Skip to content

ഇന്ത്യൻ ഫാസ്റ്റ് ബോളർമാർ ലോകം ഭരിക്കുന്നത് കാണാൻ ഞാൻ ജീവിച്ചിട്ടുണ്ടാകുമെന്ന് കരുതിയിരുന്നില്ല – വിവിയൻ റിച്ചാർഡ്‌സ്

ഇന്ത്യൻ ഫാസ്റ്റ് ബോളർമാർ ലോകം ഭരിക്കുന്നത് കാണാൻ ഞാൻ ജീവിച്ചിട്ടുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന് വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം സർ വിവിയൻ റിച്ചാർഡ്‌സ് . രണ്ടാം ടെസ്റ്റ് മത്സരത്തിലെ ബുംറയുടെ ഹാട്രിക്ക് പ്രകടനത്തിന് പിന്നാലെയാണ് റിച്ചാർഡ്‌സന്റെ ഈ പ്രശംസ . കരിയറിലെ തകർപ്പൻ ഫോമിലൂടെ കടന്ന് പോവുകയാണ് ഇന്ത്യയുടെ വജ്രായുധം ജസ്പ്രിത് ബുംറ .രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ തന്നെ ടെസ്റ്റ് കരിയറിലെ ആദ്യ ഹാട്രിക് നേട്ടവും ബുംറ സ്വന്തമാക്കി .3 ഇന്നിങ്സിൽ നിന്നായി 2 അഞ്ച് വിക്കറ്റ് നേട്ടം ഉൾപ്പടെ 13 വിക്കറ്റാണ് ബുംറ വീഴ്ത്തിയത് .

വെസ്റ്റ് ഇൻഡീസിന്റെ ആദ്യ ഇന്നിംഗ്സ് 117 റൺസിൽ അവസാനിച്ചു . രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 9 റൺസിൽ ആദ്യ വിക്കറ്റ് നഷ്ടമായി . 4 റൺസ് നേടിയ അഗർവാളാണ് പുറത്തായത് .