Skip to content

ചരിത്രത്തിൽ തന്നെ ഇതാദ്യം !! അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട്

ഐസിസി ഏകദിന ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ നിരാശപെടുത്തുന്ന ബാറ്റിങ് പ്രകടനമാണ് ഇന്ത്യൻ ടീമിൽ നിന്നുമുണ്ടായത്. ബാറ്റിങിന് പേരുകേട്ട ഇംഗ്ലണ്ടിന് മത്സരത്തിൽ കൂറ്റൻ സ്കോർ കുറിക്കാനായില്ല. എന്നാൽ ഇതിനിടയിലും ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ മറ്റൊരു ടീമിനും സ്വന്തമാക്കാനാകാത്ത റെക്കോർഡ് ഈ ഒരു മത്സരത്തോടെ ഇംഗ്ലണ്ട് സ്വന്തമാക്കി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 282 റൺസ് നേടിയിരുന്നു.86 പന്തിൽ 77 റൺസ് നേടിയ ജോ റൂട്ടും 43 റൺസ് നേടിയ ക്യാപ്റ്റൻ ജോസ് ബട്ട്ലറുമാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. മറ്റുള്ളവർക്ക് മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാനായില്ല.

ഭേദപ്പെട്ട സ്കോർ മാത്രമാണ് കുറിച്ചതെങ്കിലും ഇംഗ്ലണ്ടിന് വേണ്ടി ബാറ്റിങിനിറങ്ങിയ എല്ലാവരും തന്നെ പത്തിൽ കൂടുതൽ റൺസ് നേടിയിരുന്നു. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ടീമിലെ 11 താരങ്ങളും പത്തിൽ കൂടുതൽ റൺസ് ഒരു മത്സരത്തിൽ നേടുന്നത്.

മൂന്ന് വിക്കറ്റ് നേടിയ മാറ്റ് ഹെൻറിയും രണ്ട് വിക്കറ്റ് വീതം നേടിയ സാൻ്റ്നറും ഗ്ലെൻ ഫിലിപ്പ്സുമാണ് ഇംഗ്ലണ്ടിനെ ചുരുക്കികെട്ടിയത്. മത്സരത്തിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ, ടിം സൗത്തീ, ലോക്കി ഫെർഗൂസൻ എന്നിവർ ഇല്ലാതെയാണ് ന്യൂസിലൻഡ് ഇറങ്ങിയിരിക്കുന്നത്.