Skip to content

ഇത് പുതുചരിത്രം !! ലോകകപ്പിലേക്ക് ആദ്യമായി യോഗ്യത നേടി ഉഗാണ്ട

ചരിത്രത്തിൽ ആദ്യമായി ഐസിസി ടി20 ലോകകപ്പിലേക്ക് യോഗ്യത നേടി ഉഗാണ്ട. ആഫ്രിക്ക ക്വാളിഫയറിൽ അഞ്ചാം വിജയം നേടിയതോടെയാണ് ഉഗാണ്ട യോഗ്യത നേടിയത്. ഉഗാണ്ട യോഗ്യത നേടിയതോടെ സിംബാബ്‌വെയ്ക്ക് ടി20 ലോകകപ്പിനും യോഗ്യത നേടുവാൻ സാധിച്ചില്ല.

നിർണായക മത്സരത്തിൽ റുവാണ്ടയെ 9 വിക്കറ്റിന് പരാജയപെടുത്തിയാണ് ഉഗാണ്ട ലോകകപ്പിലേക്ക് യോഗ്യത നേടിയത്. ക്വാളിഫയറിൽ ആറ് മത്സരങ്ങളിൽ അഞ്ചിലും ഉഗാണ്ട വിജയിച്ചപ്പോൾ ആറിൽ നാല് മത്സരങ്ങളിൽ വിജയിക്കാൻ മാത്രമാണ് ആഫ്രിക്കയിലെ ശക്തരായ സിംബാംബ്വെയ്ക്ക് സാധിച്ചത്. ആദ്യ അഞ്ച് മത്സരങ്ങളിൽ അഞ്ചിലും വിജയിച്ച നമീബിയ നേരത്തെ തന്നെ യോഗ്യത ഉറപ്പാക്കിയിരുന്നു.

ഐസിസി റാങ്കിങിൽ 23 ആം സ്ഥാനത്താണ് ഉഗാണ്ടയുള്ളത്. മറുഭാഗത്ത് പതിനൊന്നാം സ്ഥാനത്താണ് സിംബാംബ്വെയുള്ളത്. നമീബിയക്കെതിരെയും ഉഗാണ്ടയ്ക്കെതിരെയും അപ്രതീക്ഷിത തോൽവിയാണ് സിംബാബ്വെ ഏറ്റുവാങ്ങിയത്. മറ്റു മത്സരങ്ങളിൽ എല്ലാം തന്നെ ആധികാരിക വിജയം അവർ നേടിയിരുന്നു. നേരത്തെ ഈ വർഷം നടന്ന ഏകദിന ലോകകപ്പിനുള്ള യോഗ്യതയും കയ്യെത്തും ദൂരെ സിംബാംബ്വെയ്ക്ക് നഷ്ടപെട്ടിരുന്നു.


20 ടീമുകളാണ് അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ലോകകപ്പിൽ പോരാടുക.