Skip to content

ഐസിസി ടി20 റാങ്കിങ് പ്രഖ്യാപിച്ചു ; വമ്പൻ നേട്ടമുണ്ടാക്കി ലസിത് മലിംഗ

ഏറ്റവും പുതിയ ഐസിസി ടി 20 റാങ്കിങ്കിൽ വമ്പൻ നേട്ടവുമായി ശ്രീലങ്കൻ ക്യാപ്റ്റൻ ലസിത് മലിംഗ . ന്യൂസിലാൻഡിനെതിരായ ടി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ തുടർച്ചയായ നാല് വിക്കറ്റ് നേട്ടമുൾപ്പടെ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ  20 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി റാങ്കിങ്ങിൽ 21 ആം സ്ഥാനത്തെത്തി . ന്യൂസിലാൻഡ് സ്പിന്നർ മിച്ചൽ സാന്റ്നർ ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി. കുൽദീപ് യാദവ് മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ ബൗളർ .

ബാറ്സ്മാന്മാരുടെ റാങ്കിങ്ങിൽ പാകിസ്ഥാൻ ബാറ്റ്സ്മാൻ ബാബർ അസം ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഗ്ലെൻ മാക്‌സ്‌വെൽ  കോളിൻ മൺറോയെ പിന്നിലാക്കി രണ്ടാം  സ്ഥാനത്തെത്തി. കെ എൽ രാഹുലും രോഹിത് ശർമ്മയും മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ .