Skip to content

കുറ്റി തെറിച്ച ശേഷം റിസ്വാൻ്റെ ആക്ടിങ് !! മൈൻഡ് പോലും ചെയ്യാതെ ഇംഗ്ലണ്ട് താരങ്ങൾ : വീഡിയോ കാണാം

ഐസിസി ഏകദിന ലോകകപ്പിൽ നിന്നും സെമികാണാതെ പുറത്തായിരിക്കുകയാണ് പാകിസ്ഥാൻ. ഇംഗ്ലണ്ടിനെതിരായ നിർണായക മത്സരം പൂർത്തിയാകും മുൻപേ പാകിസ്ഥാൻ പുറത്താക്കപെട്ടിരുന്നു. മത്സരത്തിൽ വിജയിക്കാനും പാകിസ്ഥാന് സാധിച്ചില്ല. മത്സരത്തിലെ മൊഹമ്മദ് റിസ്വാൻ്റെ വിക്കറ്റ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചാവിഷയമായിരിക്കുകയാണ്.

കളിക്കളത്തിന് അകത്ത് അഭിനയത്തിന് പേരുകേട്ട താരമാണ് മൊഹമ്മദ് റിസ്വാൻ. പല കുറി ബാറ്റിങിനിടെ പേശിവലിവ് ഉണ്ടെന്ന അഭിനയം താരം നടത്തിയിട്ടുണ്ട്. ശ്രീലങ്കയ്ക്കെതിരെ മത്സരത്തിന് ശേഷം ഇത് റിസ്വാൻ തുറന്നുപറയുകയും ചെയ്തിരുന്നു. സമാനമായ സംഭവമാണ് ഇംഗ്ലണ്ടിനെതിരെയും അരങ്ങേറിയത്.

മത്സരത്തിൽ മൊയിൻ അലിയ്ക്കെതിരെ ക്രീസ് വിട്ട് ഇറങ്ങിവന്ന് ബൗണ്ടറിയ്ക്ക് ശ്രമിക്കുന്നതിനിടെ പന്ത് പൂർണമായും മിസ്സ് ചെയ്യുകയും താരം ബൗൾഡാവുകയും ചെയ്തു. പന്ത് മിസ്സായതിന് പുറകെ അതിനാടകീയമായി റിസ്വാൻ പിച്ചിൽ വീഴുകയും എഴുന്നേൽക്കാൻ ശ്രമിക്കാതെ പേശിവലിവ് പറ്റിയെന്ന് രീതിയിൽ തുടരുകയും ചെയ്തു. എന്നാൽ താരത്തിനെ മൈഡ് ചെയ്യാൻ പോലും ഇംഗ്ലണ്ട് താരങ്ങൾ തയ്യാറായില്ല.