Skip to content

ചരിത്രം തിരുത്തി ഇന്ത്യ !! വമ്പൻ റെക്കോർഡുമായി രോഹിത് ശർമ്മ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ വിജയത്തോടെ ചരിത്ര റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. കേപ് ടൗണിലെ ന്യൂലാൻഡ്സിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

സൗത്താഫ്രിക്ക ഉയർത്തിയ 79 റൺസിൻ്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നാണ് രണ്ടാം ദിനത്തിൽ തന്നെ ഇന്ത്യ വിജയം കരസ്ഥമാക്കിയത്. വിജയത്തോടെ പരമ്പര സമനിലയിലാക്കുവാനും ഇന്ത്യയ്ക്ക് സാധിച്ചു.

ഈ വേദിയിൽ ഇതാദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. ന്യൂലാൻഡ്സിൽ വിജയിക്കുന്ന ആദ്യ ഏഷ്യൻ ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. ഇതോടെ ഈ വേദിയിൽ വിജയം സൗത്താഫ്രിക്കയ്ക്ക് പരാജയം സമ്മാനിച്ച ആദ്യ ഏഷ്യൻ ക്യാപ്റ്റനെന്ന വമ്പൻ നേട്ടം ഹിറ്റ്മാൻ സ്വന്തമാക്കി.