Skip to content

ഇനി ഒരു വിജയമകലെ !! കിവികളെ തകർത്ത് ഇന്ത്യ ലോകകപ്പ് ഫൈനലിൽ

ഐസിസി ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. സെമിഫൈനൽ പോരാട്ടത്തിൽ ന്യൂസിലൻഡിനെ 70 റൺസിന് തകർത്താണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനൽ തോൽവിയ്ക്കുള്ള ഇന്ത്യയുടെ മധുരപ്രതികാരം കൂടിയാണിത്.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 398 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് 48.5 ഓവറിൽ 327 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

119 പന്തിൽ 9 ഫോറും 7 സിക്സും ഉൾപ്പടെ 134 റൺസ് നേടിയ ഡാരൽ മിച്ചലും 73 പന്തിൽ 69 റൺസ് നേടിയ കെയ്ൻ വില്യംസണും 41 റൺസ് നേടിയ ഗ്ലെൻ ഫിലിപ്പ്സും മാത്രമാണ് ന്യൂസിലൻഡ് നിരയിൽ തിളങ്ങിയത്.

9.5 ഓവറിൽ 57 റൺസ് വഴങ്ങി 7 വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് ഷാമിയാണ് ഇന്ത്യൻ വിജയത്തിന് വഴിയൊരുക്കിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 113 പന്തിൽ 117 റൺസ് നേടിയ വിരാട് കോഹ്ലി, 20 പന്തിൽ 39 റൺസ് നേടിയ ശ്രേയസ് അയ്യർ, 66 പന്തിൽ 80 റൺസ് നേടിയ ശുഭ്മാൻ ഗിൽ, 29 പന്തിൽ 47 റൺസ് നേടിയ രോഹിത് ശർമ്മ 20 പന്തിൽ 39 റൺസ് നേടിയത് കെ എൽ രാഹുൽ എന്നിവരുടെ മികവിലാണ് നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 397 റൺസ് നേടിയത്.

നാളെ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ഓസ്ട്രേലിയ സൗത്താഫ്രിക്കയെ നേരിടും. ഞായറാഴ്ച്ചയാണ് ഫൈനൽ പോരാട്ടം നടക്കുന്നത്.