Skip to content

കോഹ്ലി ലോകകപ്പിൽ ഉണ്ടാകില്ല !! ബിസിസിഐയുടെ പുതിയ പദ്ധതികൾ പുറത്ത്

അടുത്ത വർഷം നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വിരാട് കോഹ്ലി ഉണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ. ഐ പി എല്ലിന് ശേഷം ജൂണിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇതിനിടെയാണ് നിർണ്ണായകമായ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

2022 ടി20 ലോകകപ്പിന് ശേഷം രോഹിത് ശർമയും വിരാട് കോഹ്ലിയും ഇന്ത്യയ്ക്കായി ടി20 ക്രിക്കറ്റിൽ കളിച്ചിട്ടില്ല. സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലും ഇരുവരും കളിക്കുന്നില്ല. എന്നാൽ രോഹിത് ശർമ്മ വൈകാതെ ടി20 ടീമിൽ തിരിച്ചെത്തുമെന്നും ലോകകപ്പിൽ ഇന്ത്യയുടെ ക്യാപ്റ്റനാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ അടക്കമുളളവരുടെ പ്രകടനത്തിൽ ഇന്ത്യ സന്തുഷ്ടരാണെന്നും അതുകൊണ്ട് തന്നെ കോഹ്ലിയ്ക്ക് ടീമിൽ സ്ഥാനം ഉണ്ടാകാൻ സാധ്യതയില്ലെന്നുമാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് വിരാട് കോഹ്ലിയായിരുന്നു. സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്. ഏകദിന ലോകകപ്പിലും കോഹ്ലി തന്നെയായിരുന്നു ടോപ് സ്കോറർ.