Skip to content

‘സമ്പൂജ്യൻ’ പൂജ്യത്തിൽ ഹാട്രിക്ക് അടിച്ച് വാർണർ ; നാണക്കേടിന്റെ റെക്കോർഡ്

നാലാം ആഷസ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിലും പതിവ് തെറ്റിക്കാതെ ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ .ആദ്യ ഓവറിൽ നേരിട്ട ആറാം പന്തിൽ തന്നെ പൂജ്യത്തിൽ എൽ.ബി.ഡബ്ല്യൂവിലൂടെ പുറത്താവുകയായിരുന്നു . തുടർച്ചയായ മൂന്നാം തവണയാണ് പൂജ്യത്തിൽ പുറത്താവുന്നത് . മൂന്ന് തവണയും സ്റ്റുവർട്ട് ബ്രോഡിന്റെ മുന്നിൽ തന്നെയാണ് വാർണറിന് അടിതെറ്റിയത് . പിന്നാലെ ബ്രോഡിന്റെ പന്തിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിൽ പുറത്തായ താരമെന്ന നാണക്കേടിന്റെ റെക്കോർഡാണ് വാർണറിനെ തേടിയെത്തിയത് .ഒപ്പം ടെസ്റ്റിൽ ബ്രോഡിന്റെ പ്രധാന ഇരയായും വാർണർ മാറി (11) .

ഈ ആഷസ് സീരിസിൽ 6 തവണയാണ് ബ്രോഡിന്റെ ഇതുവരെയായി പുറത്തായത് .

ടെസ്റ്റിൽ ബ്രോഡ് ഏറ്റവും കൂടുതൽ തവണ പുറത്താക്കിയ ബാറ്സ്മാന്മാർ

Warner – 11*
Clarke – 11
De villiers – 10
R Taylor – 10

https://twitter.com/englandcricket/status/1170330816615985152?s=19