Skip to content

നാലാം ടെസ്റ്റിൽ 185 റൺസിന്റെ വിജയം ; ആഷസ് പരമ്പര നിലനിർത്തി ഓസ്‌ട്രേലിയ

നാലാം ടെസ്റ്റിൽ നേടിയ 185 റൺസിന്റെ തകർപ്പൻ വിജയത്തോടെ നീണ്ട 18 വർഷങ്ങൾക്ക് ശേഷം ആഷസ് പരമ്പര നിലനിർത്തി ഓസ്‌ട്രേലിയ. രണ്ടാം ഇന്നിങ്‌സിൽ 383 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയരായ ഇംഗ്ലണ്ടിന് 197 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. നാല് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൻസാണ് ഇംഗ്ലണ്ടിനെ തകർത്തത്. ഹേസൽവുഡും നേഥൻ ലയണും രണ്ട് വിക്കറ്റ് വീതവും മിച്ചൽ സ്റ്റാർക്ക്, മാർനസ് ലാബുഷെയ്ൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ഇംഗ്ലണ്ടിന് വേണ്ടി ജോ ഡെൻലി 53 റൺസും ജോസ് ബട്ട്ലർ 34 റൺസും നേടി. 105 പന്തിൽ 21 റൺസ് നേടിയ ക്രൈയ്ഗ് ഓവർടണിന്റെ ബാറ്റിങ് മികവാണ് മത്സരം മൂന്നാം സെഷനിലേക്ക് നീട്ടിയത്. ലീച്ച് 51 പന്തുകൾ നേരിട്ട് 12 റൺസ് നേടി പുറത്തായി.

മത്സരത്തിൽ ഡബിൾ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിന്റെ മികവിലാണ് ആദ്യ ഇന്നിങ്‌സിൽ കൂറ്റൻ സ്കോർ സ്വന്തമാക്കിയത്. 2001 ലാണ് ഓസ്‌ട്രേലിയ അവസാനമായി ആഷസ് നിലനിർത്തിയത്.