Skip to content

ഇനി അവൻ്റെ കാലം !! കോഹ്ലിയുടെ റെക്കോർഡ് തകർത്ത് റിതുരാജ് ഗയ്ക്ക്വാദ്

ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി സൂപ്പർ താരങ്ങളിൽ ഒരാളാണ് റിതുരാജ് ഗയ്ക്ക്വാദ്. ഐ പി എല്ലിൽ ഗംഭീര പ്രകടനം കാഴ്ച്ചവെച്ച താരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ ആ മികവ് തുടരാൻ സാധിച്ചിരുന്നില്ല. എന്നാൽ ഓസീസിനെതിരായ പരമ്പരയോടെ ആ കുറവും ഗയ്ക്ക്വാദ് ഇല്ലാതെയാക്കി. ഇപ്പോഴിതാ സാക്ഷാൽ വിരാട് കോഹ്ലിയുടെ റെക്കോർഡ് തന്നെ തകർത്തിരിക്കുകയാണ് ഗയ്ക്ക്വാദ്.

ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ഒരു സെഞ്ചുറിയടക്കം 4 ഇന്നിങ്സിൽ നിന്നുമായി ഇതിനോടകം 213 റൺസ് ഗയ്ക്ക്വാദ് നേടിയിട്ടുണ്ട്. നാലാം മത്സരത്തിൽ 32 റൺസ് നേടിയാണ് താരം പുറത്തായത്. ഇതോടെ ടി20 ക്രിക്കറ്റിൽ 4000 റൺസ് താരം പൂർത്തിയാക്കി.

ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 4000 റൺസ് പൂർത്തിയാക്കുന്ന ഇന്ത്യൻ ബാറ്റ്സ്മാനാണ് റിതുരാജ് ഗയ്ക്ക്വാദ്. വെറും 116 ഇന്നിങ്സിൽ നിന്നുമാണ് ഗയ്ക്ക്വാദ് 4000 റൺസ് നേടിയത്.

117 ഇന്നിങ്സിൽ നിന്നും 4000 റൺസ് നേടിയ കെ എൽ രാഹുൽ, 138 ഇന്നിങ്സിൽ നിന്നും 4000 റൺസ് നേടിയ വിരാട് കോഹ്ലി എന്നിവരെയാണ് ഗയ്ക്ക്വാദ് പിന്നിലാക്കിയത്.