Skip to content

ഇനി ഒന്നാമൻ ! അമ്പതാം സെഞ്ചുറിയുമായി വിരാട് കോഹ്ലി

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനായി വിരാട് കോഹ്ലി. ഏകദിന ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരായ സെഞ്ചുറിയോടെയാണ് കോഹ്ലി സച്ചിനെ പിന്നിലാക്കി ഒന്നാമനായത്.

വാങ്കെഡെയിൽ നടക്കുന്ന മത്സരത്തിൽ 106 പന്തിൽ നിന്നുമാണ് കോഹ്ലി സെഞ്ചുറി പൂർത്തിയാക്കിയത്. 279 ഇന്നിങ്സിൽ നിന്നുമാണ് 50 സെഞ്ചുറിയെന്ന മാജിക്കൽ നമ്പറിൽ കോഹ്ലിയെത്തിയത്. മറുഭാഗത്ത് 452 ഇന്നിങ്സ് കളിച്ചുകൊണ്ടാണ് സച്ചിൻ ടെണ്ടുൽക്കർ 49 സെഞ്ചുറി നേടിയത്.

മത്സരത്തിലേക്ക് വരുമ്പോൾ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി തകർപ്പൻ തുടക്കമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 71 റൺസ് ഗില്ലിനൊപ്പം രോഹിത് നേടിയിരുന്നു. 29 പന്തിൽ 4 ഫോറും 4 സിക്സും ഉൾപ്പടെ 47 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. ഗിൽ 65 പന്തിൽ 79 റൺസ് നേടി പേശിവലിവ് മൂലം ക്രീസിൽ നിന്നും മടങ്ങി.