Skip to content

ഗ്ലെൻ ഫിലിപ്പ്സ് ദി ഹീറോ !! ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയവുമായി ന്യൂസിലൻഡ്

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിന് 4 വിക്കറ്റിൻ്റെ വിജയം. മത്സരത്തിലെ നാലാം ദിനത്തിലായിരുന്നു ബാറ്റിങ് ദുഷ്കരമായ പിച്ചിൽ കിവികൾ വിജയം കുറിച്ചത്.

രണ്ടാം ഇന്നിങ്സിൽ 138 റൺസിൻ്റെ വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലൻഡ് മറികടന്നത്. ആദ്യ ഇന്നിങ്സിൽ എന്ന പോലെ ഗ്ലെൻ ഫിലിപ്പ്സ് തന്നെയാണ് രണ്ടാം ഇന്നിങ്സിലും ന്യൂസിലൻഡിനായി തിളങ്ങിയത്.

48 പന്തിൽ പുറത്താകാതെ 40 റൺസ് ഫിലിപ്പ്സ് നേടി, സാൻ്റ്നർ 39 പന്തിൽ 35 റൺസ് നേടി. നേരത്തെ ആദ്യ ഇന്നിങ്സിൽ 8 ഇന്നിങ്സിൻ്റെ ലീഡ് വഴങ്ങിയ ബംഗ്ളാദേശിന് രണ്ടാം ഇന്നിങ്സിൽ 144 റൺസ് നേടാൻ മാത്രമെ സാധിച്ചുള്ളൂ. 59 റൺസ് നേടിയ സകീർ ഹസൻ മാത്രമാണ് ആതിഥേയരിൽ പിടിച്ചുനിന്നത്.

ആദ്യ ഇന്നിങ്സിൽ ഒരു ഘട്ടത്തിൽ 97 റൺസിന് 7 വിക്കറ്റ് നഷ്ടപെട്ട കിവീസിനെ 72 പന്തിൽ 9 ഫോറും 4 സിക്സും ഉൾപ്പടെ 87 റൺസ് നേടിയ ഗ്ലെൻ ഫിലിപ്പ്സാണ് 180 റൺസിൽ എത്തിച്ചത്. ന്യൂസിലൻഡിൻ്റെ വിജയത്തോടെ പരമ്പര 1-1 ന് സമനിലയിൽ അവസാനിച്ചു.