Skip to content

അടിയോടടി !! ഇംഗ്ലണ്ടിൻ്റെ വമ്പൻ റെക്കോർഡ് തകർത്ത് സൗത്താഫ്രിക്ക

ഐസിസി ഏകദിന അതിഗംഭീര പ്രകടനം തുടരുകയാണ് സൗത്താഫ്രിക്ക. ഒടുവിൽ ന്യൂസിലൻഡിനെ പരാജയപെടുത്തികൊണ്ട് ഈ ലോകകപ്പിലെ ആറാം വിജയം സൗത്താഫ്രിക്ക നേടിയിരുന്നു. ഇതിനൊപ്പം ഇംഗ്ലണ്ടിൻ്റെ വമ്പൻ ലോകകപ്പ് റെക്കോർഡും സൗത്താഫ്രിക്ക തകർത്തു.

മത്സരത്തിൽ 190 റൺസിനായിരുന്നു സൗത്താഫ്രിക്കയുടെ വിജയം. സൗത്താഫ്രിക്ക ഉയർത്തിയ 358 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് 35.3 ഓവറിൽ 167 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

ഈ ലോകകപ്പിൽ 7 മത്സരങ്ങളിൽ നിന്നുമായി 82 സിക്സ് സൗത്താഫ്രിക്കൻ ബാറ്റ്സ്മാന്മാർ അടിച്ചുകൂട്ടിയിട്ടുണ്ട്. ഇതോടെ ഒരു ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ടീമെന്ന വമ്പൻ റെക്കോർഡ് സൗത്താഫ്രിക്ക സ്വന്തമാക്കി.

കഴിഞ്ഞ ലോകകപ്പിൽ 76 സിക്സ് നേടിയ ഇംഗ്ലണ്ടിൻ്റെ റെക്കോർഡാണ് ഇനിയും മത്സരങ്ങൾ ശേഷിക്കെ സൗത്താഫ്രിക്ക തകർത്തത്.

മത്സരത്തിലെ വിജയത്തോടെ പോയിൻ്റ് ടേബിളിൽ ഇന്ത്യയെ പിന്നിലാക്കി സൗത്താഫ്രിക്ക ഒന്നാം സ്ഥാനത്ത് എത്തി. മറുഭാഗത്ത് തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങിയ ന്യൂസിലൻഡ് പോയിൻ്റ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ഓസ്ട്രേലിയ ഇന്ത്യയ്ക്ക് പുറകിൽ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു.