Skip to content

തിരിച്ചുവരവിൽ തിളങ്ങി കെയ്ൻ വില്യംസൺ ! ബംഗ്ലാദേശിനെ തകർത്ത് തുടർച്ചയായ മൂന്നാം വിജയവുമായി ന്യൂസിലൻഡ്

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ മൂന്നാം വിജയവുമായി ന്യൂസിലൻഡിൻ്റെ കുതിപ്പ്. ചെന്നൈയിൽ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ 8 വിക്കറ്റിനായിരുന്നു ന്യൂസിലൻഡിൻ്റെ വിജയം.

മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 246 റൺസിൻ്റെ വിജയലക്ഷ്യം ന്യൂസിലൻഡ് 42.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

ആദ്യ രണ്ട് മത്സരങ്ങളും നഷ്ടപെട്ട ശേഷം തിരിച്ചെത്തിയ ക്യാപ്റ്റൻ കെയ്ൻ വില്യംസണും ഡാരൽ മിച്ചലുമാണ് ന്യൂസിലൻഡിനായി തിളങ്ങിയത്. കെയ്ൻ വില്യംസൺ 107 പന്തിൽ 8 ഫോറും ഒരു സിക്സും ഉൾപ്പടെ 78 റൺസ് നേടിയപ്പോൾ ഡാരൽ മിച്ചൽ 67 പന്തിൽ 6 ഫോറും 4 സിക്സും ഉൾപ്പടെ പുറത്താകാതെ 89 റൺസ് നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 245 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. 75 പന്തിൽ 66 റൺസ് നേടിയ മുഷ്ഫിഖുർ റഹിം, 41 റൺസ് നേടിയ മഹ്മദുള്ള, 40 റൺസ് നേടിയ ഷാക്കിബ് അൽ ഹസൻ എന്നിവർ മാത്രമാണ് ബംഗ്ളാദേശിനായി തിളങ്ങിയത്.

ന്യൂസിലൻഡിന് വേണ്ടി ലോക്കി ഫെർഗൂസൻ മൂന്ന് വിക്കറ്റും മാറ്റ് ഹെൻറി, ട്രെൻഡ് ബോൾട്ട് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

നാളത്തെ മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനുമായി ഏറ്റുമുട്ടും. ഒക്ടോബർ 18 ന് സൗത്താഫ്രിക്കയ്ക്കെതിരെയാണ് ഇനി ന്യൂസിലൻഡിൻ്റെ അടുത്ത മത്സരം. ഒക്ടോബർ 19 ന് ഇന്ത്യയുമായാണ് ബംഗ്ളാദേശിൻ്റെ അടുത്ത മത്സരം.