Skip to content

റോസ് ടെയ്ലർ തിളങ്ങി ആദ്യ ടി20യിൽ ന്യൂസിലാൻഡിന് തകർപ്പൻ വിജയം

റോസ് ടെയ്ലറുടെ തകർപ്പൻ ബാറ്റിങ് മികവിൽ ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിന് അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 175 റൺസിന്റെ വിജയലക്ഷ്യം 19.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ ന്യൂസിലാൻഡ് മറികടന്നു. 29 പന്തിൽ 48 റൺസ് നേടിയാണ് ടെയ്ലർ പുറത്തായത്. 28 പന്തിൽ 44 റൺസ് നേടിയ കോളിൻ ഡി ഗ്രാൻഡ്ഹോം, 19 പന്തിൽ 25 റൺസ് നേടിയ ഡാരിൽ മിച്ചലും ന്യൂസിലാൻഡ് നിരയിൽ തിളങ്ങി.

ശ്രീലങ്കയ്ക്ക് വേണ്ടി മലിംഗ, ഹസരങ്ക എന്നിവർ രണ്ട് വിക്കറ്റ് വീതവും അഖില ധനഞ്ചയ ഒരു വിക്കറ്റും നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 53 പന്തിൽ 79 റൺസ് നേടിയ കുശാൽ മെൻഡിസിന്റെ മികവിലാണ് 174 റൺസെന്ന മികച്ച സ്കോർ സ്വന്തമാക്കിയത്.
ന്യൂസിലാൻഡിന് വേണ്ടി സൗത്തീ രണ്ട് വിക്കറ്റും മിച്ചൽ സാന്റ്നർ ഒരു വിക്കറ്റും നേടി.