Skip to content

വീണ്ടും സെമിഫൈനലിൽ !! ചരിത്ര റെക്കോർഡ് സ്വന്തമാക്കി ന്യൂസിലൻഡ്

വീണ്ടും ഐസിസി ഏകദിന ലോകകപ്പിൽ സെമിഫൈനലിൽ പ്രവേശിച്ച് ന്യൂസിലൻഡ്. ഇംഗ്ളണ്ട് പാകിസ്ഥാൻ മത്സരം പൂർത്തിയാകും മുൻപേയാണ് ഔദ്യോഗികമായി കിവികൾ സെമി ഫൈനൽ യോഗ്യത നേടിയത്. ഇതോടെ ചരിത്ര റെക്കോർഡ് ലോകകപ്പിൽ അവർ സ്വന്തമാക്കി.

ഈ ലോകകപ്പിൽ 9 മത്സരങ്ങളിലും അഞ്ചിലും വിജയിച്ചുകൊണ്ടാണ് ന്യൂസിലൻഡ് സെമിഫൈനൽ യോഗ്യത നേടിയത്. ഇംഗ്ലണ്ട് – പാകിസ്ഥാൻ മത്സരം പുരോഗമിക്കുന്നതിനിടെ പാകിസ്ഥാൻ്റെ നേരിയ സാധ്യതകളും ഇല്ലാതെയായതോടെ ഔദ്യോഗികമായി വില്യംസണും കൂട്ടരും സെമി ഉറപ്പിച്ചത്.

ന്യൂസിലൻഡ് സെമിഫൈനലിൽ പ്രവേശിക്കുന്ന തുടർച്ചയായ അഞ്ചാം ഏകദിന ലോകകപ്പ്പാണിത്. 2007, 2011, 2015, 2019, 2023 ലോകകപ്പ് സെമിഫൈനലുകളിൽ ന്യൂസിലൻഡ് യോഗ്യത നേടിയിരുന്നു. ഇതിൽ കഴിഞ്ഞ രണ്ട് ലോകകപ്പുകളിൽ അവർ ഫൈനലിലും പ്രവേശിച്ചിരുന്നു. പക്ഷേ ഒരിക്കൽ പോലും കിരീടം നേടുവാൻ അവർക്കായിട്ടില്ല.

തുടർച്ചയായ അഞ്ച് ലോകകപ്പുകളിൽ സെമിഫൈനൽ യോഗ്യത നേടുന്ന രണ്ടാമത്തെ ടീം മാത്രമാണ് ന്യൂസിലൻഡ്. ഇംഗ്ലണ്ടാണ് ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 1975 മുതൽ 1992 വരെയുള്ള ലോകകപ്പുകളിൽ ഇംഗ്ലണ്ട് സെമിഫൈനൽ യോഗ്യത നേടിയിരുന്നു.

കഴിഞ്ഞ ലോകകപ്പിൽ എന്ന പോലെ ഇക്കുറിയും ഇന്ത്യയാണ് ന്യൂസിലൻഡ് തന്നെയാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ. നവംബർ 15 നാണ് മത്സരം നടക്കുന്നത്.