Skip to content

ലോകകപ്പിൽ കോഹ്ലി ഉണ്ടാകില്ല !! ബിസിസിഐ പരിഗണിക്കുന്നത് ഈ താരത്തെ

അടുത്ത വർഷം നടക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ കോഹ്ലി ആദ്യ ചോയ്സായിരിക്കില്ലെന്ന് റിപ്പോർട്ടുകൾ. മൂന്നാമനായി മറ്റൊരു താരത്തെയാണ് ബിസിസിഐ പരിഗണിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

ഓസ്ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിന് ശേഷം വിരാട് കോഹ്ലി ഇന്ത്യയ്ക്കായി ടി20 ക്രിക്കറ്റിൽ കളിച്ചിട്ടില്ല. സൗത്താഫ്രിക്കയ്ക്കെതിരെ നടക്കുന്ന ടി20 പരമ്പരയിലും കോഹ്ലി കളിക്കുന്നില്ല.

ഓസ്ട്രേലിയക്കെതിരെ മൂന്നാമനായി എത്തി മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇഷാൻ കിഷനെയാണ് ബിസിസിഐ ടീമിലേക്ക് പരിഗണിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഓസ്ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിലും ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിലും ഏറ്റവും കൂടുതൽ റൺസ് നേടിയത് വിരാട് കോഹ്ലിയായിരുന്നു.

എന്നാൽ ഓസ്ട്രേലിയ മിച്ചൽ മാർഷിലൂടെ നടത്തിയ പരീക്ഷണം പോലെ ഒരു eഅറ്റാക്കിങ് ബാറ്റ്സ്മാനെ മൂന്നാമനായി എത്തിക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.