Skip to content

സെഞ്ചുറിയുമായി രച്ചിൻ രവീന്ദ്രയും കോൺവെയും ! പകരം വീട്ടികൊണ്ട് ന്യൂസിലൻഡ് വിജയം

കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ തോൽവിയ്ക്ക് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായി തകർത്ത് പകരംവീട്ടി ന്യൂസിലൻഡ്. സെഞ്ചുറി നേടിയ ഡെവൻ കോൺവെയുടെയും രചിൻ രവീന്ദ്രയുടെയും മികവിലാണ് 9 വിക്കറ്റിൻ്റെ അനായാസ വിജയം ന്യൂസിലൻഡ് നേടിയത്.

മത്സരത്തിൽ ഇംഗ്ലണ്ട് 283 റൺസിൻ്റെ വിജയലക്ഷ്യം 36.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നുകൊണ്ടാണ് തകർപ്പൻ വിജയം ന്യൂസിലൻഡ് കുറിച്ചത്. രണ്ടാം ഓവറിൽ തന്നെ വിൽ യങിനെ നഷ്ടപെട്ടുവെങ്കിലും രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന കോൺവെയും രച്ചിനും അനായാസം ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു.

84 പന്തിൽ സെഞ്ചുറി നേടിയ കോൺവെ 121 പന്തിൽ 19 ഫോറും 3 സിക്സും അടക്കം 152 റൺസും നേടിയപ്പോൾ രചിൻ രവീന്ദ്ര 83 പന്തിൽ സെഞ്ചുറി പൂർത്തിയാക്കി 96 പന്തിൽ 11 ഫോറും 5 സിക്സും ഉൾപ്പടെ 123 റൺസ് അടിച്ചുകൂട്ടി. രണ്ടാം വിക്കറ്റിൽ 273 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 86 പന്തിൽ 4 ഫോറും ഒരു സിക്സും ഉൾപ്പടെ 77 റൺസ് നേടിയ ജോ റൂട്ട്, 42 പന്തിൽ 43 റൺസ് നേടിയ ജോസ് ബട്ട്ലർ എന്നിവരുടെ മികവിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. ഇംഗ്ലണ്ടിനായി മാറ്റ് ഹെൻറി മൂന്ന് വിക്കറ്റും ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാൻ്റ്നർ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

മത്സരത്തിലെ തോൽവി നെറ്റ് റൺ റേറ്റിലും ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാകും. നാളത്തെ മത്സരത്തിൽ പാകിസ്ഥാൻ നെതർലൻഡ്സിനെ നേരിടും. ഹൈദരാബാദിലാണ് മത്സരം നടക്കുന്നത്.