Skip to content

തുടർ പരാജയങ്ങൾ രണ്ടാം ഇന്നിങ്സിന് പിന്നാലെ നെറ്റ്‌സിലിറങ്ങി വാർണർ

കരിയറിലെ മോശം ഫോമിലൂടെ കടന്നു പോവുകയാണ് ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ . തുടർച്ചയായി മൂന്നാം തവണയാണ് പൂജ്യത്തിൽ പുറത്തായത് . 2, 8, 3, 5, 65, 0, 0, 0 എന്നിങ്ങനെയാണ് ഈ ആഷസ് സീരിസിലെ വാർണറിന്റെ സ്കോറുകൾ . 8 ഇന്നിങ്സിൽ നിന്നായി ആകെ നേടിയത് 83 റൺസാണ് . ഈ സീരീസിൽ 6 തവണ സ്റ്റുവർട് ബ്രോഡും 2 തവണ ആർച്ചറുമാണ് പുറത്താക്കിയത് .

നാലാം ആഷസിന്റെ രണ്ടാം ഇന്നിങ്സിലും എൽ.ബിഡബ്ലുവിലൂടെ പൂജ്യത്തിൽ പുറത്തായതിന് പിന്നാലെ വാർണർ നെറ്റ്‌സിൽ ഇറങ്ങുകയായിരുന്നു കൂടെ ജസ്റ്റിൻ ലാങറും.