Skip to content

മാച്ച് ഫീയായി ലഭിച്ച ഒന്നരലക്ഷം രൂപ ഗ്രൗണ്ട് ജീവനക്കാർക്ക് സമ്മാനിച്ച് സഞ്ജു സാംസൺ

സൗത്താഫ്രിക്ക എ യെക്കെതീരായ പരമ്പരയിൽ ലഭിച്ച മാച്ച് ഫീ തിരുവനന്തപുരം സ്റ്റേഡിയത്തിലെ ഗ്രൗണ്ട് ജീവനക്കാർക്ക് സമ്മാനിച്ച് സഞ്ജു വി സാംസൺ . കനത്ത മഴമൂലം പരമ്പരയിലെ അഞ്ച് മത്സരവും ഓവറുകൾ വെട്ടികുറച്ചാണ് നടത്തിയത്. പരമ്പരയിലെ അഞ്ചാം മത്സരത്തിൽ 48 പന്തിൽ ആറ് ഫോറും എഴ് സിക്സുമടക്കം 91  റൺസ് നേടിയ സഞ്ജു സാംസൺന്റെ മികവിലാണ് ഇന്ത്യ തകർപ്പൻ വിജയം നേടിയത്.

” ക്രെഡിറ്റ് നൽകേണ്ടത് ഗ്രൗണ്ട് ജീവനക്കാർക്കാണ് അവരുടെ ലാദിൻ കഠിന പ്രയത്നം  കൊണ്ടാണ് ഞങ്ങൾക്ക് കളിയ്ക്കാൻ സാധിച്ചത്. ചെറിയ തോതിൽ പോലും നനവുണ്ടെങ്കിൽ മത്സരം ഉപേക്ഷിക്കേണ്ടി വന്നേനെ. അവരോട് ഒരുപാടു  നന്ദിയുണ്ട്. അതുകൊണ്ട് തന്നെ എന്റെ മാച്ച് ഫീ മുഴുവനും അവർക്ക് നൽകുകയാണ്  ”. സഞ്ജു സാംസൺ പറഞ്ഞു.

ലിസ്റ്റ് എ ക്രിക്കറ്റിലെ സഞ്ജു സാംസന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് അഞ്ചാം ഏകദിനത്തിൽ നേടിയത് .