Skip to content

നാണംകെട്ട് പാകിസ്ഥാൻ, ലോകകപ്പിൽ നിന്നും തോൽവിയോടെ പുറത്ത്

ഐസിസി ഏകദിന ലോകകപ്പിൽ നിന്നും പാകിസ്ഥാന് തോൽവിയോടെ മടക്കം. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 93 റൺസിനായിരുന്നു പാകിസ്ഥാൻ പരാജയപെട്ടത്.

മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 338 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് ഓവറിൽ 43.3 ഓവറിൽ 244 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 45 പന്തിൽ 51 റൺസ് നേടിയ അഘ സൽമാൻ മാത്രമാണ് പാക് നിരയിൽ തിളങ്ങിയത്. ഹാരിസ് റൗഫ് 23 പന്തിൽ 35 റൺസ് നേടി.

ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി മൂന്ന് വിക്കറ്റും ആദിൽ റഷീദ്, എട്കിൻസൻ, മൊയീൻ അലി എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 76 പന്തിൽ 84 റൺസ് നേടിയ ബെൻ സ്റ്റോക്സ്, 72 പന്തിൽ 60 റൺസ് നേടിയ ജോ റൂട്ട്, 61 പന്തിൽ 59 റൺസ് നേടിയ ജോണി ബെയർസ്റ്റോ, എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.

ഈ ലോകകപ്പിലെ ഇംഗ്ലണ്ടിൻ്റെ മൂന്നാം വിജയമാണിത്. മറുവശത്ത് നാല് മത്സരങ്ങളിൽ മാത്രമാണ് പാകിസ്ഥാന് വിജയിക്കാൻ സാധിച്ചത്.