Skip to content

മൂന്ന് വിക്കറ്റ് അകലെ മലിംഗയെ കാത്തിരിക്കുന്നത് ടി20 യിലെ വൻ നേട്ടം

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ് . ആദ്യ ടി20 യിൽ ടോസ് നേടിയ ആതിഥേയർ ബാറ്റിംഗ് തിരഞ്ഞെടുത്തു . ടി20യിലെ അപൂർവ നേട്ടത്തിന് അരികെയാണ് യോർക്കർ കിംഗ്‌ മലിംഗ . അന്താരാഷ്ട്ര ടി20യിൽ 100 വിക്കറ്റ് നേടുന്ന ആദ്യ ബോളറെന്ന നേട്ടമാണ് മലിംഗയെ കാത്തിരിക്കുന്നത് . മൂന്ന് വിക്കറ്റ് കൂടി നേടിയാണ് ഈ നേട്ടം സ്വന്തം പേരിലാക്കാം.

74 ടി20 മത്സരങ്ങളിൽ നിന്നാണ് മലിംഗ 97 വിക്കറ്റ് നേടിയത് . 99 മത്സരങ്ങളിൽ നിന്ന് 98 വിക്കറ്റ് നേടിയ മുൻ പാകിസ്ഥാൻ താരമാണ് വിക്കറ്റ് വേട്ടക്കാരിൽ മുന്നിലുള്ളത് .