ജീവിച്ചിട്ടുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന് വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം സർ വിവിയൻ റിച്ചാർഡ്‌സ് . രണ്ടാം ടെസ്റ്റ് മത്സരത്തിലെ ബുംറയുടെ ഹാട്രിക്ക് പ്രകടനത്തിന് പിന്നാലെയാണ് റിച്ചാർഡ്‌സന്റെ ഈ പ്രശംസ . കരിയറിലെ തകർപ്പൻ… Read More »ഇന്ത്യൻ ഫാസ്റ്റ് ബോളർമാർ ലോകം ഭരിക്കുന്നത് കാണാൻ ഞാൻ ജീവിച്ചിട്ടുണ്ടാകുമെന്ന് കരുതിയിരുന്നില്ല – വിവിയൻ റിച്ചാർഡ്‌സ്