Skip to content

മൂന്ന് ക്യാപ്റ്റന്മാർ !! സൗത്താഫ്രിക്കൻ പര്യടനത്തിനുള്ള ടീമുകളെ പ്രഖ്യാപിച്ച് ഇന്ത്യ

ഡിസംബറിൽ നടക്കുന്ന സൗത്താഫ്രിക്കൻ പര്യടനത്തിനുള്ള ടീമുകളെ പ്രഖ്യാപിച്ച് ഇന്ത്യ. ടി20, ഏകദിന, ടെസ്റ്റ് പരമ്പരകൾ അടങ്ങിയ പര്യടനത്തിൽ മൂന്ന് പരമ്പരയിലും മൂന്ന് വ്യത്യസ്ത ക്യാപ്റ്റന്മാരാണ് ഇന്ത്യയെ നയിക്കുന്നത്.

ടെസ്റ്റ് ടീമിനെ രോഹിത് ശർമ്മ നയിക്കുമ്പോൾ ടി20 ടീമിനെ സൂര്യകുമാർ യാദവും ഏകദിന ടീമിനെ കെ എൽ രാഹുലുമാണ് നയിക്കുന്നത്. ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്ലിയ്ക്കും അവർ ആവശ്യപെട്ട പ്രകാരം ഇന്ത്യ വിശ്രമം അനുവദിച്ചു. ടി20 ടീമിൽ നിന്നും ഒഴിവാക്കപെട്ട സഞ്ജുവിനെ ഏകദിന ടീമിൽ ഇന്ത്യ ഉൾപ്പെടുത്തിയിട്ടുണ്ട്.

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം : യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, തിലക് വർമ്മ, സൂര്യകുമാർ യാദവ് (c), റിങ്കു സിംഗ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ (WK), ജിതേഷ് ശർമ്മ (wk), രവീന്ദ്ര ജഡേജ (VC), വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, കുൽദീപ് യാദവ് ., അർഷ്ദീപ് സിംഗ്, മൊഹമ്മദ്. സിറാജ്, മുകേഷ് കുമാർ, ദീപക് ചാഹർ.

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം : റുതുരാജ് ഗെയ്‌ക്‌വാദ്, സായ് സുദർശൻ, തിലക് വർമ്മ, രജത് പതിദാർ, റിങ്കു സിംഗ്, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (സി)(wk), സഞ്ജു സാംസൺ (WK), അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, മുകേഷ് കുമാർ, അവേഷ് ഖാൻ , അർഷ്ദീപ് സിംഗ്, ദീപക് ചാഹർ.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ; രോഹിത് ശർമ (c), ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ (wk), കെ.എൽ. രാഹുൽ (wk), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, മൊഹമ്മദ്. സിറാജ്, മുകേഷ് കുമാർ, മൊഹമ്മദ് ഷമി, ജസ്പ്രീത് ബുംറ (vc), പ്രസിദ് കൃഷ്ണ.