Skip to content

തകർപ്പൻ നേട്ടത്തിൽ ഷാഹിദ് അഫ്രീദിയെ പിന്നിലാക്കി ഷദാബ് ഖാൻ

തകർപ്പൻ പ്രകടനമാണ് ഐസിസി ടി20 ലോകകപ്പിൽ പാകിസ്ഥാൻ ഓൾ റൗണ്ടർ ഷദാബ് ഖാൻ. 160 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 98 റൺസ് നേടിയ താരം 11 വിക്കറ്റും ടൂർണ്ണമെൻ്റിൽ നേടിയിരുന്നു.

ഫൈനൽ പോരാട്ടത്തിൽ നാലോവറിൽ 20 റൺസ് വഴങ്ങി ഒരു വിക്കറ്റ് ഷദാബ് നേടിയിരുന്നു. ഈ വിക്കറ്റോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന പാക് ബൗളറെന്ന റെക്കോർഡ് ഷദാബ് ഖാൻ സ്വന്തമാക്കി. 98 മത്സരങ്ങളിൽ 97 വിക്കറ്റ് നേടിയ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയെയാണ് ഷദാബ് ഖാൻ പിന്നിലാക്കിയത്.

85 മത്സരങ്ങളിൽ നിന്നും പാകിസ്ഥാനായി 98 വിക്കറ്റ് ഇതിനോടകം ഷദാബ് ഖാൻ നേടിയിട്ടുണ്ട്. 64 മത്സരങ്ങളിൽ നിന്നും 85 വിക്കറ്റ് നേടിയ ഉമർ ഗുല്ലും 60 മത്സരങ്ങളിൽ നിന്നും 85 വിക്കറ്റ് നേടിയ സയീദ് അജ്മലുമാണ് ഈ പട്ടികയിൽ പിന്നിലുള്ളത്.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 20 ഇന്നിങ്സ് കളിച്ച താരങ്ങളിൽ ഏറ്റവും ഉയർന്ന ബാറ്റിങ് സ്ട്രൈക്ക് റേറ്റുള്ള രണ്ടാമത്തെ ബാറ്റ്സ്മാൻ കൂടിയാണ് ഷദാബ്. ഷാഹിദ് അഫ്രീദി മാത്രമാണ് ഇക്കാര്യത്തിൽ പാക് താരങ്ങളിൽ ഷദാബിന് മുൻപിലുള്ളത്.