Skip to content

ഷഹീന് കീഴിൽ പാകിസ്താന് തോൽവിയോടെ തുടക്കം !!

ഷഹീൻ അഫ്രീദിയ്ക്ക് കീഴിൽ പാകിസ്ഥാന് തോൽവിയോടെ തുടക്കം. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ 46 റൺസിനായിരുന്നു പാകിസ്ഥാൻ്റെ തോൽവി.

മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 227 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താന് 18 ഓവറിൽ 180 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 35 പന്തിൽ 57 റൺസ് നേടിയ ബാബർ അസമമാണ് പാകിസ്ഥാൻ്റെ ടോപ് സ്കോറർ. ന്യൂസിലൻഡിന് വേണ്ടി ടിം സൗത്തീ നാല് വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 27 പന്തിൽ 61 റൺസ് നേടിയ ഡാരൽ മിച്ചൽ, 42 പന്തിൽ 57 റൺസ് നേടിയ കെയ്ൻ വില്യംസൺ എന്നിവരുടെ മികവിലാണ് 20 ഓവറിൽ 226 റൺസ് നേടിയത്.