Skip to content

ഇനി തിരിച്ചുവരവില്ല !! ആ രണ്ട് താരങ്ങൾ ടീമിൽ നിന്നും പുറത്ത്

ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്നും മുതിർന്ന താരങ്ങളായ അജിങ്ക്യ രഹാനെയും ചേതേശ്വർ പുജാരയും പുറത്ത്. സൗത്താഫ്രിക്കയ്ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടം നേടുവാൻ രണ്ട് താരങ്ങൾക്കും സാധിച്ചില്ല.

അവസാനമായി ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പുജാരയും രഹാനെയും ഇന്ത്യയ്ക്കായി കളിച്ചിരുന്നു. ഫൈനലിൽ ഓസ്ട്രേലിയയോട് ഇന്ത്യ പരാജയപെടുകയും ചെയ്തിരുന്നു. പലകുറി ടീമിൽ നിന്നും പുറത്തായ ശേഷം തിരിച്ചെത്തിയെങ്കിലും കാര്യമായ പ്രകടനം കാഴ്ച്ചവെയ്ക്കാൻ ഇരുവർക്കും സാധിച്ചിരുന്നില്ല.

ശ്രേയസ് അയ്യരും ശുഭ്മാൻ ഗില്ലുമായിരിക്കും പ്ലേയിങ് ഇലവനിൽ ഇരുവർക്കും പകരക്കാരാവുക.

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം :

രോഹിത് ശർമ (c), ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ (വി.കെ.), കെ.എൽ. രാഹുൽ (വി.കെ.), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, മൊഹമ്മദ്. സിറാജ്, മുകേഷ് കുമാർ, മൊഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ (vc), പ്രസിദ് കൃഷ്ണ.