Skip to content

സെമിയിൽ ഇന്ത്യ നേരിടാൻ ആഗ്രഹിക്കാത്ത ഒരേയൊരു ടീം അവരാണ് !! മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് താരം

ഐസിസി ഏകദിന ലോകകപ്പ് അവസാന ഘട്ടത്തിലേക്ക് അടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് താരം രംഗത്ത്. സെമി ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ന്യൂസിലൻഡ് ആണെന്ന് ഏറെക്കുറെ ഉറപ്പായ ഘട്ടത്തിലാണ് മുൻ ഇംഗ്ലണ്ട് പേസറായ സ്റ്റീവ് ഹാർമിസൺ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

സെമിഫൈനലിൽ ഇന്ത്യ നേരിടുവാൻ ആഗ്രഹിക്കാത്ത ഒരേയൊരു ടീം അത് ന്യൂസിലൻഡായിരിക്കുമെന്നാണ് സ്റ്റീവ് ഹാർമിസൺ പറയുന്നത്. പല കുറി ഇന്ത്യയുടെ സ്വപ്നങ്ങൾ തകർത്തിട്ടുള്ള ടീമാണ് ന്യൂസിലൻഡ്. ഇന്ത്യ മികച്ച ഫോമിലാണെങ്കിൽ കൂടിയും ന്യൂസിലൻഡിനെ വിലകുറിച്ചു കാണരുതെന്നും അദ്ദേഹം പറഞ്ഞു.

” ന്യൂസിലൻഡിനെ പോലെയൊരു ടീമിനെ ഒരിക്കലും എഴുതിതള്ളുവാൻ സാധിക്കില്ല. സെമി ഫൈനലിലെ മൂന്ന് ടീമുകളിൽ ഇന്ത്യ നേരിടാൻ ആഗ്രഹിക്കാത്തത് അവരെയായിരിക്കും. അതിന് കാരണം അവരുടെ പോരാട്ടവീര്യം തന്നെയാണ്. അവരിൽ എല്ലാവരും ഫിറ്റ്നസിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്. ”

” അവർ ഗംഭീര ഫോമിലാണെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ഇപ്പോൾ എല്ലാ സമ്മർദവും ഇന്ത്യയുടെ മുകളിലാണ്. ഇന്ത്യൻ താരങ്ങൾക്ക് സമ്മർദ്ദത്തെ അതിജീവിക്കാനറിയാമെന്നത് ശരിതന്നെ പക്ഷേ മുൻ മത്സരങ്ങളുടെ ഫലങ്ങൾ കണക്കിലെടുക്കുമ്പോൾ ന്യൂസിലൻഡിനെ നേരിടാൻ ഇന്ത്യ ആഗ്രഹിക്കുന്നുണ്ടാവില്ല. ” അദ്ദേഹം പറഞ്ഞു..