Skip to content

അടികൊണ്ട് വലഞ്ഞ് ഷഹീൻ അഫ്രീദി ! ഒപ്പം നാണക്കേടിൻ്റെ റെക്കോർഡും

ഐസിസി ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ അടികൊണ്ട് വലഞ്ഞ് പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി. ചിന്നസ്വാമിയിൽ നടന്ന മത്സരത്തിലാണ് ന്യൂസിലൻഡ് ബാറ്റ്സ്മാന്മാരുടെ ബാറ്റിൻ്റെ ചൂട് ഷഹീൻ അഫ്രീദി അറിഞ്ഞത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ത്തിൽ 401 റൺസ് നേടിയിരുന്നു. 94 പന്തിൽ 15 ഫോറും ഒരു സിക്സും ഉൾപ്പടെ 108 റൺസ് നേടിയ രച്ചിൻ രവീന്ദ്ര, 79 പന്തിൽ 10 ഫോറും 2 സിക്സും ഉൾപ്പടെ 95 റൺസ് നേടിയ കെയ്ൻ വില്യംസൺ എന്നിവരാണ് ന്യൂസിലൻഡിനായി തിളങ്ങിയത്.

പത്തോവറുകൾ എറിഞ്ഞ ഷഹീൻ അഫ്രീദിയ്ക്ക് വിക്കറ്റ് ഒന്നും നേടാനായില്ലെന്ന് മാത്രമല്ല 90 റൺസ് താരം വഴങ്ങി. ഇതോടെ ഏകദിന ലോകകപ്പിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ബൗളറെന്ന നാണക്കേടിൻ്റെ റെക്കോർഡ് ഷഹീൻ അഫ്രീദി സ്വന്തമാക്കി.

പത്തോവറിൽ 85 റൺസ് വഴങ്ങിയ ഹാരിസ് റൗഫ് ഒരു ഘട്ടത്തിൽ ഈ നാണക്കേട് ഏറ്റുവാങ്ങിയിരുന്നു. എന്നാൽ പിന്നീട് ഷഹീൻ അവസാന ഓവറുകൾ എറിഞ്ഞതോടെ ഈ നാണക്കേടിൽ നിന്നും ഹാരിസ് റൗഫ് രക്ഷപെട്ടത്.