Skip to content

അമ്പമ്പോ എന്തൊരു ക്യാച്ച് ! തകർപ്പൻ ക്യാച്ചിലൂടെ ഏവരെയും ഞെട്ടിച്ച് മിച്ചൽ സാൻ്റ്നർ

ഐസിസി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ തകർപ്പൻ ക്യാച്ചുമായി ന്യൂസിലൻഡ് താരം മിച്ചൽ സാൻ്റ്നർ. മത്സരത്തിൽ അഫ്ഗാൻ ക്യാപ്റ്റൻ ഷാഹിദിയെ പുറത്താക്കാൻ വേണ്ടിയാണ് ഈ ഗംഭീര ക്യാച്ച് സാൻ്റ്നർ നേടിയത്.

മത്സരത്തിലെ പതിനാലാം ഓവറിലായിരുന്നു ഈ ഗംഭീര ക്യാച്ച് സാൻ്റ്നർ നേടിയിരുന്നത്. ലോക്കി ഫെർഗൂസൻ എറിഞ്ഞ ഷോർട്ട് ബോളിൽ പുൾ ചെയ്യാനുള്ള അഫ്ഗാൻ ക്യാപ്റ്റൻ്റെ ശ്രമം പരാജയപെടുകയും ഉയർന്നുപൊങ്ങിയ പന്ത് ബാക്കിലേക്ക് ഓടിയ സാൻ്റ്നർ അസാമാന്യ മെയ് വഴക്കത്തോടെ ഒറ്റകയ്യാൽ കൈപിടിയിൽ ഒതുക്കുകയായിരുന്നു.

29 പന്തിൽ 8 റൺസ് മാത്രം നേടിയാണ് ഷാഹിദി പുറത്തായത്.

മത്സരത്തിലേക്ക് വരുമ്പോൾ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 288 റൺസ് നേടിയിരുന്നു. 80 പന്തിൽ 71 റൺസ് നേടിയ ഗ്ലെൻ ഫിലിപ്പ്സ്, 74 പന്തിൽ 68 റൺസ് നേടിയ ടോം ലാതം, 64 പന്തിൽ 54 റൺസ് നേടിയ വിൽ യങ്, 12 പന്തിൽ 25 റൺസ് നേടിയ ചാപ്മാൻ എന്നിവരാണ് ന്യൂസിലൻഡിനായി തിളങ്ങിയത്.

കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനെ പരാജയപെടുത്തികൊണ്ടാണ് അഫ്ഗാൻ മത്സരത്തിനായി എത്തിയിരിക്കുന്നത്. മറുഭാഗത്ത് തുടർച്ചയായ മൂന്ന് വിജയം നേടികൊണ്ടാണ് ന്യൂസിലൻഡ് എത്തിയിരിക്കുന്നത്.

വീഡിയോ :