Skip to content

NEW ZEALAND

ഷഹീന് കീഴിൽ പാകിസ്താന് തോൽവിയോടെ തുടക്കം !!

ഷഹീൻ അഫ്രീദിയ്ക്ക് കീഴിൽ പാകിസ്ഥാന് തോൽവിയോടെ തുടക്കം. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ 46 റൺസിനായിരുന്നു പാകിസ്ഥാൻ്റെ തോൽവി. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 227 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താന് 18 ഓവറിൽ 180 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും… Read More »ഷഹീന് കീഴിൽ പാകിസ്താന് തോൽവിയോടെ തുടക്കം !!

ആ നിമിഷം ഞാൻ ആകെ പരിഭ്രാന്തനായി ; മൊഹമ്മദ് ഷാമി

ഐസിസി ഏകദിന ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ്റെ ക്യാച്ച് വിട്ടതിന് പുറകെ താനാകെ സമ്മർദ്ദത്തിലായിരുന്നുവെന്ന് ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമി. സെമിയിൽ ഷാമിയുടെ മികവിലായിരുന്നു അതിഗംഭീര വിജയം ഇന്ത്യ കുറിച്ചത്. 9.5 ഓവറിൽ 57 റൺസ് മാത്രം വഴങ്ങി… Read More »ആ നിമിഷം ഞാൻ ആകെ പരിഭ്രാന്തനായി ; മൊഹമ്മദ് ഷാമി

ഗ്ലെൻ ഫിലിപ്പ്സ് ദി ഹീറോ !! ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയവുമായി ന്യൂസിലൻഡ്

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിന് 4 വിക്കറ്റിൻ്റെ വിജയം. മത്സരത്തിലെ നാലാം ദിനത്തിലായിരുന്നു ബാറ്റിങ് ദുഷ്കരമായ പിച്ചിൽ കിവികൾ വിജയം കുറിച്ചത്. രണ്ടാം ഇന്നിങ്സിൽ 138 റൺസിൻ്റെ വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലൻഡ് മറികടന്നത്. ആദ്യ ഇന്നിങ്സിൽ… Read More »ഗ്ലെൻ ഫിലിപ്പ്സ് ദി ഹീറോ !! ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയവുമായി ന്യൂസിലൻഡ്

കൈകൊണ്ട് പന്ത് തട്ടിമാറ്റി !! വിചിത്ര രീതിയിൽ പുറത്തായി മുഷ്ഫിഖുർ റഹിം : വീഡിയോ

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ വിചിത്ര രീതിയിൽ പുറത്തായി ബംഗ്ളാദേശിൻ്റെ സീനിയർ ബാറ്റ്സ്മാൻ മുഷ്ഫിഖുർ റഹിം. മത്സരത്തിലെ ആദ്യ ഇന്നിങ്സിലായിരുന്നു ഈ സംഭവം അരങ്ങേറിയത്. ജാമിസൻ എറിഞ്ഞ നാൽപ്പത്തിയൊന്നാം ഓവറിലായിരുന്നു ഈ വിചിത്രമായ പുറത്താകൽ നടന്നത്. ഓവറിലെ നാലാം പന്തിൽ… Read More »കൈകൊണ്ട് പന്ത് തട്ടിമാറ്റി !! വിചിത്ര രീതിയിൽ പുറത്തായി മുഷ്ഫിഖുർ റഹിം : വീഡിയോ

ഇനി ഒരു വിജയമകലെ !! കിവികളെ തകർത്ത് ഇന്ത്യ ലോകകപ്പ് ഫൈനലിൽ

ഐസിസി ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. സെമിഫൈനൽ പോരാട്ടത്തിൽ ന്യൂസിലൻഡിനെ 70 റൺസിന് തകർത്താണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനൽ തോൽവിയ്ക്കുള്ള ഇന്ത്യയുടെ മധുരപ്രതികാരം കൂടിയാണിത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 398 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന്… Read More »ഇനി ഒരു വിജയമകലെ !! കിവികളെ തകർത്ത് ഇന്ത്യ ലോകകപ്പ് ഫൈനലിൽ

സെഞ്ചുറിയുമായി ശ്രേയസ് അയ്യരും കോഹ്ലിയും സെമിയിൽ പടുകൂറ്റൻ സ്കോറുമായി ഇന്ത്യ

ഐസിസി ഏകദിന ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെതിരെ പടുകൂറ്റൻ സ്കോറുമായി ഇന്ത്യ. സെഞ്ചുറി നേടിയ വിരാട് കോഹ്ലിയുടെയും ശ്രേയസ് അയ്യരുടെയും മികവിലാണ് കൂറ്റൻ സ്കോർ ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 397… Read More »സെഞ്ചുറിയുമായി ശ്രേയസ് അയ്യരും കോഹ്ലിയും സെമിയിൽ പടുകൂറ്റൻ സ്കോറുമായി ഇന്ത്യ

വീണ്ടും സെമിഫൈനലിൽ !! ചരിത്ര റെക്കോർഡ് സ്വന്തമാക്കി ന്യൂസിലൻഡ്

വീണ്ടും ഐസിസി ഏകദിന ലോകകപ്പിൽ സെമിഫൈനലിൽ പ്രവേശിച്ച് ന്യൂസിലൻഡ്. ഇംഗ്ളണ്ട് പാകിസ്ഥാൻ മത്സരം പൂർത്തിയാകും മുൻപേയാണ് ഔദ്യോഗികമായി കിവികൾ സെമി ഫൈനൽ യോഗ്യത നേടിയത്. ഇതോടെ ചരിത്ര റെക്കോർഡ് ലോകകപ്പിൽ അവർ സ്വന്തമാക്കി. ഈ ലോകകപ്പിൽ 9 മത്സരങ്ങളിലും അഞ്ചിലും വിജയിച്ചുകൊണ്ടാണ്… Read More »വീണ്ടും സെമിഫൈനലിൽ !! ചരിത്ര റെക്കോർഡ് സ്വന്തമാക്കി ന്യൂസിലൻഡ്

സെമിയിൽ ഇന്ത്യ നേരിടാൻ ആഗ്രഹിക്കാത്ത ഒരേയൊരു ടീം അവരാണ് !! മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് താരം

ഐസിസി ഏകദിന ലോകകപ്പ് അവസാന ഘട്ടത്തിലേക്ക് അടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് താരം രംഗത്ത്. സെമി ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ന്യൂസിലൻഡ് ആണെന്ന് ഏറെക്കുറെ ഉറപ്പായ ഘട്ടത്തിലാണ് മുൻ ഇംഗ്ലണ്ട് പേസറായ സ്റ്റീവ് ഹാർമിസൺ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സെമിഫൈനലിൽ ഇന്ത്യ… Read More »സെമിയിൽ ഇന്ത്യ നേരിടാൻ ആഗ്രഹിക്കാത്ത ഒരേയൊരു ടീം അവരാണ് !! മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് താരം

ലോകകപ്പിൽ വീണ്ടും ഇന്ത്യ ന്യൂസിലൻഡ് സെമിഫൈനൽ പോരാട്ടം !!

ഐസിസി ഏകദിന ലോകകപ്പ് സെമിഫൈനൽ പോരാട്ടത്തിൽ ഇന്ത്യയുടെ എതിരാളികൾ ന്യൂസിലൻഡെന്ന് ഏറെകുറെ ഉറപ്പായി. നിർണായക പോരാട്ടത്തിൽ ശ്രീലങ്കയെ അനായാസം തകർത്തുകൊണ്ടാണ് ന്യൂസിലൻഡ് സെമി യോഗ്യത ഏറെകുറെ ഉറപ്പാക്കിയത്. ബാംഗ്ലൂരിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു കിവികളുടെ വിജയം. ശ്രീലങ്ക ഉയർത്തിയ 172… Read More »ലോകകപ്പിൽ വീണ്ടും ഇന്ത്യ ന്യൂസിലൻഡ് സെമിഫൈനൽ പോരാട്ടം !!

അടികൊണ്ട് വലഞ്ഞ് ഷഹീൻ അഫ്രീദി ! ഒപ്പം നാണക്കേടിൻ്റെ റെക്കോർഡും

ഐസിസി ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ അടികൊണ്ട് വലഞ്ഞ് പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി. ചിന്നസ്വാമിയിൽ നടന്ന മത്സരത്തിലാണ് ന്യൂസിലൻഡ് ബാറ്റ്സ്മാന്മാരുടെ ബാറ്റിൻ്റെ ചൂട് ഷഹീൻ അഫ്രീദി അറിഞ്ഞത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ്… Read More »അടികൊണ്ട് വലഞ്ഞ് ഷഹീൻ അഫ്രീദി ! ഒപ്പം നാണക്കേടിൻ്റെ റെക്കോർഡും

ഇതെന്തൊരു മനുഷ്യൻ ! രണ്ടാം തിരിച്ചുവരവിൽ തകർത്താടി വില്യംസൺ

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരെ തകർപ്പൻ പ്രകടനവുമായി ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. പരിക്കിന് ശേഷമുള്ള തിരിച്ചുവരവിൽ കെയ്ൻ വില്യംസണും ഒപ്പം രച്ചിൻ രവീന്ദ്രയും തിളങ്ങിയപ്പോൾ പടുകൂറ്റൻ സ്കോർ ന്യൂസിലൻഡ് നേടി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50… Read More »ഇതെന്തൊരു മനുഷ്യൻ ! രണ്ടാം തിരിച്ചുവരവിൽ തകർത്താടി വില്യംസൺ

24 വർഷങ്ങൾക്ക് ശേഷം ഇതാദ്യം ! സൗത്താഫ്രിക്ക കിവികൾക്കെതിരെ നേടിയത് സ്പെഷ്യൽ വിജയം

ഐസിസി ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെയും തകർത്തുകൊണ്ട് വിജയകുതിപ്പ് തുടരുകയാണ് സൗത്താഫ്രിക്ക. 190 റൺസിനായിരുന്നു ന്യൂസിലൻഡിനെ സൗത്താഫ്രിക്ക പരാജയപെടുത്തിയത്. ഈ ലോകകപ്പിലെ സൗത്താഫ്രിക്കയുടെ ആറാം വിജയമാണിത്. ഈ വിജയത്തിന് ഒരു പ്രത്യേകതയുമുണ്ട്. 1999 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ന്യൂസിലൻഡിനെ സൗത്താഫ്രിക്ക പരാജയപെടുത്തുന്നത്. ഇതിന്… Read More »24 വർഷങ്ങൾക്ക് ശേഷം ഇതാദ്യം ! സൗത്താഫ്രിക്ക കിവികൾക്കെതിരെ നേടിയത് സ്പെഷ്യൽ വിജയം

തകർന്നടിഞ്ഞ് ന്യൂസിലൻഡ് !! വമ്പൻ വിജയവുമായി സൗത്താഫ്രിക്ക

ഐസിസി ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ തകർപ്പൻ വിജയവുമായി സൗത്താഫ്രിക്ക. പൂനെയിൽ നടന്ന മത്സരത്തിൽ 190 റൺസിനായിരുന്നു സൗത്താഫ്രിക്കയുടെ വിജയം. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 358 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് 35.3 ഓവറിൽ 167 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.… Read More »തകർന്നടിഞ്ഞ് ന്യൂസിലൻഡ് !! വമ്പൻ വിജയവുമായി സൗത്താഫ്രിക്ക

അവൻ ഏറെകുറെ എന്നെ പോലെയാണ് ! താനുമായി സാമ്യമുള്ള കളിക്കാരനെ തിരഞ്ഞെടുത്ത് റെയ്ന

ഐസിസി ഏകദിന ലോകകപ്പിൽ തന്നോട് സാമ്യമുള്ള കളിക്കാരനെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ഇന്ത്യൻ താരത്തെയല്ല തന്നോട് സാമ്യമുള്ള താരമായി സുരേഷ് റെയ്ന തിരഞ്ഞെടുത്തത്. ന്യൂസിലൻഡിൻ്റെ ഗ്ലെൻ ഫിലിപ്പ്സിനെയാണ് തന്നോട് സാമ്യതയുള്ള കളിക്കാരനായി റെയ്ന തിരഞ്ഞെടുത്തത്. ഐസിസി പങ്കുവെച്ച… Read More »അവൻ ഏറെകുറെ എന്നെ പോലെയാണ് ! താനുമായി സാമ്യമുള്ള കളിക്കാരനെ തിരഞ്ഞെടുത്ത് റെയ്ന

സച്ചിന് ശേഷം ഇതാദ്യം ! അഭിമാന നേട്ടവുമായി രച്ചിൻ രവീന്ദ്ര

ഐസിസി ഏകദിന ലോകകപ്പിൽ തകർപ്പൻ പ്രകടനം തുടരുകയാണ് ന്യൂസിലൻഡ് യുവതാരം രച്ചിൻ രവീന്ദ്ര. ഓസ്ട്രേലിയക്കെതിരായ ആവേശപോരാട്ടത്തിൽ തകർപ്പൻ സെഞ്ചുറി താരം നേടിയിരുന്നു. ഈ പ്രകടനത്തോടെ ലോകകപ്പിൽ അഭിമാന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ യുവതാരം. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ 5… Read More »സച്ചിന് ശേഷം ഇതാദ്യം ! അഭിമാന നേട്ടവുമായി രച്ചിൻ രവീന്ദ്ര

ആവേശം അവസാന പന്ത് വരെ !! ഒടുവിൽ ത്രസിപ്പിക്കുന്ന വിജയവുമായി ഓസ്ട്രേലിയ

ഐസിസി ഏകദിന ലോകകപ്പ് ആവേശപോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ ആവേശവിജയവുമായി ഓസ്ട്രേലിയ. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ 5 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 389 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 383… Read More »ആവേശം അവസാന പന്ത് വരെ !! ഒടുവിൽ ത്രസിപ്പിക്കുന്ന വിജയവുമായി ഓസ്ട്രേലിയ

ഇതെന്താ ടി20 ക്രിക്കറ്റോ ! തിരിച്ചുവരവിൽ തകർപ്പൻ സെഞ്ചുറിയുമായി ട്രാവിസ് ഹെഡ്

പരിക്കിന് ശേഷമുള്ള തൻ്റെ തിരിച്ചുവരവ് മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡ്. ലോകകപ്പിലെ ആദ്യ അഞ്ച് മത്സരങ്ങൾ പരിക്ക് മൂലം നഷ്ടപെട്ട താരം ന്യൂസിലൻഡിനെതിരായ മത്സരത്തിലാണ് തിരിച്ചെത്തിയത്. പതിവ് പോലെ തുടക്കം മുതൽ തകർത്തടിച്ച താരം അതിവേഗത്തിൽ സെഞ്ചുറി… Read More »ഇതെന്താ ടി20 ക്രിക്കറ്റോ ! തിരിച്ചുവരവിൽ തകർപ്പൻ സെഞ്ചുറിയുമായി ട്രാവിസ് ഹെഡ്

ധോണിയല്ല ! ഏറ്റവും മികച്ച ഫിനിഷർ അവനാണ് : ഗൗതം ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിൽ അതിഗംഭീര പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് വിരാട് കോഹ്ലി. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടി ഇന്ത്യയ്ക്ക് വിജയം നേടികൊടുത്ത കിംഗ് കോഹ്ലി ന്യൂസിലൻഡിനെതിരെയും ഗംഭീര പ്രകടനം പുറത്തെടുത്തു. ഇപ്പോഴിതാ ഈ പ്രകടനത്തിന് പുറകെ കോഹ്ലിയെ പ്രശംസിച്ചിരിക്കുകയാണ് ഗൗതം ഗംഭീർ. ന്യൂസിലൻഡിനെതിരെ… Read More »ധോണിയല്ല ! ഏറ്റവും മികച്ച ഫിനിഷർ അവനാണ് : ഗൗതം ഗംഭീർ

വീണ്ടും കിങ് കോഹ്ലി ! ന്യൂസിലൻഡിനെയും തകർത്ത് ഇന്ത്യയുടെ വിജയകുതിപ്പ്

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ അഞ്ചാം വിജയവുമായി ഇന്ത്യ. ധർമ്മശാലയിൽ ന്യൂസിലൻഡിനെതിരെ നടന്ന ആവേശപോരാട്ടത്തിൽ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. കിങ് കോഹ്ലിയുടെ മികവിലാണ് തകർപ്പൻ വിജയം ഇന്ത്യ കുറിച്ചത്. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 274 റൺസിൻ്റെ വിജയലക്ഷ്യം 48 ഓവറിൽ… Read More »വീണ്ടും കിങ് കോഹ്ലി ! ന്യൂസിലൻഡിനെയും തകർത്ത് ഇന്ത്യയുടെ വിജയകുതിപ്പ്

തിരിച്ചുവരവിൽ അഞ്ച് വിക്കറ്റ് ചരിത്രനേട്ടവുമായി മൊഹമ്മദ് ഷാമി

ഐസിസി ഏകദിന ലോകകപ്പിൽ ആദ്യ നാല് മത്സരങ്ങളിൽ നിന്നും ഒഴിവാക്കപെട്ട ശേഷമുള്ള തൻ്റെ തിരിച്ചുവരവിൽ അതിഗംഭീര പ്രകടനം പുറത്തെടുത്തിരിക്കുകയാണ് ഇന്ത്യൻ സീനിയർ പേസർ മൊഹമ്മദ് ഷാമി. പരിക്ക് മൂലം ഹാർദിക്ക് പാണ്ഡ്യയ്ക്ക് കളിക്കാൻ സാധിക്കാതെ വന്നതോടെയാണ് മൊഹമ്മദ് ഷാമിയ്ക്ക് അവസരം ഒരുങ്ങിയത്.… Read More »തിരിച്ചുവരവിൽ അഞ്ച് വിക്കറ്റ് ചരിത്രനേട്ടവുമായി മൊഹമ്മദ് ഷാമി

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ! നിർണായക മത്സരത്തിൽ നിന്നും സൂപ്പർതാരം പുറത്ത് !!

ഐസിസി ഏകദിന തുടർച്ചയായ നാലാം വിജയം നേടി വിജയകുതിപ്പ് തുടരുകയാണ് ഇന്ത്യ. എന്നാൽ കൂടുതൽ നിർണായക മത്സരത്തിലേക്ക് കടക്കവേ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റനും ടീമിലെ സ്റ്റാർ ഓൾ റൗണ്ടറും കൂടിയായ ഹാർദിക്ക് പാണ്ഡ്യയ്ക്ക്… Read More »ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ! നിർണായക മത്സരത്തിൽ നിന്നും സൂപ്പർതാരം പുറത്ത് !!

വെട്ടോറിയ്ക്ക് ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സാൻ്റ്നർ

ഐസിസി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് ന്യൂസിലൻഡ് താരം മിച്ചൽ സാൻ്റ്നർ. ന്യൂസിലൻഡ് വമ്പൻ വിജയം നേടിയ മത്സരത്തിലെ പ്രകടനത്തോടെയാണ് ഡാനിയൽ വെട്ടോറിയ്ക്ക് ശേഷം ആ നേട്ടം സാൻ്റ്നർ കുറിച്ചത്. മത്സരത്തിൽ… Read More »വെട്ടോറിയ്ക്ക് ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സാൻ്റ്നർ

കുതിപ്പ് തുടർന്ന് ന്യൂസിലൻഡ്! അഫ്ഗാനെ തകർത്ത് തുടർച്ചയായ നാലാം വിജയം

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ നാലാം വിജയം സ്വന്തമാക്കി ന്യൂസിലൻഡ്. ചെന്നൈയിൽ അഫ്ഗാനിസ്ഥാനെതിരെ നടന്ന മൽസരത്തിൽ 149 റൺസിൻ്റെ വമ്പൻ വിജയമാണ് കിവികൾ നേടിയത്. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 289 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർനന അഫ്ഗാനിസ്ഥാന് 34.4 ഓവറിൽ 139 റൺസ്… Read More »കുതിപ്പ് തുടർന്ന് ന്യൂസിലൻഡ്! അഫ്ഗാനെ തകർത്ത് തുടർച്ചയായ നാലാം വിജയം

അമ്പമ്പോ എന്തൊരു ക്യാച്ച് ! തകർപ്പൻ ക്യാച്ചിലൂടെ ഏവരെയും ഞെട്ടിച്ച് മിച്ചൽ സാൻ്റ്നർ

ഐസിസി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ തകർപ്പൻ ക്യാച്ചുമായി ന്യൂസിലൻഡ് താരം മിച്ചൽ സാൻ്റ്നർ. മത്സരത്തിൽ അഫ്ഗാൻ ക്യാപ്റ്റൻ ഷാഹിദിയെ പുറത്താക്കാൻ വേണ്ടിയാണ് ഈ ഗംഭീര ക്യാച്ച് സാൻ്റ്നർ നേടിയത്. മത്സരത്തിലെ പതിനാലാം ഓവറിലായിരുന്നു ഈ ഗംഭീര ക്യാച്ച് സാൻ്റ്നർ നേടിയിരുന്നത്.… Read More »അമ്പമ്പോ എന്തൊരു ക്യാച്ച് ! തകർപ്പൻ ക്യാച്ചിലൂടെ ഏവരെയും ഞെട്ടിച്ച് മിച്ചൽ സാൻ്റ്നർ

ഇങ്ങനെയുണ്ടോ നിർഭാഗ്യം ! തിരിച്ചുവരവിൽ കെയ്ൻ വില്യംസണ് വീണ്ടും പരിക്ക്

നീണ്ട ഇടവേളയ്ക്ക് തൻ്റെ തിരിച്ചുവരവ് മത്സരത്തിൽ തിളങ്ങി ഈ ലോകകപ്പിൽ ന്യൂസിലൻഡിന് തുടർച്ചയായ മൂന്നാം വിജയം സമ്മാനിച്ചിരിക്കുകയാണ് കെയ്ൻ വില്യംസൺ. സന്നാഹ മത്സരങ്ങളിൽ കളിച്ചിരുന്നുവെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിൽ വില്യംസൺ കളിച്ചിരുന്നില്ല. മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ന്യൂസിലൻഡിൻ്റെ വിജയം. ബംഗ്ലാദേശ് ഉയർത്തിയ… Read More »ഇങ്ങനെയുണ്ടോ നിർഭാഗ്യം ! തിരിച്ചുവരവിൽ കെയ്ൻ വില്യംസണ് വീണ്ടും പരിക്ക്

തിരിച്ചുവരവിൽ തിളങ്ങി കെയ്ൻ വില്യംസൺ ! ബംഗ്ലാദേശിനെ തകർത്ത് തുടർച്ചയായ മൂന്നാം വിജയവുമായി ന്യൂസിലൻഡ്

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ മൂന്നാം വിജയവുമായി ന്യൂസിലൻഡിൻ്റെ കുതിപ്പ്. ചെന്നൈയിൽ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ 8 വിക്കറ്റിനായിരുന്നു ന്യൂസിലൻഡിൻ്റെ വിജയം. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 246 റൺസിൻ്റെ വിജയലക്ഷ്യം ന്യൂസിലൻഡ് 42.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ആദ്യ… Read More »തിരിച്ചുവരവിൽ തിളങ്ങി കെയ്ൻ വില്യംസൺ ! ബംഗ്ലാദേശിനെ തകർത്ത് തുടർച്ചയായ മൂന്നാം വിജയവുമായി ന്യൂസിലൻഡ്

യുവിയ്ക്കും ഷാക്കിബിനും ശേഷം ഇതാദ്യം ! അപൂർവ്വ നേട്ടവുമായി സാൻ്റ്നർ

തകർപ്പൻ പ്രകടനമാണ് നെതർലൻഡ്സിനെതിരായ ലോകകപ്പ് മത്സരത്തിൽ ന്യൂസിലൻഡ് താരം സാൻ്റ്നർ കാഴ്ച്ചവെച്ചത്. ബാറ്റിങിലും ബൗളിങിലും മികവ് പുലർത്താൻ സാൻ്റ്നർക്ക് സാധിച്ചു. മത്സരത്തിലെ ഈ പ്രകടനത്തോടെ ലോകകപ്പിൽ അപൂർവ്വ റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ് ന്യൂസിലൻഡ് താരം. 99 റൺസിനാണ് മത്സരത്തിൽ ന്യൂസിലൻഡ് വിജയിച്ചത്. ന്യൂസിലൻഡ്… Read More »യുവിയ്ക്കും ഷാക്കിബിനും ശേഷം ഇതാദ്യം ! അപൂർവ്വ നേട്ടവുമായി സാൻ്റ്നർ

സാൻ്റ്‌നർ തിളങ്ങി ! നെതർലൻഡ്സിനെ തകർത്ത് തുടർച്ചയായ രണ്ടാം വിജയവുമായി ന്യൂസിലൻഡ്

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ രണ്ടാം വിജയവുമായി ന്യൂസിലൻഡ്. നെതർലൻഡ്സിനെതിരായ മത്സരത്തിൽ 99 റൺസിൻ്റെ വമ്പൻ വിജയമാണ് കിവികൾ നേടിയത്. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 323 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് 46.3 ഓവറിൽ 223 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും… Read More »സാൻ്റ്‌നർ തിളങ്ങി ! നെതർലൻഡ്സിനെ തകർത്ത് തുടർച്ചയായ രണ്ടാം വിജയവുമായി ന്യൂസിലൻഡ്

ബൗണ്ടറിയിലും തോൽവി തന്നെ !! ഇംഗ്ലണ്ടിനെ ട്രോളി ആരാധകർ

ഐസിസി ഏകദിന ലോകകപ്പിൽ തോൽവിയോടെ തുടങ്ങിയിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. കനത്ത പരാജയമാണ് ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത്. ഈ തോൽവിയ്ക്ക് പുറകെ ഇംഗ്ലണ്ടിനെതിരെ പരിഹാസവുമായി എത്തിയിരിക്കുകയാണ് ആരാധകർ. മത്സരത്തിൽ 9 വിക്കറ്റിൻ്റെ വിജയമാണ് ന്യൂസിലൻഡ് നേടിയത്. ഇംഗ്ലണ്ട് ഉയർത്തിയ 283 റൺസിൻ്റെ… Read More »ബൗണ്ടറിയിലും തോൽവി തന്നെ !! ഇംഗ്ലണ്ടിനെ ട്രോളി ആരാധകർ

ചരിത്രത്തിൽ തന്നെ ഇതാദ്യം !! അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട്

ഐസിസി ഏകദിന ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ നിരാശപെടുത്തുന്ന ബാറ്റിങ് പ്രകടനമാണ് ഇന്ത്യൻ ടീമിൽ നിന്നുമുണ്ടായത്. ബാറ്റിങിന് പേരുകേട്ട ഇംഗ്ലണ്ടിന് മത്സരത്തിൽ കൂറ്റൻ സ്കോർ കുറിക്കാനായില്ല. എന്നാൽ ഇതിനിടയിലും ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ മറ്റൊരു ടീമിനും സ്വന്തമാക്കാനാകാത്ത റെക്കോർഡ് ഈ ഒരു മത്സരത്തോടെ… Read More »ചരിത്രത്തിൽ തന്നെ ഇതാദ്യം !! അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട്