Skip to content

ആ റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്

മെൽബണിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ പാകിസ്ഥാനെ പരാജയപെടുത്തി തങ്ങളുടെ രണ്ടാം ടി20 ലോകകപ്പ് കിരീടം നേടിയിരിക്കുകയാണ് ഇംഗ്ലണ്ട്. ഇതോടെ ക്രിക്കറ്റ് ചരിത്രത്തിൽ മറ്റൊരു ടീമിനും നേടാൻ സാധിക്കാത്ത റെക്കോർഡ് ഇംഗ്ലണ്ട് സ്വന്തമാക്കി.

ഫൈനൽ പോരാട്ടത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിൻ്റെ വിജയം. ഈ കിരീട നേട്ടത്തോടെ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒരേസമയം ഏകദിന ലോകകപ്പ് ചാമ്പ്യന്മാരും ടി20 ലോകകപ്പ് ചാമ്പ്യന്മാരുമാകുന്ന ആദ്യ ടീമെന്ന റെക്കോർഡ് ഇംഗ്ലണ്ട് സ്വന്തമാക്കി. സ്വന്തം നാട്ടിൽ നടന്ന 2019 ഏകദിന ലോകകപ്പിൽ ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപെടുത്തിയാണ് ഇംഗ്ലണ്ട് കിരീടം നേടിയത്.

ഫൈനലിൽ അഞ്ച് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിൻ്റെ വിജയം. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 138 റൺസിൻ്റെ വിജയലക്ഷ്യം 19 ഓവറിൽ ബെൻ സ്റ്റോക്സിൻ്റെ ഫിഫ്റ്റി മികവിൽ ഇംഗ്ലണ്ട് മറികടന്നു.

ഇത് രണ്ടാം തവണയാണ് ടി20 ലോകകപ്പ് കിരീടം ഇംഗ്ളണ്ട് നേടുന്നത്. ഇതിന് മുൻപ് കരീബിയൻ മണ്ണിൽ നടന്ന ലോകകപ്പിൽ ഓസ്ട്രേലിയയെ പരാജയപെടുത്തികൊണ്ട് പോൾ കോളിങ്വുഡിൻ്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് കിരീടം നേടിയിരുന്നു.