Skip to content

സെഞ്ചുറിയുമായി ശ്രേയസ് അയ്യരും കോഹ്ലിയും സെമിയിൽ പടുകൂറ്റൻ സ്കോറുമായി ഇന്ത്യ

ഐസിസി ഏകദിന ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെതിരെ പടുകൂറ്റൻ സ്കോറുമായി ഇന്ത്യ. സെഞ്ചുറി നേടിയ വിരാട് കോഹ്ലിയുടെയും ശ്രേയസ് അയ്യരുടെയും മികവിലാണ് കൂറ്റൻ സ്കോർ ഇന്ത്യ നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 397 റൺസ് അടിച്ചുകൂട്ടി. തകർപ്പൻ തുടക്കമാണ് രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ചേർന്ന് ഇന്ത്യയ്ക്ക് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 71 റൺസ് ഇന്ത്യയ്ക്ക് നേടാനായി.

ക്യാപ്റ്റൻ രോഹിത് ശർമ്മ 29 പന്തിൽ 47 റൺസും ശുഭ്മാൻ ഗിൽ 66 പന്തിൽ 80 റൺസ് നേടി. ഏകദിന കരിയറിലെ അമ്പതാം സെഞ്ചുറി നേടി സച്ചിനെ പിന്നിലാക്കിയ വിരാട് കോഹ്ലി 113 പന്തിൽ 9 ഫോറും 2 സിക്സും അടക്കം 117 റൺസ് നേടിയപ്പോൾ ശ്രേയസ് അയ്യർ 70 പന്തിൽ 4 ഫോറും 8 സിക്സും അടക്കം 105 റൺസ് നേടി. കെ എൽ രാഹുൽ 20 പന്തിൽ 5 ഫോറും 2 സിക്സും അടക്കം 39 റൺസ് നേടി.

ന്യൂസിലൻഡ് ബൗളർമാരിൽ പത്തോവറിൽ 51 റൺസ് വഴങ്ങിയ സാൻ്റ്നർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. ടിം സൗത്തീ 100 റൺസും ട്രെൻഡ് ബോൾട്ട് 86 റൺസും പത്തോവറിൽ വഴങ്ങി.