Skip to content

സ്റ്റാർക്കിനെ പിന്നിലാക്കി !! ലോകകപ്പിൽ ചരിത്രനേട്ടവുമായി മൊഹമ്മദ് ഷാമി

ഐസിസി ഏകദിന ലോകകപ്പിൽ ചരിത്രനേട്ടവുമായി മൊഹമ്മദ് ഷാമി. ന്യൂസിലൻഡിനെതിരായ സെമിഫൈനൽ പോരാട്ടത്തിൽ മൂന്നാം വിക്കറ്റ് നേടിയതോടെയാണ് ഷാമി ചരിത്രറെക്കോർഡ് കുറിച്ചു.

മത്സരത്തിൽ ഇന്ത്യ സമ്മർദ്ദത്തിലായ ഘട്ടത്തിൽ പന്തെറിയാൻ എത്തി ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ്റെ വിക്കറ്റ് നേടിയതോടെ ലോകകപ്പിൽ 50 വിക്കറ്റ് മൊഹമ്മദ് ഷാമി പുറത്താക്കി. വെറും 17 ഇന്നിങ്സിൽ നിന്നുമാണ് ഷാമി 50 വിക്കറ്റ് പൂർത്തിയാക്കിയത്. ഇതോടെ 48 വർഷം നീണ്ട ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് നേടുന്ന ബൗളറായി ഷാമി മാറി.

19 ഇന്നിങ്സിൽ നിന്നും 50 വിക്കറ്റ് നേടിയ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനെയാണ് ഷാമി പിന്നിലാക്കിയത്. 25 ഇന്നിങ്സിൽ നിന്നും 50 വിക്കറ്റ് നേടിയ ലസിത് മലിംഗയാണ് മൂന്നാം സ്ഥാനത്തുള്ളത്.

കെയ്ൻ വില്യംസണ് പുറകെ ടോം ലാതത്തിനെയും ഷാമി പുറത്താക്കിയിരുന്നു. ന്യൂസിലാൻഡ് ഓപ്പണർമാരായ ഡെവൻ കോൺവെ, രച്ചിൻ രവീന്ദ്ര എന്നിവരെയും പുറത്താക്കിയത് ഷാമിയായിരുന്നു.