Skip to content

പാകിസ്ഥാൻ പര്യടനത്തിൽ നിന്നും കരുണരത്നെയും മലിംഗയും മാത്യൂസും പിന്മാറി

പാകിസ്ഥാൻ പര്യടനത്തിൽ നിന്നും ശ്രീലങ്കൻ ക്യാപ്റ്റൻ കരുണരത്നെയും സീനിയർ താരങ്ങളായ ലസിത് മലിംഗയും ഏഞ്ചലോ മാത്യൂസും പിന്മാറിയതായി റിപ്പോർട്ടുകൾ. സുരക്ഷാ സംബന്ധമായ കാരണങ്ങളെ തുടർന്നാണ് താരങ്ങളുടെ പിന്മാറ്റം. സെപ്റ്റംബർ 25 നാണ് മൂന്ന് ഏകദിന മത്സരവും മൂന്ന് ട്വന്റി20 മത്സരവും അടങ്ങുന്ന പര്യടനം ആരംഭിക്കുന്നത്.

മുതിർന്ന താരങ്ങളുടെ പിന്മാറ്റത്തിൽ തങ്ങൾക്കൊന്നും ചെയ്യാൻ സാധിക്കുകയില്ലെന്നും എന്നാൽ ആതിഥേയത്വം വഹിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയതായും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു
.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇതാദ്യമായിട്ടായിരിക്കും പാകിസ്ഥാനിൽ ഒരു ടോപ്പ് ടീം രണ്ട് ആഴ്ച്ചയിലധികം നീണ്ട പര്യടനത്തിനായി എത്തുന്നത്.