Skip to content

ലോകകപ്പിലെ പുറത്താകൽ ! ഞെട്ടിപ്പിക്കുന്ന തീരുമാനവുമായി ബാബർ അസം

ഐസിസി ഏകദിന ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പുറകെ പാകിസ്ഥാൻ ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ബാബർ അസം. മോശം പ്രകടനത്തിന് ശേഷം വലിയ സമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് ബാബർ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരിക്കുന്നത്.

ഏകദിനത്തിൽ നിന്നും മാത്രമല്ല മൂന്ന് ഫോർമാറ്റിലെയും ക്യാപ്റ്റൻ സ്ഥാനമാണ് ബാബർ ഒഴിഞ്ഞിരിക്കുന്നത്. ഏകദിന ലോകകപ്പിൽ ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും മോശം പ്രകടനമാണ് ബാബർ അസം കാഴ്ച്ചവെച്ചത്.

തൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ബാബർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇത് എളുപ്പമേറിയ തീരുമാനം അല്ലയെന്നും പക്ഷേ ഈ തീരുമാനത്തിനുള്ള ശരിയായ തീരുമാനം ഇതുതന്നെയാണെന്നും മൂന്ന് ഫോർമാറ്റിലും കളിക്കാരൻ എന്ന നിലയിൽ തുടരുമെന്നും പുതിയ ക്യാപ്റ്റനെ എല്ലാ പിന്തുണയും നൽകുമെന്നും ഔദ്യോഗിക പ്രസ്ഥാനവനയിൽ ബാബർ അസം പറഞ്ഞു.

ലോകകപ്പിൽ 9 മത്സരങ്ങളിൽ നിന്നും നാല് പോയിൻ്റ് മാത്രം നേടി അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാൻ ഫിനിഷ് ചെയ്തത്. ടൂർണമെൻ്റിൽ അഫ്ഗാനിസ്ഥാനോട് പാകിസ്ഥാൻ പരാജയപെടുകയും ചെയ്തിരുന്നു.