Skip to content

ഇനി ഇവർ നയിക്കും !! പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പാകിസ്ഥാൻ

ബാബർ അസം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് പുറകെ പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പാകിസ്ഥാൻ. ലോകകപ്പിലെ ദയനീയ പ്രകടനത്തെ തുടർന്നാണ് ബാബർ മൂന്ന് ഫോർമാറ്റിൽ നിന്നും ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്.

ലോകകപ്പിൽ 9 മത്സരങ്ങളിൽ നാല് മത്സരങ്ങളിൽ മാത്രമാണ് പാകിസ്ഥാന് വിജയിക്കാൻ സാധിച്ചത്. ഇതിന് പുറകെ വലിയ വിമർശനം മുൻ താരങ്ങളിൽ നിന്നും മറ്റും ബാബർ ഏറ്റുവാങ്ങിയിരുന്നു. ഫാസ്റ്റ് ബൗളർ ഷഹീൻ അഫ്രീദി, ഷാൻ മസൂദ് എന്നിവരാണ് ഇനി പാകിസ്ഥാനെ നയിക്കുക.

ഷഹീൻ അഫ്രീദി ടി20 ടീമിനെയും ഷാൻ മസൂദ് ടെസ്റ്റ് ടീമിനെയുമാണ് നയിക്കുക. ഏകദിന ക്യാപ്റ്റനെ പാകിസ്ഥാൻ പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ അടുത്ത ടി20 ലോകകപ്പിൽ ഷഹീൻ അഫ്രീദിയാകും പാകിസ്താനെ നയിക്കുക.

ലോകകപ്പിൽ ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും തിളങ്ങുവാൻ ബാബറിന് സാധിച്ചില്ല. ബാബറിന് കീഴിൽ ഏകദിന റാങ്കിങിലും ടി20 റാങ്കിങിലും പാകിസ്ഥാൻ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. കഴിഞ്ഞ ടി20 ലോകകപ്പിൽ ഫൈനലിൽ എത്തുവാനും പാകിസ്ഥാന് സാധിച്ചു.