Skip to content

24 വർഷങ്ങൾക്ക് ശേഷം ഇതാദ്യം ! സൗത്താഫ്രിക്ക കിവികൾക്കെതിരെ നേടിയത് സ്പെഷ്യൽ വിജയം

ഐസിസി ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെയും തകർത്തുകൊണ്ട് വിജയകുതിപ്പ് തുടരുകയാണ് സൗത്താഫ്രിക്ക. 190 റൺസിനായിരുന്നു ന്യൂസിലൻഡിനെ സൗത്താഫ്രിക്ക പരാജയപെടുത്തിയത്. ഈ ലോകകപ്പിലെ സൗത്താഫ്രിക്കയുടെ ആറാം വിജയമാണിത്. ഈ വിജയത്തിന് ഒരു പ്രത്യേകതയുമുണ്ട്.

1999 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ന്യൂസിലൻഡിനെ സൗത്താഫ്രിക്ക പരാജയപെടുത്തുന്നത്. ഇതിന് മുൻപ് 1999 ലോകകപ്പിൽ ബിർമിങ്ഹാമിൽ വെച്ചായിരുന്നു ന്യൂസിലൻഡിനെ സൗത്താഫ്രിക്ക പരാജയപെടുത്തിയത്. അതിന് ശേഷം ലോകകപ്പിൽ ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളിൽ അഞ്ചിലും വിജയം നേടിയത് ന്യൂസിലൻഡായിരുന്നു.

മത്സരത്തിലേക്ക് വരുമ്പോൾ സൗത്താഫ്രിക്ക ഉയർത്തിയ 358 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് 35.3 ഓവറിൽ 167 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. നാല് വിക്കറ്റ് നേടിയ കേശവ് മഹാരാജും മൂന്ന് വിക്കറ്റ് നേടിയ മാർക്കോ യാൻസനുമാണ് കിവികളെ തകർത്തത്.

60 റൺസ് നേടിയ ഗ്ലെൻ ഫിലിപ്പ്സ് മാത്രമാണ് ന്യൂസിലൻഡ് നിരയിൽ തിളങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 118 പന്തിൽ 133 റൺസ് നേടിയ റാസി വാൻഡർ ഡസൻ, 116 പന്തിൽ 114 റൺസ് നേടിയ ഡീകോക്ക്, 30 പന്തിൽ 53 റൺസ് നേടിയ ഡേവിഡ് മില്ലർ എന്നിവരുടെ മികവിലാണ് നിശ്ചിത 50 ഓവറിൽ 357 റൺസ് അടിച്ചുകൂട്ടിയത്.