Skip to content

തകർന്നടിഞ്ഞ് ന്യൂസിലൻഡ് !! വമ്പൻ വിജയവുമായി സൗത്താഫ്രിക്ക

ഐസിസി ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ തകർപ്പൻ വിജയവുമായി സൗത്താഫ്രിക്ക. പൂനെയിൽ നടന്ന മത്സരത്തിൽ 190 റൺസിനായിരുന്നു സൗത്താഫ്രിക്കയുടെ വിജയം.

മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 358 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് 35.3 ഓവറിൽ 167 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 50 പന്തിൽ 60 റൺസ് നേടിയ ഗ്ലെൻ ഫിലിപ്പ്സിന് മാത്രമാണ് ന്യൂസിലൻഡ് നിരയിൽ പിടിച്ചുനിൽക്കാനായത്.

സൗത്താഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് നാല് വിക്കറ്റും മാർക്കോ യാൻസൻ മൂന്ന് വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 118 പന്തിൽ 9 ഫോറും 5 സിക്സും ഉൾപ്പടെ 133 റൺസ് നേടിയ റാസി വാൻഡർ ഡസൻ, 116 പന്തിൽ 114 റൺസ് നേടിയ ഡീകോക്ക്, 30 പന്തിൽ 53 റൺസ് നേടിയ ഡേവിഡ് മില്ലർ എന്നിവരുടെ മികവിലാണ് കൂറ്റൻ സ്കോർ നേടിയത്. ലോകകപ്പിലെ സൗത്താഫ്രിക്കയുടെ ആറാം വിജയമാണിത്. മറുഭാഗത്ത് തുടർച്ചയായ മൂന്നാം തോൽവിയാണ് ആദ്യ നാല് മത്സരങ്ങൾ വിജയിച്ച ശേഷം ന്യൂസിലൻഡ് ഏറ്റുവാങ്ങിയത്.