Icc T20 World Cup

അടിച്ചുതകർത്ത് മുംബൈ ഇന്ത്യൻസിൻ്റെ തുറുപ്പുചീട്ട്. പാകിസ്ഥാനെ നിലംപരിശാക്കി ഇംഗ്ലണ്ട്

വനിതാ ടി20 ലോകകപ്പിൽ പാകിസ്ഥാനെ നിലംപരിശാക്കികൊണ്ട് സെമിഫൈനലിലേക്ക് രാജകീയമായി പ്രവേശിച്ച് ഇംഗ്ലണ്ട്. വുമൺസ് പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻഡ് പൊന്നുംവില കൊടുത്ത് സ്വന്തമാക്കിയ നാറ്റ് സ്കിവറിൻ്റെ തകർപ്പൻ പ്രകടനമികവിലാണ് ഇംഗ്ലണ്ട് മത്സരത്തിൽ വിജയിച്ചത്. ഇംഗ്ലണ്ട് വിജയിച്ചതോടെ സെമിഫൈനൽ പോരാട്ടത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 214 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വേണ്ടി …

അടിച്ചുതകർത്ത് മുംബൈ ഇന്ത്യൻസിൻ്റെ തുറുപ്പുചീട്ട്. പാകിസ്ഥാനെ നിലംപരിശാക്കി ഇംഗ്ലണ്ട് Read More »

പാകിസ്ഥാന് വേണ്ടി സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരമായി മുനീബ അലി

ഐസിസി ടി20 ലോകകപ്പിൽ തകർപ്പൻ സെഞ്ചുറി നേടി പാകിസ്ഥാൻ താരം മുനീബ അലി. അയർലൻഡിനെതിരായ മത്സരത്തിലാണ് തകർപ്പൻ സെഞ്ചുറി മുനീബ അലി നേടിയത്. അന്താരാഷ്ട്ര ടി20 യിൽ പാകിസ്ഥാന് വേണ്ടി സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരമാണ് മുനീബ അലി. 68 പന്തിൽ 14 ഫോറടക്കം 102 റൺസ് നേടിയാണ് താരം പുറത്തായത്. മുനീബ അലിയുടെ സെഞ്ചുറി മികവിൽ മത്സരത്തിൽ 70 റൺസിൻ്റെ വമ്പൻ വിജയം പാകിസ്ഥാൻ സ്വന്തമാക്കി. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 166 റൺസിൻ്റെ വിജയലക്ഷ്യം …

പാകിസ്ഥാന് വേണ്ടി സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരമായി മുനീബ അലി Read More »

ഐ പി എൽ പോലും പിന്നിൽ, കഴിഞ്ഞ വർഷം ഇന്ത്യയ്ക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ടി20 ലോകകപ്പ്

കഴിഞ്ഞ വർഷം ഇന്ത്യക്കാർക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ട സ്പോർട്സ് ഇവൻ്റായി ഓസ്ട്രേലിയയിൽ നടന്ന ഐസിസി ടി20 ലോകകപ്പ്. ആക്സിസ് മൈ ഇന്ത്യയുടെ സർവേ പ്രകാരമാണ് ഇന്ത്യക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്പോർട്സ് ഇവൻ്റായി ടി20 ലോകകപ്പ് മാറിയത്. ഇന്ത്യൻ പ്രീമിയർ ലീഗിനെയും ഫിഫ ഫുട്ബോൾ ലോകകപ്പിനെയും ബഹുദൂരം പിന്നിലാക്കിയാണ് സർവേയിൽ ടി20 ലോകകപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 46 % ശതമാനം പേർ ടി20 ലോകകപ്പ് കാണുവാൻ താൽപര്യം പ്രകടിപ്പിച്ചപ്പോൾ 25 ശതമാനം പേർ ഐ പി എല്ലിനും 16 …

ഐ പി എൽ പോലും പിന്നിൽ, കഴിഞ്ഞ വർഷം ഇന്ത്യയ്ക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ടി20 ലോകകപ്പ് Read More »

കൂടുതൽ ടീമുകൾ, കൂടുതൽ മത്സരങ്ങൾ ടി20 ലോകകപ്പിൽ ഗംഭീര മാറ്റങ്ങളുമായി ഐസിസി

ഐസിസി ടി20 ലോകകപ്പിൽ ഗംഭീര മാറ്റങ്ങളുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. 2024 ൽ വെസ്റ്റിൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ലോകകപ്പിൽ 20 ടീമുകൾ മാറ്റുരയ്ക്കും. ക്രിക്കറ്റ് ആരാധകർ ആഗ്രഹിച്ച പോലെ കൂടുതൽ ടീമുകളെ ഉൾക്കൊള്ളിച്ച ഐസിസി കഴിഞ്ഞ ലോകകപ്പുകളിലുണ്ടായിരുന്ന ആദ്യ റൗണ്ട്, സൂപ്പർ 12 റൗണ്ടുകൾ എടുത്തുമാറ്റി. പകരം നാല് ഗ്രൂപ്പുകളായി 20 ടീമുകൾ ടൂർണ്ണമെൻ്റിൽ മാറ്റുരയ്ക്കും. ഇതോടെ അസോസിയേറ്റ് രാജ്യങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം ലോകകപ്പിൽ ഉറപ്പാക്കുവാൻ സാധിക്കും. ഓരോ ഗ്രൂപ്പിലും അഞ്ച് ടീമുകൾ വീതമാണ് ഉണ്ടാവുക. ഗ്രൂപ്പ് …

കൂടുതൽ ടീമുകൾ, കൂടുതൽ മത്സരങ്ങൾ ടി20 ലോകകപ്പിൽ ഗംഭീര മാറ്റങ്ങളുമായി ഐസിസി Read More »

ലോകകപ്പ് ഹീറോ അലക്സ് ഹെയ്ൽസിനെതിരെ വീണ്ടും നടപടിയെടുത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

ഇംഗ്ലണ്ട് ഓപ്പണർ അലക്സ് ഹെയ്ൽസിനെതിരെ വീണ്ടും നടപടിയെടുത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ലഹരിമരുന്ന് ഉപയോഗത്തെ തുടർന്ന് ടീമിൽ നിന്നും പുറത്താക്കപെട്ട താരം ഐസിസി ടി20 ലോകകപ്പിന് മുൻപായാണ് ടീമിൽ തിരിച്ചെത്തിയത്. ലോകകപ്പിൽ താരം ടീമിൻ്റെ ഹീറോയാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ താരത്തെ പരസ്യമായി ശാസിച്ച് കൊണ്ട് ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയിരിക്കുന്നത്. 2009 ൽ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച ചിത്രത്തിൻ്റെ പേരിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അടച്ചടക്ക കമ്മീഷൻ്റെ ഈ നടപടി. കൂട്ടുക്കാർക്കൊപ്പം പാർട്ടിയിൽ മുഖത്ത് …

ലോകകപ്പ് ഹീറോ അലക്സ് ഹെയ്ൽസിനെതിരെ വീണ്ടും നടപടിയെടുത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് Read More »

ഷഹീൻ അഫ്രീദിയുടെ പരിക്കിൽ പുതിയ വിവരം നൽകി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

സ്റ്റാർ പേസർ ഷഹീൻ അഫ്രീദിയുടെ പരിക്കിൽ പുതിയ വിവരം ആരാധകരുമായി പങ്കുവെച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഐസിസി ടി20 ലോകകപ്പ് ഫൈനലിനിടെയാണ് ഷഹീൻ അഫ്രീദിയ്‌ക്ക് പരിക്ക് പറ്റിയത്. നേരത്തെ ഷഹീൻ അഫ്രീദി കളിക്കളത്തിൽ മൂന്നോ നാലോ മാസത്തേക്ക് വിട്ടുനിൽക്കേണ്ടിവരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പ്രാഥമിക സ്‌കാനിൽ പരിക്കിൻ്റെ ലക്ഷണങ്ങൾ ഒന്നും തന്നെയില്ലെന്നാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നൽകുന്ന വിവരം. പാകിസ്ഥാനിൽ തിരിച്ചെത്തിയ ശേഷം കാൽമുട്ട് ശക്തിപെടുത്തുന്നതിൻ്റെ ഭാഗമായി രണ്ടാഴ്ച നീളുന്ന റീഹാബിലിറ്റേഷന് താരം വിധേയമാകുമെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് …

ഷഹീൻ അഫ്രീദിയുടെ പരിക്കിൽ പുതിയ വിവരം നൽകി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് Read More »

ഒരു വർഷം രണ്ട് ഐസിസി കിരീടങ്ങൾ, ഇത് മാത്യൂ മോട്ടെന്ന മാന്ത്രികൻ്റെ കൂടി വിജയം

ഫൈനൽ പോരാട്ടത്തിൽ പാകിസ്ഥാനെ തോൽപ്പിച്ചുകൊണ്ട് ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയിരിക്കുകയാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ട് വിജയത്തിൽ ക്യാപ്റ്റൻ ജോസ് ബട്ട്ലറിനെയും ബെൻ സ്റ്റോക്സിനെയും മറ്റു താരങ്ങളെയും ഏവരും പ്രശംസിച്ചപ്പോൾ പലരും വിട്ടുപോയ ഒരാളുണ്ട് അവരുടെ ഹെഡ് കോച്ച് മാത്യൂ മോട് തന്നെ. മാത്യൂ മോട്ടിന് ഇത് ഈ വർഷത്തെ ആദ്യ ഐസിസി കിരീടമല്ല. ഇത് രണ്ടാം തവണയാണ് ഈ വർഷം ഹെഡ് കോച്ച് എന്ന നിലയിൽ മാത്യൂ മോട്ട് ഐസിസി കിരീടം നേടുന്നത്. ഈ വർഷം നടന്ന …

ഒരു വർഷം രണ്ട് ഐസിസി കിരീടങ്ങൾ, ഇത് മാത്യൂ മോട്ടെന്ന മാന്ത്രികൻ്റെ കൂടി വിജയം Read More »

ഫൈനലിലെ ഫിഫ്റ്റി, അപൂർവ്വനേട്ടത്തിൽ ഗംഭീറിനും സംഗക്കാരയ്ക്കുമൊപ്പം ഇടം പിടിച്ച് ബെൻ സ്റ്റോക്സ്

മികച്ച പ്രകടനമാണ് ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് കാഴ്ച്ചവെച്ചത്. കരുതലോടെ ബാറ്റ് വീശി സ്റ്റോക്സ് നേടിയ ഫിഫ്റ്റിയായിരുന്നു ഫൈനലിൽ ഇംഗ്ലണ്ടിൻ്റെ വിജയം ഉറപ്പാക്കിയത്. മത്സരത്തിലെ ഫിഫ്റ്റിയോടെ അപൂർവ്വനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബെൻ സ്റ്റോക്സ്. ഫൈനലിൽ 49 പന്തിൽ പുറത്താകാതെ 5 ഫോറും ഒരു സിക്സും അടക്കം 52 റൺസ് ബെൻ സ്റ്റോക്സ് നേടിയിരുന്നു. ഇതോടെ ഏകദിന ലോകകപ്പ് ഫൈനലിലും ടി20 ലോകകപ്പ് ഫൈനലിലും ഫിഫ്റ്റി നേടുന്ന മൂന്നാമത്തെ താരമായി ബെൻ സ്റ്റോക്സ് …

ഫൈനലിലെ ഫിഫ്റ്റി, അപൂർവ്വനേട്ടത്തിൽ ഗംഭീറിനും സംഗക്കാരയ്ക്കുമൊപ്പം ഇടം പിടിച്ച് ബെൻ സ്റ്റോക്സ് Read More »

ഇന്ത്യൻ ആരാധകർക്കൊപ്പം മുട്ടാനാവില്ല, ലോകകപ്പ് ഫൈനലിലെ അറ്റൻഡൻസ് ഇന്ത്യ സിംബാബ്‌വെ മത്സരത്തിനേക്കാൾ താഴെ

ഒരു മാസത്തോളം നീണ്ടുനിന്ന ഐസിസി ടി20 ലോകകപ്പിന് മെൽബണിൽ സമാപനം കുറിച്ചിരിക്കുകയാണ്. 16 ടീമുകൾ ഏറ്റുമുട്ടിയ ടൂർണ്ണമെൻ്റിൽ ഇംഗ്ലണ്ടാണ് ചാമ്പ്യന്മാരായത്. പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിൽ നടന്ന ഫൈനൽ പോരാട്ടം കാണുവാൻ 80,462 പേരാണ് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ എത്തിയത്. ഫൈനൽ പോരാട്ടമായിരുന്നിട്ടും ഇന്ത്യ പാക് പോരാട്ടത്തിലെയും ഇന്ത്യ സിംബാബ്‌വെ മത്സരത്തിലെയും കാണികളുടെ എണ്ണത്തെ മറികടക്കാൻ സാധിച്ചില്ല. ഇന്ത്യ പാകിസ്ഥാൻ പോരാട്ടം കാണുവാൻ 90293 കാണികൾ എം സി ജിയിലെത്തിയപ്പോൾ ഇന്ത്യയും സിംബാബ്വെ മത്സരം കാണുവാൻ 82507 പേരെത്തിയിരുന്നു. …

ഇന്ത്യൻ ആരാധകർക്കൊപ്പം മുട്ടാനാവില്ല, ലോകകപ്പ് ഫൈനലിലെ അറ്റൻഡൻസ് ഇന്ത്യ സിംബാബ്‌വെ മത്സരത്തിനേക്കാൾ താഴെ Read More »

തകർപ്പൻ നേട്ടത്തിൽ ഷാഹിദ് അഫ്രീദിയെ പിന്നിലാക്കി ഷദാബ് ഖാൻ

തകർപ്പൻ പ്രകടനമാണ് ഐസിസി ടി20 ലോകകപ്പിൽ പാകിസ്ഥാൻ ഓൾ റൗണ്ടർ ഷദാബ് ഖാൻ. 160 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 98 റൺസ് നേടിയ താരം 11 വിക്കറ്റും ടൂർണ്ണമെൻ്റിൽ നേടിയിരുന്നു. ഫൈനൽ പോരാട്ടത്തിൽ നാലോവറിൽ 20 റൺസ് വഴങ്ങി ഒരു വിക്കറ്റ് ഷദാബ് നേടിയിരുന്നു. ഈ വിക്കറ്റോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന പാക് ബൗളറെന്ന റെക്കോർഡ് ഷദാബ് ഖാൻ സ്വന്തമാക്കി. 98 മത്സരങ്ങളിൽ 97 വിക്കറ്റ് നേടിയ മുൻ ക്യാപ്റ്റൻ …

തകർപ്പൻ നേട്ടത്തിൽ ഷാഹിദ് അഫ്രീദിയെ പിന്നിലാക്കി ഷദാബ് ഖാൻ Read More »

ആ റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്

മെൽബണിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ പാകിസ്ഥാനെ പരാജയപെടുത്തി തങ്ങളുടെ രണ്ടാം ടി20 ലോകകപ്പ് കിരീടം നേടിയിരിക്കുകയാണ് ഇംഗ്ലണ്ട്. ഇതോടെ ക്രിക്കറ്റ് ചരിത്രത്തിൽ മറ്റൊരു ടീമിനും നേടാൻ സാധിക്കാത്ത റെക്കോർഡ് ഇംഗ്ലണ്ട് സ്വന്തമാക്കി. ഫൈനൽ പോരാട്ടത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിൻ്റെ വിജയം. ഈ കിരീട നേട്ടത്തോടെ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒരേസമയം ഏകദിന ലോകകപ്പ് ചാമ്പ്യന്മാരും ടി20 ലോകകപ്പ് ചാമ്പ്യന്മാരുമാകുന്ന ആദ്യ ടീമെന്ന റെക്കോർഡ് ഇംഗ്ലണ്ട് സ്വന്തമാക്കി. സ്വന്തം നാട്ടിൽ നടന്ന 2019 ഏകദിന ലോകകപ്പിൽ ഫൈനലിൽ ന്യൂസിലൻഡിനെ …

ആ റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട് Read More »

കഴിഞ്ഞ ലോകകപ്പിൽ കമൻ്റേറ്റർ, ഈ ലോകകപ്പിൽ ടൂർണമെൻ്റിലെ മികച്ച താരം, ഇത് സാം കറൻ്റെ തിരിച്ചുവരവ്

ഓസ്ട്രേലിയയിൽ നടന്ന ഐസിസി ടി20 ലോകകപ്പ് കണ്ടത് സാം കറൺ എന്ന യുവ ഓൾ റൗണ്ടറുടെ തകർപ്പൻ തിരിച്ചുവരവ്. ഫൈനലിലെ തകർപ്പൻ പ്രകടനത്തോടെ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നേടിയ സാം കറൺ തന്നെയാണ് പ്ലേയർ ഓഫ് ദി സിരീസായി തിരഞ്ഞെടുക്കപെട്ടത്. യു എ ഇയിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ പരിക്ക് മൂലം സാം കറന് കളിക്കാൻ സാധിച്ചിരുന്നില്ല. ഇതിനിടെ ഇംഗ്ലീഷ് ചാനലിന് വേണ്ടി കമൻ്റേറ്ററായി സാം കറനെത്തിയിരുന്നു. ഇതിന് ശേഷമാണ് താരം പരിക്കിൽ നിന്നും …

കഴിഞ്ഞ ലോകകപ്പിൽ കമൻ്റേറ്റർ, ഈ ലോകകപ്പിൽ ടൂർണമെൻ്റിലെ മികച്ച താരം, ഇത് സാം കറൻ്റെ തിരിച്ചുവരവ് Read More »

ഇതിനർഹൻ ഞാനല്ല അവനാണ്, പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നൽകേണ്ടിയിരുന്നത് ബെൻ സ്റ്റോക്സിനാണെന്ന് സാം കറൺ

തകർപ്പൻ പ്രകടനമാണ് ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ട് താരം സാം കറൺ കാഴ്ച്ചവെച്ചത്. മത്സരത്തിലെ പ്രകടനത്തിൻ്റെ മികവിൽ പ്ലേയർ ഓഫ് ദി മാച്ച് അവാർഡും താരം നേടിയിരുന്നു. എന്നാൽ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് അർഹിച്ചത് തനിക്കല്ലെന്ന് സാം കറൺ തുറന്നുപറഞ്ഞു. ഫിഫ്റ്റി നേടി ടീമിൻ്റെ വിജയം ഉറപ്പാക്കിയ ബെൻ സ്റ്റോക്സിനാണ് പ്ലേയർ ഓഫ് ദി മാച്ച് നൽകേണ്ടിയിരുന്നതെന്ന് സാം കറൺ തുറന്നുപറഞ്ഞു. മത്സരത്തിൽ 138 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി 49 …

ഇതിനർഹൻ ഞാനല്ല അവനാണ്, പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നൽകേണ്ടിയിരുന്നത് ബെൻ സ്റ്റോക്സിനാണെന്ന് സാം കറൺ Read More »

അന്ന് താൻ കാരണം നഷ്ടപെട്ട കിരീടം വർഷങ്ങൾക്ക് ശേഷം വീണ്ടെടുത്ത് ബെൻ സ്റ്റോക്സ്

ഐസിസി ടി20 ഫൈനൽ പോരാട്ടത്തിൽ പാകിസ്ഥാനെ പരാജയപെടുത്തി ചാമ്പ്യന്മാരായിരിക്കുകയാണ് ഇംഗ്ലണ്ട്. മെൽബണിൽ നടന്ന ഫൈനലിൽ 5 വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിൻ്റെ വിജയം. ബെൻ സ്റ്റോക്സ് എന്ന ഓൾ റൗണ്ടറുടെ വീണ്ടെടുപ്പ് കൂടിയായിരുന്നു ഈ കിരീടം. ഫൈനൽ പോരാട്ടത്തിൽ 49 പന്തിൽ 5 ഫോറും ഒരു സിക്സും അടക്കം പുറത്താകാതെ 52 റൺസ് ബെൻ സ്റ്റോക്സ് നേടിയിരുന്നു. പാകിസ്ഥാൻ മികച്ച രീതിയിൽ പന്തെറിഞ്ഞുവെങ്കിലും കരുതലോടെ ഒരു ഭാഗത്ത് നിലയുറപ്പിച്ച സ്റ്റോക്സ് ഇംഗ്ലണ്ടിൻ്റെ വിജയം ഉറപ്പാക്കുകയായിരുന്നു. 2016 ലോകകപ്പ് ഫൈനലിൽ ബെൻ …

അന്ന് താൻ കാരണം നഷ്ടപെട്ട കിരീടം വർഷങ്ങൾക്ക് ശേഷം വീണ്ടെടുത്ത് ബെൻ സ്റ്റോക്സ് Read More »

ഫൈനൽ പോരാട്ടത്തിൽ ആവേശവിജയം, ഐസിസി ടി20 ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്

ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ പാകിസ്ഥാനെ പരാജയപെടുത്തി ഐസിസി ടി20 ലോകകപ്പ് കിരീടം നേടി ഇംഗ്ലണ്ട്. മെൽബണിൽ നടന്ന ആവേശപോരാട്ടത്തിൽ 5 വിക്കറ്റിനായിരുന്നു ബട്ട്ലറുടെയും കൂട്ടരുടെയും വിജയം. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 138 റൺസിൻ്റെ വിജയലക്ഷ്യം 19 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. 49 പന്തിൽ 52 റൺസ് നേടിയ ബെൻ സ്റ്റോക്സിൻ്റെ കരുതലോടെയുള്ള ബാറ്റിങ് പ്രകടനമാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. ക്യാപ്റ്റൻ ജോസ് ബട്ട്ലർ 17 പന്തിൽ 26 റൺസ് നേടിയപ്പോൾ മൊയിൻ …

ഫൈനൽ പോരാട്ടത്തിൽ ആവേശവിജയം, ഐസിസി ടി20 ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന് Read More »

സിംബാബ്‌വെയെയും നെതർലൻഡ്സിനെയും തോൽപ്പിച്ച് സെമിയിലെത്തിയത് വലിയ കാര്യമല്ല, ഇന്ത്യൻ ടീമിനെ പരിഹസിച്ച് അക്തർ

ഐസിസി ടി20 സെമിഫൈനലിൽ തോറ്റ് പുറത്തായതിന് പുറകെ ഇന്ത്യൻ ടീമിനെ പരിഹസിച്ച് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. ഇന്ത്യ സെമി ഫൈനലിൽ എത്തിയത് പോലും വലിയ കാര്യമല്ലെന്നും മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ഫൈനലിൽ പാകിസ്ഥാനെ നേരിടാനുള്ള യോഗ്യത ഇന്ത്യയ്ക്കില്ലെന്നും അക്തർ തുറന്നടിച്ചു. ” ഇന്ത്യയ്ക്ക് മികച്ച ഫാസ്റ്റ് ബൗളർമാരോ സ്പിന്നർമാരോ ഇല്ല. അവരുടെ സെലക്ഷൻ ആശയകുഴപ്പം ഉണ്ടാക്കുന്നതായിരുന്നു. സാഹചര്യങ്ങൾ അനുകൂലമായാൽ മാത്രമേ അവരുടെ പേസർമാർക്ക് തിളങ്ങുവാൻ സാധിക്കൂ. മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞങ്ങളെ നേരിടാനുള്ള …

സിംബാബ്‌വെയെയും നെതർലൻഡ്സിനെയും തോൽപ്പിച്ച് സെമിയിലെത്തിയത് വലിയ കാര്യമല്ല, ഇന്ത്യൻ ടീമിനെ പരിഹസിച്ച് അക്തർ Read More »

അവരുടെ വിജയം ആഘോഷിക്കുന്നുവെങ്കിൽ അവരുടെ തോൽവികളെയും അംഗീക്കരിക്കണം, ഇന്ത്യൻ ടീമിനെ പിന്തുണച്ച് സച്ചിൻ ടെണ്ടുൽക്കർ

ഐസിസി ടി20 ലോകകപ്പ് സെമിഫൈനലിൽ തോറ്റ് പുറത്തായതോടെ നിരവധി വിമർശനങ്ങളാണ് ഇന്ത്യൻ ടീം നേരിട്ടുകൊണ്ടിരിക്കുന്നത്. മുൻ താരങ്ങൾ അടക്കമുള്ളവർ ഇന്ത്യൻ താരങ്ങളെയും ടീമിനെയും വിമർശിച്ചുകൊണ്ടിരിക്കുകയാണ്. ഈ വിമർശനങ്ങൾക്കിടയിൽ ഇന്ത്യൻ ടീമിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സച്ചിൻ ടെണ്ടുൽക്കർ. ഇന്ത്യൻ ടീമിൻ്റെ ഓരോ വിജയവും ആഘോഷിക്കുന്ന പോലെ പരാജയവും അംഗീകരിക്കാൻ തയ്യാറവണമെന്ന് സച്ചിൻ ആരാധകരോട് അഭ്യർത്ഥിച്ചു. ” ഒരു നാണയത്തിന് ഇരു വശങ്ങളുണ്ട്. അതുപോലെ ജീവിതത്തിനും. നമ്മുടെ ടീമിൻ്റെ വിജയം നമ്മുടേത് പോലെ ആഘോഷിക്കുകയാണെങ്കിൽ നമ്മുടെ ടീമിൻ്റെ തോൽവികളും അംഗീകരിക്കാൻ …

അവരുടെ വിജയം ആഘോഷിക്കുന്നുവെങ്കിൽ അവരുടെ തോൽവികളെയും അംഗീക്കരിക്കണം, ഇന്ത്യൻ ടീമിനെ പിന്തുണച്ച് സച്ചിൻ ടെണ്ടുൽക്കർ Read More »

രാഹുൽ ദ്രാവിഡിന് വിശ്രമം, ന്യൂസിലൻഡ് പര്യടനത്തിൽ വി വി എസ് ലക്ഷ്മൺ ഇന്ത്യൻ ഹെഡ് കോച്ചാകും

ഐസിസി ടി20 ലോകകപ്പിലെ തോൽവിയ്‌ക്ക് പുറകെ ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിന് വിശ്രമം അനുവദിച്ച് ബിസിസിഐ. വരുന്ന ന്യൂസിലൻഡ് പര്യടനത്തിലാണ് രാഹുൽ ദ്രാവിഡിന് ഇന്ത്യ വിശ്രമം അനുവദിച്ചത്. വി വി എസ് ലക്ഷ്മണായിരിക്കും ന്യൂസിലൻഡ് പര്യടനത്തിൽ ഇന്ത്യൻ ടീമിൻ്റെ ഹെഡ് കോച്ച്. മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും അടങ്ങിയ പര്യടനം നവംബർ 18 നാണ് ആരംഭിക്കുന്നത്. ഹാർദിക് പാണ്ഡ്യയാണ് ടി20 ടീമിനെ നയിക്കുന്നത്. ശിഖാർ ധവാനാണ് ഏകദിന ടീമിനെ നയിക്കുന്നത്. സഞ്ജു സാംസൺ …

രാഹുൽ ദ്രാവിഡിന് വിശ്രമം, ന്യൂസിലൻഡ് പര്യടനത്തിൽ വി വി എസ് ലക്ഷ്മൺ ഇന്ത്യൻ ഹെഡ് കോച്ചാകും Read More »

പവർപ്ലേയിൽ അവർ കളിക്കുന്നത് ഭീരുക്കളെ പോലെ, ഇന്ത്യൻ ടീമിൻ്റെ സമീപനത്തെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

ഇന്ത്യൻ ടി20 ടീമിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ. ഇന്ത്യൻ ടീം കളിക്കുന്നത് പഴയ ശൈലിയിലാണെന്നും ആ ശൈലിയിൽ നിന്നും മാറേണ്ട സമയം അതിക്രമിച്ചുവെന്നും നാസർ ഹുസൈൻ പറഞ്ഞു. ” പവർപ്ലേയിലെ ഇരുടീമുകളുടെയും വൈരുദ്ധ്യം ഇത്രയും ഇനി വ്യക്തമാക്കേണ്ടതില്ല. ഇന്ത്യൻ ടോപ്പ് ഓർഡർ ഇപ്പോഴും കളിക്കുന്നത് പഴയ ശൈലിയിലാണെന്ന് ഞാൻ മുമ്പേ തന്നെ പറഞ്ഞിരുന്നു. അവരുടെ മുൻ ഹെഡ് കോച്ച് രവി ശാസ്ത്രിയും അവർ മാറേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് സാംസാരിച്ചിരുന്നു. എന്നിട്ടും അവർ …

പവർപ്ലേയിൽ അവർ കളിക്കുന്നത് ഭീരുക്കളെ പോലെ, ഇന്ത്യൻ ടീമിൻ്റെ സമീപനത്തെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ Read More »

അവർക്ക് ശേഷം മികച്ച ക്യാപ്റ്റനെ ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല, ഇന്ത്യൻ ടീമിൻ്റെ തോൾവിയെ കുറിച്ച് ഷാഹിദ് അഫ്രീദി

ഇന്ത്യൻ ടീമിന് ഇപ്പോൾ ആവശ്യം ഒരു മികച്ച നേതാവിനെയാണെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. 2013 ലാണ് ഇന്ത്യ അവസാനമായി ഐസിസി ടൂർണമെൻ്റ് വിജയിച്ചത്. ഇപ്പോൾ ഈ ലോകകപ്പിൽ നിന്നും പുറത്തായതോടെ ഐസിസി കിരീടത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് വീണ്ടും തുടരുകയാണ്. ഗാംഗുലിയ്ക്കും എം എസ് ധോണിയ്ക്കും ശേഷം മികച്ച ക്യാപ്റ്റനെ ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ലെന്ന് ചൂണ്ടികാട്ടിയിരിക്കുകയാണ് ഷാഹിദ് അഫ്രീദി. ” ഇക്കാര്യങ്ങൾ ഇനിമുതൽ ശ്രദ്ധിക്കപെടും. പക്ഷേ നിങ്ങൾ വിജയിക്കുകയാണെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കപെടില്ല. ഇന്ന് ഇന്ത്യ പരാജയപെട്ടു. …

അവർക്ക് ശേഷം മികച്ച ക്യാപ്റ്റനെ ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല, ഇന്ത്യൻ ടീമിൻ്റെ തോൾവിയെ കുറിച്ച് ഷാഹിദ് അഫ്രീദി Read More »

വിരമിക്കണോ തുടരണോയെന്ന് രോഹിത് ശർമ്മയ്ക്കും കോഹ്ലിയ്ക്കും തീരുമാനിക്കാം, ടി20 ടീമിൽ വലിയ മാറ്റങ്ങൾക്കൊരുങ്ങി ബിസിസിഐ

ഇന്ത്യൻ ടി20 ടീമിൽ ഇനി കാത്തിരിക്കുന്നത് വലിയ മാറ്റങ്ങൾ. സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും അടക്കമുള്ളവരുടെ ഭാവിയിൽ നിർണായക തീരുമാനം ബിസിസിഐ എടുത്തേക്കും. ഇനി ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുന്നതിനാൽ വിരലിൽ എണ്ണാവുന്ന ടി20 മത്സരങ്ങൾ മാത്രമാണ് അടുത്ത വർഷം ടീമുകൾ കളിക്കുന്നത്. അതുകൊണ്ട് തന്നെ ടി20 തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ സീനിയർ താരങ്ങൾക്ക് സ്വയം തീരുമാനം എടുക്കാനുള്ള അവസരം ബിസിസിഐ നൽകിയേക്കും. രവിചന്ദ്രൻ അശ്വിനും ദിനേശ് കാർത്തിക്കും തങ്ങളുടെ അവസാന ടി20 …

വിരമിക്കണോ തുടരണോയെന്ന് രോഹിത് ശർമ്മയ്ക്കും കോഹ്ലിയ്ക്കും തീരുമാനിക്കാം, ടി20 ടീമിൽ വലിയ മാറ്റങ്ങൾക്കൊരുങ്ങി ബിസിസിഐ Read More »

അത് കളിക്കാർക്ക് ഗുണം ചെയ്യുമെന്നതിൽ തർക്കമില്ല പക്ഷേ, ഇന്ത്യൻ താരങ്ങൾ വിദേശ ലീഗുകളിൽ കളിക്കുന്നതിനെ കുറിച്ച് രാഹുൽ ദ്രാവിഡ്

ഇന്ത്യൻ താരങ്ങളെ മറ്റു രാജ്യങ്ങളിലെ ടി20 ലീഗുകളിൽ കളിക്കാൻ അനുവദിക്കുന്നതിൽ തൻ്റെ അഭിപ്രായം വ്യക്തമാക്കി ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. മറ്റു രാജ്യങ്ങളിലെ താരങ്ങൾ എല്ലാ ലീഗുകളിലും കളിച്ചുകൊണ്ട് അവിടുത്തെ സാഹചര്യങ്ങളിൽ കളിക്കാൻ പഠിക്കുമ്പോൾ ഇന്ത്യൻ താരങ്ങൾക്ക് മാത്രം ആ അവസരം ലഭിക്കുന്നില്ല. സെമിഫൈനലിൽ ഇന്ത്യയ്ക്കെതിരെ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച അലക്സ് ഹെയ്ൽസ് ബിഗ് ബാഷ് ലീഗിലെ പ്രധാന താരങ്ങളിൽ ഒരാളാണ്. വിദേശ ലീഗുകളിൽ കളിക്കുന്നത് കളിക്കാർക്ക് തീർച്ചയായും ഗുണകരമാകുമെന്ന് വ്യക്തമാക്കിയ ദ്രാവിഡ് പക്ഷേ അതിന് …

അത് കളിക്കാർക്ക് ഗുണം ചെയ്യുമെന്നതിൽ തർക്കമില്ല പക്ഷേ, ഇന്ത്യൻ താരങ്ങൾ വിദേശ ലീഗുകളിൽ കളിക്കുന്നതിനെ കുറിച്ച് രാഹുൽ ദ്രാവിഡ് Read More »

ഇന്ത്യയുടെ ദയനീയ പുറത്താകലിന് പുറകെ ട്വിറ്ററിൽ ട്രെൻഡിങായി സഞ്ജു സാംസൺ

സെമിഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരായ പരാജയത്തോടെ ഐസിസി ടി20 ലോകകപ്പിൽ നിന്നും പുറത്തായിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ ദയനീയ പുറത്താകലിന് പുറകെ ട്വിറ്ററിൽ ട്രെൻഡിങായിരിക്കുകയാണ് സഞ്ജു സാംസൺ. ബാറ്റിങ് നിരയുടെയും ഒപ്പം ബൗളിങ് നിരയുടെയും മോശം പ്രകടനമാണ് മത്സരത്തിൽ ഇന്ത്യയുടെ തോൽവിയിലേക്ക് നയിച്ചത്. അനായാസം റൺസ് സ്കോർ ചെയ്യേണ്ടിയിരുന്ന പിച്ചിൽ മോശം സമീപമായിരുന്നു ഇന്ത്യൻ മുൻനിരയിൽ നിന്നുമുണ്ടായത്. കെ എൽ രാഹുൽ 5 പന്തിൽ 5 റൺസ് നേടി പുറത്തായപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് 28 പന്തിൽ 27 റൺസ് …

ഇന്ത്യയുടെ ദയനീയ പുറത്താകലിന് പുറകെ ട്വിറ്ററിൽ ട്രെൻഡിങായി സഞ്ജു സാംസൺ Read More »

1992 ആവർത്തിക്കുന്നോർ, വീണ്ടും മറ്റൊരു ഇംഗ്ലണ്ട് പാകിസ്ഥാൻ ഫൈനൽ പോരാട്ടം

1992 ഏകദിന ലോകകപ്പ് ഫൈനലിൻ്റെ ആവർത്തനമായി ഈ ഐസിസി ടി20 ലോകകപ്പ്. 1992 ലെന്ന പോലെ ഇക്കുറിയും ഇംഗ്ലണ്ടിന് പാകിസ്ഥാനുമാണ് ഫൈനൽ പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്. സെമിഫൈനലിൽ ന്യൂസിലൻഡിനെ പരാജയപെടുത്തിയാണ് പാകിസ്ഥാൻ ഫൈനലിൽ പ്രവേശിച്ചത്. മറുഭാഗത്ത് അഡ്ലെയ്ഡിൽ നടന്ന സെമിഫൈനൽ പോരാട്ടത്തിൽ ഇന്ത്യയെ പരാജയപെടുത്തിയാണ് ഇംഗ്ലണ്ട് ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്. 1992 ൽ ഓസ്ട്രേലിയയിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപെടുത്തി ഇമ്രാൻ ഖാൻ നയിച്ച പാകിസ്ഥാൻ കിരീടം നേടിയിരുന്നു. ഇക്കുറി കിരീടം ആര് നേടുമെന്ന് നവംബർ 13 …

1992 ആവർത്തിക്കുന്നോർ, വീണ്ടും മറ്റൊരു ഇംഗ്ലണ്ട് പാകിസ്ഥാൻ ഫൈനൽ പോരാട്ടം Read More »

സിക്സ് നേടി ഫിനിഷ് ചെയ്ത് ബട്ട്ലർ, ഇന്ത്യയുടെ സ്വപ്നങ്ങൾ തകർത്തുകൊണ്ട് ഇംഗ്ലണ്ട് ഫൈനലിൽ

ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങളെ തകർത്ത് ഇംഗ്ലണ്ട്. സെമിഫൈനൽ പോരാട്ടത്തിൽ ഇന്ത്യയെ 10 വിക്കറ്റിന് തകർത്തുകൊണ്ട് ജോസ് ബട്ട്ലറും കൂട്ടരും ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 169 റൺസിൻ്റെ വിജയലക്ഷ്യം 16 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടപെടാതെ ഇംഗ്ലണ്ട് മറികടന്നു. ക്യാപ്റ്റൻ ജോസ് ബട്ട്ലറുടെയും അലക്സ് ഹെയ്ൽസിൻ്റെയും മികവിലാണ് ആധികാരിക വിജയം ഇംഗ്ലണ്ട് കുറിച്ചത്. അലക്സ് ഹെയ്ൽസ് 47 പന്തിൽ 4 ഫോറും 7 സിക്സും ഉൾപ്പടെ 86 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ ജോസ് ബട്ട്ലർ 49 …

സിക്സ് നേടി ഫിനിഷ് ചെയ്ത് ബട്ട്ലർ, ഇന്ത്യയുടെ സ്വപ്നങ്ങൾ തകർത്തുകൊണ്ട് ഇംഗ്ലണ്ട് ഫൈനലിൽ Read More »

ടീമിന് വേണ്ടി സ്വന്തം വിക്കറ്റ് ത്യജിച്ച് റിഷഭ് പന്ത്, കയ്യടിച്ച് സോഷ്യൽ മീഡിയ

ഐസിസി ടി20 ലോകകപ്പിൽ നിസ്വാർത്ഥമായ പ്രവൃത്തിയിലൂടെ കയ്യടി നേടി ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. മത്സരത്തിൽ അവസാന ഓവറിൽ ടീമിന് വേണ്ടി സ്വന്തം വിക്കറ്റ് ത്യജിച്ചതാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്. തകർപ്പൻ ഫോമിലുള്ള ഹാർദിക് പാണ്ഡ്യയെ ക്രീസിലെത്തിക്കാൻ വേണ്ടിയായിരുന്നു പന്ത് വിക്കറ്റ് ത്യജിക്കേണ്ടിവന്നത്. ജോർദാൻ എറിഞ്ഞ ഓവറിലെ മൂന്നാം പന്ത് ബാറ്റിൽ കൊള്ളിക്കാൻ റിഷഭ് പന്തിന് സാധിച്ചില്ല. എന്നാൽ ഇതിനിടെ തന്നെ സിംഗിളിനായി ഹാർദിക് ഓടിയെത്തുകയും ഇതിനിടെ ബട്ട്ലർ പന്ത് ജോർദാനായി ത്രോ ചെയ്യുകയും ചെയ്യും. …

ടീമിന് വേണ്ടി സ്വന്തം വിക്കറ്റ് ത്യജിച്ച് റിഷഭ് പന്ത്, കയ്യടിച്ച് സോഷ്യൽ മീഡിയ Read More »

നമ്മുടെ ഭാവി ക്യാപ്റ്റൻ, സെമിഫൈനൽ പോരാട്ടത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് രക്ഷകനായി ഹാർദിക് പാണ്ഡ്യ

ഐസിസി ടി20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയുടെ രക്ഷകനായി ഹാർദിക് പാണ്ഡ്യ. അഡ്ലെയ്ഡിൽ റൺസ് കണ്ടെത്താൻ മറ്റുള്ളവർ ബുദ്ധിമുട്ടിയപ്പോൾ ഹാർദിക് നേടിയ തകർപ്പൻ ഫിഫ്റ്റിയാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. മത്സരത്തിൽ തകർച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. തുടക്കത്തിൽ തന്നെ കെ എൽ രാഹുലിനെ ഇന്ത്യയ്ക്ക് നഷ്ടമായി. ക്യാപ്റ്റൻ രോഹിത് ശർമ്മ 28 പന്തിൽ 27 റൺസും സൂര്യകുമാർ യാദവ് 10 പന്തിൽ 14 റൺസും നേടി പുറത്തായപ്പോൾ വിരാട് കോഹ്ലിയ്ക്കൊപ്പം ചേർന്ന് ഹാർദിക് ഇന്ത്യയെ മത്സരത്തിൽ തിരിച്ചെത്തിക്കുകയായിരുന്നു. നാലാം …

നമ്മുടെ ഭാവി ക്യാപ്റ്റൻ, സെമിഫൈനൽ പോരാട്ടത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് രക്ഷകനായി ഹാർദിക് പാണ്ഡ്യ Read More »

ഫൈനലിൽ ഇന്ത്യയെ നേരിടാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് : മാത്യൂ ഹെയ്ഡൻ

ഐസിസി ടി20 ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ തങ്ങൾ നേരിടാൻ ആഗ്രഹിക്കുന്നത് ഇന്ത്യയെയാണെന്ന് പാകിസ്ഥാൻ ബാറ്റിങ് പരിശീലകൻ മാത്യൂ ഹെയ്ഡൻ. സെമിഫൈനലിൽ ന്യൂസിലൻഡിനെ തകർത്തുകൊണ്ടാണ് പാകിസ്ഥാൻ ഫൈനലിൽ പ്രവേശിച്ചത്. സെമിയിൽ 7 വിക്കറ്റിനാണ് ന്യൂസിലൻഡിനെ പാകിസ്ഥാൻ പരാജയപെടുത്തിയത്. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 154 റൺസിൻ്റെ വിജയലക്ഷ്യം 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ മറികടന്നു. 2009 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാൻ ടി20 ലോകകപ്പ് ഫൈനലിന് പ്രവേശിക്കുന്നത്. ഫൈനലിൽ തങ്ങൾ നേരിടാൻ ആഗ്രഹിക്കുന്നത് ഇന്ത്യയെയാണെന്ന് മത്സരശേഷം പാക് …

ഫൈനലിൽ ഇന്ത്യയെ നേരിടാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് : മാത്യൂ ഹെയ്ഡൻ Read More »

ഫോമിലെത്തി ബാബറും റിസ്വാനും, ന്യൂസിലൻഡിനെ തകർത്ത് പാകിസ്ഥാൻ ഫൈനലിൽ

ഐസിസി ടി20 ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെ തകർത്ത് പാകിസ്ഥാൻ ഫൈനലിൽ. സിഡ്നിയിൽ നടന്ന പോരാട്ടത്തിൽ വിക്കറ്റിനായിരുന്നു പാകിസ്ഥാൻ്റെ വിജയം. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 153 റൺസിൻ്റെ വിജയലക്ഷ്യം 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ മറികടന്നു. ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ നിരാശപെടുത്തിയ ബാബറിൻ്റെയും റിസ്വാൻ്റെയും തകർപ്പൻ തിരിച്ചുവരവിനാണ് മത്സരം സാക്ഷ്യം വഹിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 105 റൺസ് ഇരുവരും കൂട്ടിചേർത്തു. ബാബർ അസം 42 പന്തിൽ 7 ഫോർ അടക്കം 53 റൺസ് നേടിയപ്പോൾ മൊഹമ്മദ് …

ഫോമിലെത്തി ബാബറും റിസ്വാനും, ന്യൂസിലൻഡിനെ തകർത്ത് പാകിസ്ഥാൻ ഫൈനലിൽ Read More »

ഇന്ത്യ അവരെ ഭയക്കണം, അവർ മികച്ച ടീമാണ്, മുന്നറിയിപ്പുമായി മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ

ഐസിസി ടി20 ലോകകപ്പിലെ രണ്ടാം സെമിഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ നേരിടാൻ ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ജോസ് ബട്ട്ലറെയും കൂട്ടരെയും ഇന്ത്യ ഭയക്കണമെന്നും ഇന്ത്യയേക്കാൾ മികച്ച ടീമാണ് ഇംഗ്ലണ്ടെന്നും മൈക്കൽ വോൺ പറഞ്ഞു. ” ടി20 ലോകകപ്പ് സെമിഫൈനലിനെ കുറിച്ച് ഇംഗ്ലണ്ട് ആരാധകർ പറയുന്നത് എതിരാളികളായി ഇന്ത്യ വേണ്ടായിരുന്നുവെന്നാണ്. പക്ഷേ യഥാർത്ഥത്തിൽ ഇന്ത്യയാണ് ഇംഗ്ലണ്ടിനെ പേടിക്കേണ്ടത്. ഈ കാലഘട്ടത്തിൽ ഇന്ത്യയേക്കാൾ മികച്ച വൈറ്റ് ബോൾ ടീമാണ് തങ്ങളെന്ന് ഇംഗ്ലണ്ട് തെളിയിച്ചുകഴിഞ്ഞതാണ്. …

ഇന്ത്യ അവരെ ഭയക്കണം, അവർ മികച്ച ടീമാണ്, മുന്നറിയിപ്പുമായി മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ Read More »

Scroll to Top