Skip to content

എങ്ങനെ ദേഷ്യപെടാതിരിക്കും !! റൺ ഔട്ടിനോട് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ

അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20 മത്സരത്തിലെ നിരാശാജനകമായ റൺ ഔട്ടിനോട് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. 2022 ടി20 ലോകകപ്പിന് ശേഷം ടി20 ടീമിൽ തിരിച്ചെത്തിയ രോഹിത് ശർമ്മ നേരിട്ട രണ്ടാം പന്തിൽ തന്നെയാണ് പുറത്തായത്.

പുറത്തായതിന് പുറകെ നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന ഗില്ലിനോട് ഹിറ്റ്മാൻ വളരെയധികം ദേഷ്യപെട്ട് സംസാരിക്കുകയും ചെയ്തിരുന്നു. മത്സരശേഷം രോഹിത് ശർമ്മ ഇതിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു.

” ഇതെല്ലാം കളിക്കളത്തിൽ സംഭവിക്കും, പക്ഷേ തീർച്ചയായും നിങ്ങൾക്ക് ദേഷ്യവും നിരാശയും തോന്നും. കാരണം ടീമിന് വേണ്ടി റൺസ് നേടുവാൻ വേണ്ടിയാണ് നമ്മൾ ആഗ്രഹിക്കുന്നത്. പക്ഷേ എല്ലാം നമ്മൾ കരുതുന്ന പോലെ നടക്കുകയില്ല. നമ്മൾ മത്സരത്തിൽ വിജയിച്ചു, അതിനാണ് കൂടുതൽ പ്രാധാന്യം. ” രോഹിത് ശർമ്മ പറഞ്ഞു.

മത്സരത്തിൽ ഇന്ത്യ 6 വിക്കറ്റിനാണ് വിജയിച്ചത്. അഫ്ഗാൻ ഉയർത്തിയ 159 റൺസിൻ്റെ വിജയലക്ഷ്യം 17.3 ഓവറിൽ ഇന്ത്യ മറികടന്നു.